ദ്വാരക സെക്ടർ 21ൽനിന്നു പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ ഡൽഹി വിമാനത്താവള മെട്രോ അതിവേഗ പാത വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നിർവഹിച്ചു. പുതിയ മെട്രോ സ്റ്റേഷനിൽ മൂന്നു സബ്‌വേകളുണ്ടാകും. 735 മീറ്റർ നീളമുള്ള സബ്‌വേ സ്റ്റേഷനെ പ്രദർശനഹാളുകൾ, കൺവെൻഷൻ സെന്റർ, സെൻട്രൽ അരീന എന്നിവയുമായി ബന്ധിപ്പിക്കുന്നു; രണ്ടാമത്തേത് ദ്വാരക എക്‌സ്‌പ്രസ് വേയ്ക്കു കുറുകെയുള്ള പ്രവേശന/ബഹിർഗമന ഭാഗത്തെ ബന്ധിപ്പിക്കുന്നു; മൂന്നാമത്തേതു മെട്രോ സ്റ്റേഷനെ ‘യശോഭൂമി’യുടെ ഭാവി പ്രദർശനഹാളുകളുടെ സ്വീകരണയിടവുമായി ബന്ധിപ്പിക്കുന്നു.

വിമാനത്താവള അതിവേഗ പാതയിലെ മെട്രോ ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 90ൽനിന്ന് 120 കിലോമീറ്ററായി ഡൽഹി മെട്രോ വർധിപ്പിക്കും. അതിലൂടെ യാത്രാസമയം കുറയ്ക്കാനാകും. ‘ന്യൂഡൽഹി’യിൽനിന്നു ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെയുള്ള യാത്രയ്ക്ക് ഏകദേശം 21 മിനിറ്റാണെടുക്കുക.

ധൗല കുവാം മെട്രോ സ്റ്റേഷനിൽനിന്നു മെട്രോയിലാണു പ്രധാനമന്ത്രി യശോഭൂമി ദ്വാരക സെക്ടർ 25 മെട്രോ സ്റ്റേഷനിൽ എത്തിയത്.

പ്രധാനമന്ത്രി കാര്യാലയം ‘എക്സി’ൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“ഡൽഹി മെട്രോയിൽ ഏവരും സന്തോഷത്തോടെ കാണപ്പെട്ടു! യശോഭൂമി കൺവെൻഷൻ സെന്ററിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനായി ദ്വാരകയിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായി സംവദിച്ചു.”

 

 

The Prime Minister posted on X:

“A memorable Metro journey to Dwarka and back, made even more special by the amazing co-passengers from different walks of life.”

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi