കാലക്രമത്തില്‍, ഇന്‍ഡോര്‍ മെച്ചപ്പെട്ടതായി മാറിയെങ്കിലും ഒരിക്കലും ദേവി അഹിലിയാബായിയുടെ പ്രചോദനം നഷ്ടപ്പെട്ടില്ല, ഇന്ന് ഇന്‍ഡോര്‍ ശുചിത്വത്തേയും പൗരധര്‍മ്മത്തെയും ഓര്‍മ്മിപ്പിക്കുന്നു
മാലിന്യത്തില്‍ നിന്ന് ഗോബര്‍ധന്‍, ഗോബര്‍ധനില്‍ നിന്ന് ശുദ്ധ ഇന്ധനം, ശുദ്ധമായ ഇന്ധനത്തില്‍ നിന്നുള്ള ഊര്‍ജ്ജം ജീവന്‍ ഉറപ്പിക്കുന്ന ഒരു ശൃംഖലയാണ്
''വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 75 വലിയ മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ ഗോബര്‍ധന്‍ ജൈവ സി.എന്‍.ജി പ്ലാന്റുകള്‍ സ്ഥാപിക്കും.''
''പ്രശ്‌നങ്ങള്‍ക്ക് വേഗത്തിലുള്ള താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വതമായ പരിഹാരങ്ങള്‍ നല്‍കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചു''
''രാജ്യത്തിന്റെ മാലിന്യ നിര്‍മാര്‍ജന ശേഷി 2014 മുതല്‍ നാല് മടങ്ങ് വര്‍ദ്ധിച്ചു. 1600-ലധികം സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടുന്നതിന് അസംസ്‌കൃതവസ്തുക്കള്‍ വീണ്ടെടുക്കല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നു''
''ഇന്ത്യന്‍ നഗരങ്ങളിലെ ഭൂരിഭാഗത്തേയും ജലസമൃദ്ധമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിത്. സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഇത് ഊന്നിപ്പറഞ്ഞിട്ടുണ്ട്''
''നമ്മുടെ ശുചീകരണ തൊഴിലാളികളുടെ പരിശ്രമത്തിനും അര്‍പ്പണബോധത്തിനും നാം അവരോട് കടപ്പെട്ടിരിക്കുന്നു''

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്‍ഡോറിലെ 'ഗോബര്‍-ധന്‍ (ബയോ-സി.എന്‍.ജി) പ്ലാന്റ്' വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. മദ്ധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ഡോ വീരേന്ദ്ര കുമാര്‍, ശ്രീ കൗശല്‍ കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റാണി അഹല്യഭായിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഇന്‍ഡോര്‍ നഗരവുമായുള്ള അവരുടെ ബന്ധം അനുസ്മരിക്കുകയും ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്‍ഡോറിനെ കുറിച്ചുള്ള പരാമര്‍ശം ദേവി അഹിലിയാബായി ഹോള്‍ക്കറെയും അവരുടെ സേവന ബോധത്തെയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാലക്രമേണ, ഇന്‍ഡോര്‍ മെച്ചപ്പെട്ടതായി മാറി, പക്ഷേ ദേവി അഹല്യബായിയുടെ പ്രചോദനം ഒരിക്കലും നഷ്ടപ്പെട്ടില്ല, ഇന്ന് ഇന്‍ഡോര്‍ ശുചിത്വത്തേയും പൗരധര്‍മ്മത്തെയും ഓര്‍മ്മിപ്പിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. കാശി വിശ്വനാഥ് ധാമിലെ ദേവി അഹല്യബായിയുടെ മനോഹരമായ പ്രതിമയെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു.

ഗോബര്‍ ധന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നഗരങ്ങളിലെ ഈർപ്പമുള്ള ഗാര്‍ഹിക മാലിന്യങ്ങളും കന്നുകാലികളില്‍ നിന്നും ഫാമില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഗോബര്‍ ധന്‍ എന്ന് അദ്ദേഹം പറഞ്ഞു. മാലിന്യത്തില്‍ നിന്ന് ഗോബര്‍ധന്‍, ഗോബര്‍ധനില്‍ നിന്ന് ശുദ്ധമായ ഇന്ധനം, ശുദ്ധമായ ഇന്ധനത്തില്‍ നിന്ന് ഊര്‍ജം എന്നത് ജീവിതത്തെ ഉറപ്പിക്കുന്ന ഒരു ശൃംഖലയാണെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 75 വന്‍കിട മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ ഗോബര്‍ധന്‍ ജൈവ സി.എന്‍.ജി പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''ഇന്ത്യന്‍ നഗരങ്ങളെ വൃത്തിയുള്ളതും മലിനീകരണ വിമുക്തവും ശുദ്ധ ഊര്‍ജത്തിന്റെ ദിശയിലേക്കും മാറ്റുന്നതിനെ ഈ സംഘടിതപ്രവര്‍ത്തനം വളരെയധികം മുന്നോട്ട് പോകും, അദ്ദേഹം പറഞ്ഞു. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ഗോബര്‍ധന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനൊപ്പം അലഞ്ഞുതിരിയുന്നതും പിന്തുണയില്ലാത്തതുമായ കന്നുകാലികളുടെ പ്രശ്‌നം കൈകാര്യം ചെയ്യാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്നുള്ള താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വതമായ പരിഹാരങ്ങള്‍ നല്‍കാനാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍, ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയടിക്കിയിരിക്കുന്ന നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്ന വായു, ജല മലിനീകരണം എന്നിവ ഉണ്ടാക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ടണ്‍ മാലിന്യം നീക്കം ചെയ്യാനാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് സംഘടിതപ്രവര്‍ത്തനം സ്ത്രീകളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനും കാരണമായി. ഇപ്പോള്‍ ഈർപ്പമുള്ള മാലിന്യ നിര്‍മാര്‍ജനത്തിനാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഈ മാലിന്യ കുന്നുകളെ ഹരിതമേഖലകളാക്കി മാറ്റാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. 2014 മുതല്‍ രാജ്യത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന ശേഷി 4 മടങ്ങ് വര്‍ദ്ധിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 1600-ലധികം സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടാനുള്ള അസംസ്‌കൃതവസ്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

ശുചിത്വവും വിനോദസഞ്ചാരവും തമ്മിലുള്ള ബന്ധത്തിന് അടിവരയിട്ട പ്രധാനമന്ത്രി, ശുചിത്വം വിനോദസഞ്ചാരത്തിലേക്ക് നയിക്കുകയും ഒരു പുതിയ സമ്പദ്‌വ്യവസ്ഥ ഉളവാക്കുകയും ചെയ്യുമെന്നും പറഞ്ഞു. വൃത്തിയുള്ള നഗരമായി ഇന്‍ഡോറിന്റെ വിജയത്തോടുള്ള താല്‍പര്യം ഈ ബന്ധത്തിന്റെ ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചു. ''ഇന്ത്യന്‍ നഗരങ്ങളില്‍ ഭൂരിപക്ഷത്തേയും ജലസമൃദ്ധമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഇത് ഊന്നിപ്പറയുന്നുണ്ട്.

കഴിഞ്ഞ 7-8 വര്‍ഷത്തിനിടെ പെട്രോളില്‍ എഥനോള്‍ മിശ്രിതം ഒരു ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ന്നതായി പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇക്കാലയളവില്‍ എഥനോള്‍ വിതരണം 40 കോടി ലിറ്ററില്‍ നിന്ന് 300 കോടി ലിറ്ററായി വര്‍ദ്ധിക്കുകയും ഇത് പഞ്ചസാര മില്ലുകള്‍ക്കും കര്‍ഷകര്‍ക്കും സഹായകമാകുകയും ചെയ്തു.

ബജറ്റിലെ സുപ്രധാന തീരുമാനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കല്‍ക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങളിലും പറളിയോ കച്ചിക്കുറ്റിയോ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ''ഇത് കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും കാര്‍ഷിക മാലിന്യത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കുകയും ചെയ്യും'', അദ്ദേഹം പറഞ്ഞു.

ശുചിത്വത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ശുചീകരണ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. മഹാമാരിയുടെ കാലത്ത് അവരുടെ സേവനബോധത്തിന് പ്രധാനമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു. കുംഭമേളയില്‍ പ്രയാഗ്‌രാജില്‍ അവരുടെ പാദങ്ങള്‍ കഴുകി ശുചിത്വ തൊഴിലാളികളോട് താന്‍ ആദരവ് പ്രകടിപ്പിച്ചത് എങ്ങനെയെന്നും അദ്ദേഹം പരാമര്‍ശിച്ചു.

പശ്ചാത്തലം :

''മാലിന്യ രഹിത നഗരങ്ങള്‍'' സൃഷ്ടിക്കുക എന്ന സമഗ്ര കാഴ്ചപ്പാടോടെ പ്രധാനമന്ത്രി അടുത്തിടെ സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0ന് തുടക്കം കുറിച്ചിരുന്നു. എല്ലാത്തിനുപരിയായി പരമാവധി വിഭവ വീണ്ടെടുക്കലിന് വേണ്ടി ''മാലിന്യത്തില്‍ നിന്നും സമ്പത്ത്'', ''ചാക്രിക സമ്പദ്ഘടന'' എന്നീ രണ്ടു തത്വങ്ങളും. ഇന്‍ഡോര്‍ ജൈവ-സി.എന്‍.ജി പ്ലാന്റില്‍ ഇവ രണ്ടും ദൃഷ്ടാന്തീകരിച്ചിട്ടുണ്ട്.

ഇന്ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിന് പ്രതിദിനം വേര്‍തിരിക്കപ്പെട്ട 550 ടണ്‍ നനഞ്ഞ ജൈവ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്. പ്രതിദിനം 17,000 കിലോഗ്രാം സി.എന്‍.ജിയും പ്രതിദിനം 100 ടണ്‍ ജൈവ കമ്പോസ്റ്റും ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്റ് ചപ്പുചവറുകള്‍ മണ്ണിനടിയില്‍ മൂടുന്ന മാതൃകകളുടെ അടിസ്ഥാനമാക്കിയുള്ളതല്ല . അതിനാല്‍ നിരാകരണമൊന്നും ഉണ്ടാകില്ല. അതിനുപുറമെ, ഹരിതഗൃഹ വാതക വികിരണം കുറയ്ക്കല്‍, വളമായി ജൈവ കമ്പോസ്റ്റും ഒപ്പം ഹരിത ഊര്‍ജ്ജവും ലഭിക്കുന്ന പദ്ധതി നിരവധി പാരിസ്ഥിതിക നേട്ടങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും (ഐ.എം.സി) ഇന്‍ഡോ എന്‍വിറോ ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് ലിമിറ്റഡും (ഐ.ഇ.ഐ.എസ്.എല്‍) ഒരു പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍, ഐ.ഇ. ഐ.എസ്.എല്ലിന്റെ 150 കോടി രൂപ 100% മൂലധന നിക്ഷേപമാക്കികൊണ്ട് ഇന്‍ഡോര്‍ ക്‌ളീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക ഉദ്ദേശ്യ സംവിധാനം (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിച്ചു. ഇത്തരത്തിലുള്ള ആദ്യ സംരംഭമായ പ്ലാന്റ് ഉല്‍പ്പാദിപ്പിക്കുന്ന സി.എന്‍.ജിയുടെ കുറഞ്ഞത് 50% ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാങ്ങുകയും 250 സിറ്റി ബസുകള്‍ സി.എന്‍.ജിയില്‍ ഓടിക്കുകയും ചെയ്യും. ബാക്കിയുള്ള സി.എന്‍.ജി പൊതുവിപണിയില്‍ വില്‍ക്കും. കാര്‍ഷിക, തോട്ടവിള ആവശ്യങ്ങള്‍ക്കായി രാസവളങ്ങള്‍ മാറ്റി പകരമായി ഉപയോഗിക്കുന്നതിന് ജൈവ കമ്പോസ്റ്റ് സഹായിക്കുകയും ചെയ്യും.

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi