കോവിഡ് ഉണ്ടായിരുന്നിട്ടും, വികസനത്തിന്റെ വേഗതയ്ക്ക് കാശിയിൽ മാറ്റമില്ല : പ്രധാനമന്ത്രി
ഈ കൺവെൻഷൻ സെന്റർ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധം വരച്ചു കാട്ടുന്നു പ്രധാനമന്ത്രി
ഈ കൺവെൻഷൻ സെന്റർ ഒരു സാംസ്കാരിക കേന്ദ്രവും വ്യത്യസ്ത ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു മാധ്യമവുമാകും: പ്രധാനമന്ത്രി
കഴിഞ്ഞ 7 വർഷത്തിനിടെ നിരവധി വികസന പദ്ധതികളാൽ കാശി അലംകൃതമാണ് , രുദ്രാക്ഷ് ഇല്ലാതെ ഇത് പൂർത്തിയാകില്ല: പ്രധാനമന്ത്രി

ജാപ്പനീസ് സഹായത്തോടെ നിർമിച്ച വാരണസിയിലെ അന്താരാഷ്ട്ര സഹകരണ, കൺവെൻഷൻ സെന്റർ - രുദ്രാക്ഷ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം   ബി.എച്ച്.യു വിന്റെ മാതൃ-ശിശു ആരോഗ്യ വിഭാഗമായ  പരിശോധിച്ചു. കോവിഡ് തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി അദ്ദേഹം ഉദ്യോഗസ്ഥരുമായും മെഡിക്കൽ പ്രൊഫഷണലുകളുമായും കൂടിക്കാഴ്ച നടത്തി.

കോവിഡ് ഉണ്ടായിരുന്നിട്ടും വികസനത്തിന്റെ വേഗത കാശിയിൽ നിലനിൽക്കുന്നുണ്ടെന്ന് സമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഈ സർഗ്ഗാത്മകതയുടെയും ചലനാത്മകതയുടെയും ഫലമാണ് 'അന്താരാഷ്ട്ര സഹകരണ, കൺവെൻഷൻ സെന്റർ - 'രുദ്രാക്ഷ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധം ഈ കേന്ദ്രം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൺവെൻഷൻ സെന്റർ പണിയാൻ സഹായിച്ച ജപ്പാന്റെ ശ്രമത്തെ അദ്ദേഹം പ്രശംസിച്ചു.

അക്കാലത്ത് ചീഫ് കാബിനറ്റ് സെക്രട്ടറിയായിരുന്നു ജപ്പാൻ പ്രധാനമന്ത്രി ശ്രീ. സുഖ യോഷിഹിടെ അന്നുമുതൽ ജപ്പാൻ പ്രധാനമന്ത്രിയാകുന്നതുവരെ അദ്ദേഹം വ്യക്തിപരമായി ഈ പദ്ധതിയിൽ പങ്കാളിയായിരുന്നു. ഇന്ത്യയോടുള്ള അടുപ്പത്തിന് ഓരോ ഇന്ത്യക്കാരനും നന്ദിയുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. കാശിയിലെത്തിയപ്പോൾ രുദ്രാക്ഷിന്റെ ആശയത്തെക്കുറിച്ച് അന്നത്തെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി ചർച്ച നടത്തിയ നിമിഷം അദ്ദേഹം അനുസ്മരിച്ചു. ഈ കെട്ടിടത്തിന് ആധുനികതയുടെയും സാംസ്കാരിക തിളക്കത്തിന്റെയും ശോഭയുണ്ടെന്നും ഇന്ത്യ ജപ്പാൻ കൂട്ടുകെട്ടുമായി  ബന്ധമുണ്ടെന്നും ഭാവി സഹകരണത്തിന്റെ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജപ്പാനിലേക്കുള്ള തന്റെ യാത്രയിൽ നിന്ന് ഇത്തരത്തിൽ  ജനങ്ങൾ തമ്മിലുള്ള  ബന്ധം വിഭാവനം ചെയ്തിട്ടുണ്ടെന്നും അഹമ്മദാബാദിലെ  സെൻ ഗാർഡൻ, വാരാണസിയിലെ രുദ്രാക്ഷ്,  തുടങ്ങിയ പദ്ധതികൾ ഈ ബന്ധത്തിന്റെ പ്രതീകമാണെന്നും ശ്രീ മോദി പറഞ്ഞു.

Prime Minister Shri Naredndra Modi lauded Japan for being one of the most trusted friends of India today in both the strategic and economic spheres. He added that India’s friendship with Japan is considered one of the most natural partnerships in the entire region. India and Japan are of the view that our development should be linked with our gaiety. This development should be all-round, should be for all, and should be all-encompassing.

തന്ത്രപരവും സാമ്പത്തികവുമായ മേഖലകളിൽ ഇന്ന് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത സുഹൃത്തെന്ന നിലയിൽ  ജപ്പാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ജപ്പാനുമായുള്ള ഇന്ത്യയുടെ ചങ്ങാത്തം മേഖലയിലെ ഏറ്റവും സ്വാഭാവിക പങ്കാളിത്തമായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ വികസനത്തെ നമ്മുടെ ഭംഗിയുമായി ബന്ധിപ്പിക്കണമെന്നാണ് ഇന്ത്യയുടെയും  ജപ്പാന്റെയും കാഴ്ചപ്പാട്. . ഈ വികസനം എല്ലായിടത്തും ആയിരിക്കണം, എല്ലാവർക്കുമായിരിക്കണം, എല്ലാം ഉൾക്കൊള്ളുന്നതായിരിക്കണം..

പാട്ടുകൾ, സംഗീതം, കല എന്നിവ ബനാറസിലെ സിരകളിൽ  ഒഴുകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ ഗംഗയുടെ ഘട്ടങ്ങളിൽ നിരവധി കലകൾ വികസിച്ചിട്ടുണ്ട്, അറിവ് ഉച്ചകോടിയിലെത്തി, മാനവികതയുമായി ബന്ധപ്പെട്ട നിരവധി ഗഹനമായ  ചിന്തകൾ നടന്നിട്ടുണ്ട്. അങ്ങനെയാണ് സംഗീതം, മതം, ആത്മാവ്, അറിവ്, ശാസ്ത്രം എന്നിവയുടെ ഒരു വലിയ ആഗോള കേന്ദ്രമായി ബനാറസിന് മാറാൻ കഴിയുന്നത്. ഈ കേന്ദ്രവും ഒരു സാംസ്കാരിക  കേന്ദ്രവും  വ്യത്യസ്ത ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള മാധ്യമവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേന്ദ്രം സംരക്ഷിക്കണമെന്ന് അദ്ദേഹം കാശി നിവാസികളോട്  അഭ്യർത്ഥിച്ചു.

കഴിഞ്ഞ 7 വർഷത്തിനിടെ നിരവധി വികസന പദ്ധതികളാൽ കാശിയെ അലങ്കരിച്ചിരിക്കുന്നു, രുദ്രാക്ഷയില്ലാതെ ഈ അലങ്കാരം എങ്ങനെ പൂർത്തിയാക്കാനാകും? ”പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ യഥാർത്ഥ ശിവനായ കാശി ഈ രുദ്രാക്ഷം ധരിച്ചതിനാൽ, കാശിയുടെ വികസനം കൂടുതൽ തിളങ്ങുകയും കാശിയുടെ സൗന്ദര്യം കൂടുതൽ വർദ്ധിക്കുകയും ചെയ്യും.

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."