Quoteകഴിഞ്ഞ വർഷം, ഇന്ത്യയിൽ, മൊബൈൽ പേയ്‌മെന്റുകൾ ആദ്യമായി എടിഎം പണം പിൻവലിക്കലുകളെ കവച്ചു വച്ചു
Quote"ഡിജിറ്റൽ ഇന്ത്യക്ക് കീഴിലുള്ള പരിവർത്തന സംരംഭങ്ങൾ ഭരണത്തിൽ പ്രയോഗിക്കാൻ നൂതനമായ ഫിൻടെക് പരിഹാരങ്ങൾക്കായി വാതിലുകൾ തുറന്നിരിക്കുന്നു"
Quote“ ഈ ഫിൻ‌ടെക് സംരംഭങ്ങളെ ഒരു ഫിൻ‌ടെക് വിപ്ലവമാക്കി മാറ്റാനുള്ള സമയാമിതാണ് . രാജ്യത്തെ ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം കൈവരിക്കാൻ സഹായിക്കുന്ന വിപ്ലവം"
Quoteജനങ്ങളുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാണെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് വിശ്വാസം. ഫിൻ‌ടെക് സുരക്ഷാ നവീകരണമില്ലാതെ ഫിൻ‌ടെക് നവീകരണം അപൂർണ്ണമായിരിക്കും.
Quoteനമ്മുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾക്ക് ലോകമെമ്പാടുമുള്ള പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും"
Quoteഗിഫ്റ്റ് സിറ്റി എന്നത് വെറുമൊരു പരിസരമല്ല , അത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഇത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ, ആവശ്യം, ജനസംഖ്യ, വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ആശയങ്ങൾ, നവീകരണം, നിക്ഷേപം എന്നിവയ്ക്കുള്ള ഇന്ത്യയുടെ തുറന്ന മനസ്സിനെ ഇത് പ്രതിനിധീകരിക്കുന്നു"
Quote“ധനം ഒരു സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമാണ്, സാങ്കേതികവിദ്യ അതിന്റെ വാഹകനാണ് . അന്ത്യോദയ നേടുന്നതിന് രണ്ടും ഒരുപോലെ പ്രധാനമാണ്

ഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂ ടെ ഉദ്ഘാടനം ചെയ്തു 

കറൻസിയുടെ ചരിത്രം വമ്പിച്ച പരിണാമമാണ് കാണിക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇതാദ്യമായി മൊബൈൽ പേയ്‌മെന്റുകൾ എടിഎമ്മിലൂടെയുള്ള  പണം പിൻവലിക്കലിനേക്കാൾ ഉയർന്നതായി പ്രധാനമന്ത്രി അറിയിച്ചു. ബ്രാഞ്ച് ഓഫീസുകളൊന്നുമില്ലാതെ പൂർണ്ണമായും ഡിജിറ്റൽ ബാങ്കുകൾ ഇതിനകം തന്നെ ഒരു യാഥാർത്ഥ്യമാണ്, ഒരു ദശാബ്ദത്തിനുള്ളിൽ ഇത് സാധാരണമായേക്കാം. “മനുഷ്യർ പരിണമിച്ചപ്പോൾ, നമ്മുടെ  ഇടപാടുകളുടെ രൂപവും കൂടി. ബാർട്ടർ സമ്പ്രദായം മുതൽ ലോഹങ്ങൾ വരെ, നാണയങ്ങൾ മുതൽ നോട്ടുകൾ വരെ, ചെക്കുകൾ മുതൽ കാർഡുകൾ വരെ, ഇന്ന് നാം ഇവിടെ എത്തിയിരിക്കുന്നു," അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനോ അതിനെ   നവീകരിക്കുന്നതിനോ ഇന്ത്യ മറ്റാരുമല്ലെന്ന്മറ്റാർക്കും പിന്നിലല്ലെന്ന്   ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഇന്ത്യക്ക്  കീഴിലുള്ള പരിവർത്തന സംരംഭങ്ങൾ, ഭരണത്തിൽ നൂതനമായ ഫിൻ‌ടെക് പരിഹാരങ്ങൾക്കായി വാതിലുകൾ തുറന്നിരിക്കുന്നു. ഈ ഫിൻ‌ടെക് സംരംഭങ്ങളെ ഒരു ഫിൻ‌ടെക് വിപ്ലവമാക്കി മാറ്റാനുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "രാജ്യത്തെ ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം കൈവരിക്കാൻ സഹായിക്കുന്ന ഒരു വിപ്ലവം", അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യയും സാമ്പത്തിക ഉൾപ്പെടുത്തലിന് ഉത്തേജനം നൽകിയതെങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട്,  2014ൽ ബാങ്ക് അക്കൗണ്ടുകളുള്ള 50 ശതമാനത്തിൽ താഴെയുള്ള ഇന്ത്യക്കാരിൽ നിന്ന് കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 430 ദശലക്ഷം ജൻധൻ അക്കൗണ്ടുകളോടെ ഇന്ത്യ അത് സാർവത്രികമാക്കിയെന്ന്  ശ്രീ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 1.3 ബില്യൺ ഇടപാടുകൾ നടത്തിയ 690 ദശലക്ഷം റുപേ കാർഡുകൾ പോലുള്ള സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.  യുപിഐ കഴിഞ്ഞ മാസം ഏകദേശം 4.2 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നു; ഓരോ മാസവും ഏകദേശം 300 ദശലക്ഷം ഇൻവോയ്സുകൾ  ജി എസ ടി  പോർട്ടലിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു; പകർച്ചവ്യാധികൾക്കിടയിലും, പ്രതിദിനം ഏകദേശം 1.5 ദശലക്ഷം റെയിൽവേ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യപ്പെടുന്നു; കഴിഞ്ഞ വർഷം, 1.3 ബില്യൺ തടസ്സമില്ലാത്ത ഇടപാടുകൾ ഫാസ്ടാഗ് പ്രോസസ്സ് ചെയ്തു; പ്രധാനമന്ത്രി സ്വാനിധി രാജ്യത്തുടനീളമുള്ള ചെറുകിട കച്ചവടക്കാർക്ക് വായ്പ ലഭ്യമാക്കി; ഇ - റുപ്പി നിർദ്ദിഷ്‌ട സേവനങ്ങളുടെ ചോർച്ചയില്ലാതെ ലക്ഷ്യമിട്ട സേവനം  പ്രദാനം ചെയ്തു. 

ഫിൻ‌ടെക് വിപ്ലവത്തിന്റെ ചാലകമാണ് സാമ്പത്തിക ഉൾപ്പെടുത്തലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വരുമാനം, നിക്ഷേപം, ഇൻഷുറൻസ്, സ്ഥാപനപരമായ ക്രെഡിറ്റ് എന്നിങ്ങനെ 4 സ്തംഭങ്ങളിലാണ് ഫിൻടെക് നിലകൊള്ളുന്നതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. "വരുമാനം വർദ്ധിക്കുമ്പോൾ, നിക്ഷേപം സാധ്യമാകും. ഇൻഷുറൻസ് കവറേജ് കൂടുതൽ റിസ്ക് എടുക്കാനുള്ള കഴിവും നിക്ഷേപവും സാധ്യമാക്കുന്നു. സ്ഥാപനപരമായ ക്രെഡിറ്റ് വിപുലീകരണത്തിന് ചിറകുകൾ നൽകുന്നു. ഈ തൂണുകളിൽ ഓരോന്നിനും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം കൂടിച്ചേരുമ്പോൾ, സാമ്പത്തിക മേഖലയിൽ കൂടുതൽ ആളുകൾ പങ്കാളികളാകുന്നതായി നിങ്ങൾ പെട്ടെന്ന് കണ്ടെത്തും”, പ്രധാനമന്ത്രി വിശദീകരിച്ചു.

ഫിൻടെക് മേഖലയിലെ ഇന്ത്യയുടെ അനുഭവത്തിന്റെ വിപുലമായ പ്രയോഗത്തെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . അനുഭവങ്ങളും വൈദഗ്ധ്യവും ലോകവുമായി പങ്കിടാനും അവരിൽ നിന്ന് പഠിക്കാനുമുള്ള ഇന്ത്യയുടെ പ്രവണത അദ്ദേഹം ഊന്നിപ്പറഞ്ഞു. “നമ്മുടെ  ഡിജിറ്റൽ  പൊതു അടിസ്ഥാനസൗകര്യങ്ങൾക്ക് ലോകമെമ്പാടുമുള്ള പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും”, പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

ഗിഫ്റ്റ് സിറ്റി കേവലം ഒരു പരിസരമല്ല , അത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ, ആവശ്യം, ജനസംഖ്യ, വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ആശയങ്ങൾ, നവീകരണം, നിക്ഷേപം എന്നിവയ്ക്കുള്ള ഇന്ത്യയുടെ തുറന്ന മനസ്സിനെ ഇത് പ്രതിനിധീകരിക്കുന്നു.    സിറ്റി ആഗോള ഫിൻടെക് ലോകത്തേക്കുള്ള ഒരു കവാടമാണ്.

ധനം ഒരു സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമാണെന്നും സാങ്കേതികവിദ്യ അതിന്റെ വാഹകമാണെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. ''അന്ത്യോദയയും സർവോദയയും'' കൈവരിക്കുന്നതിന് രണ്ടും ഒരുപോലെ പ്രധാനമാണ്."

2021 ഡിസംബർ 3, 4 തീയതികളിൽ GIFT സിറ്റി, ബ്ലൂംബെർഗ് എന്നിവയുമായി സഹകരിച്ച് കേന്ദ്ര  ഗവൺമെന്റിന്റെ കീഴിലുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി ആണ് പരിപാടിക്ക്  ആതിഥേയത്വം വഹിക്കുന്നത്.  ഫോറത്തിന്റെ ആദ്യ പതിപ്പിൽ   ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവ പങ്കാളി രാജ്യങ്ങളാണ്. 

ഇൻഫിനിറ്റി ഫോറം, നയം, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലെ ലോകത്തെ മുൻനിര മനസ്സുകളെ ഒരുമിച്ച് കൊണ്ടുവരികയും, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും മാനവികതയെ മൊത്തത്തിൽ  സേവിക്കാനും സാങ്കേതികവിദ്യയും നൂതനത്വവും ഫിൻ‌ടെക് വ്യവസായത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും പ്രവർത്തനക്ഷമമായ ഉൾക്കാഴ്ച കൊണ്ടുവരാനുമുള്ള വേദിയാണിത്. 

ഫോറത്തിന്റെ അജണ്ട 'ബിയോണ്ട്' എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ഫിൻ‌ടെക് ഉൾപ്പെടെയുള്ള വിവിധ ഉപ വിഷയങ്ങൾക്കൊപ്പം , ഗവണ്മെന്റുകളും , ബിസിനസുകളും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വികസനത്തിൽ സാമ്പത്തിക ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുന്നു; ഫിനാൻസിനപ്പുറം ഫിൻ‌ടെക്, സുസ്ഥിര വികസനം നയിക്കുന്നതിന് സ്‌പേസ്‌ടെക്, ഗ്രീൻ‌ടെക്, അഗ്രിടെക് തുടങ്ങിയ വളർന്നുവരുന്ന മേഖലകളുമായി ഒത്തുചേരുന്നതിലൂടെ; കൂടാതെ ഫിൻ‌ടെക് ബിയോണ്ട് നെക്സ്റ്റ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് ഭാവിയിൽ ഫിൻ‌ടെക് വ്യവസായത്തിന്റെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുകയും പുതിയ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഫോറത്തിൽ 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തമുണ്ട്.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • krishangopal sharma Bjp January 17, 2025

    नमो नमो 🙏 जय भाजपा 🙏🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹
  • krishangopal sharma Bjp January 17, 2025

    नमो नमो 🙏 जय भाजपा 🙏🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
  • krishangopal sharma Bjp January 17, 2025

    नमो नमो 🙏 जय भाजपा 🙏🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌷
  • Reena chaurasia September 07, 2024

    bjp
  • Rakesh meena February 06, 2024

    तभी तो लोग मोदी को चुनते हैं
  • Mahendra singh Solanki Loksabha Sansad Dewas Shajapur mp December 09, 2023

    नमो नमो नमो नमो नमो नमो नमो नमो नमो नमो नमो नमो नमो नमो
  • Rajneesh Mishra October 12, 2022

    जय श्री राम
  • n.d.mori August 07, 2022

    Namo Namo Namo Namo Namo Namo Namo 🌹
  • G.shankar Srivastav August 02, 2022

    नमस्ते
  • Jayanta Kumar Bhadra June 30, 2022

    Jay Sri Krishna
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's first microbiological nanosat, developed by students, to find ways to keep astronauts healthy

Media Coverage

India's first microbiological nanosat, developed by students, to find ways to keep astronauts healthy
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi greets the people of Arunachal Pradesh on their Statehood Day
February 20, 2025

The Prime Minister, Shri Narendra Modi has extended his greetings to the people of Arunachal Pradesh on their Statehood Day. Shri Modi also said that Arunachal Pradesh is known for its rich traditions and deep connection to nature. Shri Modi also wished that Arunachal Pradesh may continue to flourish, and may its journey of progress and harmony continue to soar in the years to come.

The Prime Minister posted on X;

“Greetings to the people of Arunachal Pradesh on their Statehood Day! This state is known for its rich traditions and deep connection to nature. The hardworking and dynamic people of Arunachal Pradesh continue to contribute immensely to India’s growth, while their vibrant tribal heritage and breathtaking biodiversity make the state truly special. May Arunachal Pradesh continue to flourish, and may its journey of progress and harmony continue to soar in the years to come.”