പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ദ്വാരകയില്‍ 4150 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഓഖ നഗരകേന്ദ്രത്തെയും ബേട്ട്് ദ്വാരകയെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു, വാഡിനാറിലെയും രാജ് കോട്ട്-ഓഖയിലെയും പൈപ്പ് ലൈന്‍ പദ്ധതി, രാജ്കോട്ട്-ജെതല്‍സര്‍-സോമനാഥ്, ജെതല്‍സര്‍-വന്‍സ്ജാലിയ റെയില്‍ വൈദ്യുതീകരണ പദ്ധതികള്‍ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പാത 927 ന്റെ ധോറാജി-ജംകന്ദോര്‍ണ-കലവാദ് ഭാഗത്തിന്റെ വീതികൂട്ടല്‍, ജാംനഗറിലെ റീജണല്‍ സയന്‍സ് സെന്റര്‍, ജാംനഗറിലെ സിക്ക താപവൈദ്യുത നിലയത്തില്‍ ഫ്‌ളൂ ഗ്യാസ് ഡിസള്‍ഫറൈസേഷന്‍ (FGD) സിസ്റ്റം സ്ഥാപിക്കല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ദ്വാരകാധീശനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശ്രീകൃഷ്ണ ദ്വാരക മായിയുടെ ഭൂമിയെ പ്രധാനമന്ത്രി വണങ്ങി. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ താന്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ അദ്ദേഹം അനുസ്മരിച്ചു. ആദിശങ്കരാചാര്യര്‍ നാല് 'പീഠങ്ങളില്‍' ഒന്നായ ശാരദാ പീഠം സ്ഥാപിച്ചതിനാല്‍ രാജ്യത്തിന്റെ മതജീവിതത്തില്‍ തീര്‍ത്ഥത്തിന്റെ ആഴത്തിലുള്ള പ്രാധാന്യം പ്രധാനമന്ത്രി അടിവരയിടുകയും ചെയ്തു. നാഗേശ്വര്‍ ജ്യോതിര്‍ലിംഗം, രുക്മണി ദേവി മന്ദിര്‍ എന്നിവയുടെ മഹത്വവും അദ്ദേഹം പരാമര്‍ശിച്ചു. 'രാഷ്ട്ര കാജ്' എന്ന പരിപാടിയുടെ ഭാഗമായി നിരവധി വിശ്വാസ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അടുത്തിടെ ലഭിച്ച അവസരങ്ങളും അദ്ദേഹം ഓര്‍ത്തു. വെള്ളത്തിലാണ്ടുപോയ ദ്വാരക നഗരത്തില്‍ പ്രാര്‍ഥിക്കാന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അവിസ്മരണീയ നിമിഷത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
പുരാവസ്തുഗവേഷണത്തിന്റെയും തിരുവെഴുത്തുകളുടെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ദ്വാരക പണികഴിപ്പിച്ചത് വിശ്വകര്‍മ്മ ഭഗവാനാണെന്ന വിശ്വാസത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ദ്വാരക നഗരം മഹത്തായ നഗരാസൂത്രണത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'വെള്ളത്തിനടിയിലായ നഗരത്തിലേക്ക് ഇറങ്ങുമ്പോള്‍ ദൈവികതയുടെ മഹത്വബോധം എന്നെ വലയം ചെയ്തു. ഞാന്‍ പ്രാര്‍ത്ഥനകള്‍ നടത്തി, എന്റെ കൂടെ കൊണ്ടുവന്ന മയില്‍പ്പീലി ഞാന്‍ സമര്‍പ്പിച്ചു. വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ഇത്. വെള്ളത്തിനടിയിലായ ദ്വാരക നഗരത്തെ കുറിച്ച് കേട്ട കാലം മുതല്‍, എനിക്ക് പോകാനും ദര്‍ശനം നടത്താനും എപ്പോഴും ആഗ്രഹമുണ്ടായിരുന്നു'- പ്രധാനമന്ത്രി പറഞ്ഞു. വെള്ളത്തിനടിയിലായ ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാധ്യതകളുടെ ദൃശ്യങ്ങള്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇത് വികസിത് ഭാരതം സൃഷ്ടിക്കുന്നതിനുള്ള ദൃഢനിശ്ചയത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. സുദര്‍ശന്‍ സേതു ഉദ്ഘാടനം ചെയ്തത് പരാമര്‍ശിച്ച പ്രധാനമന്ത്രി, 6 വര്‍ഷം മുമ്പ് നടത്തിയ പാലത്തിന്റെ തറക്കല്ലിടല്‍ അനുസ്മരിക്കുകയും ചെയ്തു.
ഈ പാലം ഓഖ പ്രധാന മേഖലയെയും ബേട്ട് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുമെന്നും അതുവഴി ദ്വാരകാധീശന്റെ ദര്‍ശനത്തിനുള്ള സമ്പര്‍ക്കസൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും ഈ പ്രദേശത്തിന്റെ ദിവ്യത്വം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ആത്മവിശ്വാസം ഉയര്‍ത്തിക്കാട്ടി, ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സുദര്‍ശന്‍ സേതുവിനെ എന്‍ജിനിയറിങ് വിസ്മയം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പാലവും അതിന്റെ സാങ്കേതികതകളും വിശകലനം ചെയ്യാന്‍ എന്‍ജിനിയറിങ് സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ഉദ്ഘാടന വേളയില്‍ പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു.
ദ്വാരകയിലെയും ബേട്ട് ദ്വാരകയിലെയും പൗരന്മാര്‍ കടത്തുവള്ളങ്ങളെയും ദീര്‍ഘദൂര യാത്രകളെയും ആശ്രയിക്കുന്നതിനാല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എടുത്തുപറഞ്ഞ അദ്ദേഹം, വേലിയേറ്റസമയത്ത് ഫെറി സര്‍വീസുകള്‍ അടച്ചുപൂട്ടുന്നതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതും ചൂണ്ടിക്കാട്ടി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പാലം വേണമെന്ന ജനങ്ങളുടെ അഭ്യര്‍ത്ഥന അനുസ്മരിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ അഭിനന്ദിക്കുകയും ചെയ്തു.
പാലം അനുവദിക്കണമെന്ന് അന്നത്തെ കേന്ദ്ര ഗവണ്‍മെന്റിനോടു നടത്തിയ നിരന്തര അഭ്യര്‍ത്ഥനകള്‍ അവര്‍ നിരസിച്ചുവെന്നു പറഞ്ഞ പ്രധാനമന്ത്രി, ഒടുവില്‍ ഇന്ന് പണി പൂര്‍ത്തിയാക്കാന്‍ ഭാഗ്യം ലഭിച്ചുവെന്നും പറഞ്ഞു. 'ഭഗവാന്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍, ഞാന്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും എന്റെ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്തു'- പ്രധാനമന്ത്രി പറഞ്ഞു. പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള സൗരോര്‍ജ പാനലുകളില്‍ നിന്നാണ് പാലത്തില്‍ വെളിച്ചം തെളിക്കാനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതെന്ന കാര്യം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. സുദര്‍ശന്‍ സേതുവിന് മൊത്തം 12 ടൂറിസ്റ്റ് ഗാലറികള്‍ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. ''ഞാന്‍ ഇന്ന് ഈ ഗാലറികള്‍ സന്ദര്‍ശിച്ചു, ഇത് തീര്‍ച്ചയായും സുദര്‍ശനീയമാാണ്'' - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശുചിത്വ ദൗത്യത്തോടുള്ള ദ്വാരകയിലെ ജനങ്ങളുടെ പ്രതിബദ്ധതയെ പ്രശംസിച്ച പ്രധാനമന്ത്രി, ലോകമെമ്പാടും ശ്രദ്ധ നേടുന്ന ശുചിത്വ നിലവാരം നിലനിര്‍ത്തണമെന്ന് അവരോട് ആവശ്യപ്പെട്ടു.
പുതിയ ഇന്ത്യ എന്ന തന്റെ ഉറപ്പിനോടുള്ള എതിര്‍പ്പ് അനുസ്മരിച്ച അദ്ദേഹം, ജനങ്ങള്‍ തങ്ങളുടെ കണ്‍മുന്നില്‍ തന്നെ പുതിയ ഇന്ത്യയുടെ ആവിര്‍ഭാവം കാണുന്നുണ്ടെന്ന് പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവത്താലും കുടുംബാധിപത്യരാഷ്ട്രീയത്തിന്റെ സ്വാര്‍ത്ഥ പരിഗണനകള്‍ കാരണം പാവപ്പെട്ടവരെ സഹായിക്കാന്‍ തയ്യാറാകാത്തതിനാലും ഇത് നേരത്തെ പൂര്‍ത്തീകരിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ക്കായി ഇത് സമ്പദ്വ്യവസ്ഥയുടെ വലിപ്പം ചെറുതാക്കി നിര്‍ത്തി -അദ്ദേഹം പറഞ്ഞു. മുന്‍ ഭരണകാലത്ത് ആവര്‍ത്തിച്ച അഴിമതികളെയും അദ്ദേഹം വിമര്‍ശിച്ചു.
2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന തന്റെ വാഗ്ദാനവും പ്രധാനമന്ത്രി അനുസ്മരിച്ചു. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് നടന്ന ആയിരക്കണക്കിന് കോടികളുടെ അഴിമതികള്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നു- അദ്ദേഹം അഭിപ്രായപ്പെട്ടു. 10 വര്‍ഷത്തിനിടെ രാജ്യം അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി കുതിച്ചുയര്‍ന്നു. തല്‍ഫലമായി, ഒരു വശത്ത് ദൈവിക വിശ്വാസത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ ഇരുമ്പുവടം കൊണ്ടു നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം സുദര്‍ശന്‍ സേതു, മുംബൈയിലെ രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലം, ജമ്മു കശ്മീരിലെ ചെനാബില്‍ നിര്‍മ്മിച്ച ഗംഭീരമായ പാലം, തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലംബ ലിഫ്റ്റ് പാലമായ പുതിയ പാമ്പന്‍ പാലം, അസമില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലം എന്നിവയുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി. തമിഴ്നാടും . 'ഇത്തരം ആധുനിക സമ്പര്‍ക്കസൗകര്യങ്ങളാണ് സമ്പന്നവും ശക്തവുമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വഴി'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് ബന്ധിപ്പിക്കലിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമ്വന്തി ഗുജറാത്ത് വിനോസഞ്ചാരത്തിന്റെ കേന്ദ്രമായി മാറുന്നത് മെച്ചപ്പെട്ട ബന്ധിപ്പിക്കല്‍ കൊണ്ടാണെന്ന് വിശദീകരിച്ചു. ഗുജറാത്തിന്റെ പുതിയ ആകര്‍ഷണത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇന്ന് ഗുജറാത്തില്‍ 22 വന്യജീവി സങ്കേതങ്ങളും 4 ദേശീയ ഉദ്യാനങ്ങളുമുണ്ടെന്നും പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള തുറമുഖ നഗരമായ ലോതല്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. അഹമ്മദാബാദ് നഗരം, റാണി കി വാവ്, ചമ്പാനര്‍, ധോലവീര എന്നിവ ഇന്ന് ലോക പൈതൃകമായി മാറിയിരിക്കുന്നു. ദ്വാരകയിലെ ഒരു ബ്ലൂ ഫ്ലാഗ് കടല്‍തീരമാണ് ശിവരാജ്പുരി. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ ഗിര്‍നാറിലാണ്. ഏഷ്യന്‍ സിംഹങ്ങളുടെ ഏക ആവാസ കേന്ദ്രമാണ് ഗിര്‍ വനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ, സര്‍ദാര്‍ സാഹിബിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി ഏകതാ നഗറിലാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഒരു മേള ഇന്ന് രണോത്സവത്തില്‍ സംഘടിപ്പിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമങ്ങളിലൊന്നായാണ് കച്ചിലെ ധോര്‍ഡോ ഗ്രാമത്തെ കണക്കാക്കുന്നത്. ദേശസ്‌നേഹത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പ്രധാന കേന്ദ്രമായി നടബെത്ത് മാറുകയാണ്.
'വികാസ് ഭി വിരാസത് ഭി' എന്ന മന്ത്രത്തിന് അനുസൃതമായി വിശ്വാസ കേന്ദ്രങ്ങളും നവീകരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്വാരക, സോമനാഥ്, പാവഗഢ്, മൊധേര, അംബാജി തുടങ്ങി എല്ലാ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന അഞ്ച് വിനോദസഞ്ചാരികളിലൊരാള്‍ ഗുജറാത്ത് സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ 15.5 ലക്ഷം വിനോദസഞ്ചാരികളാണ് ഗുജറാത്തിലെത്തിയത്. ഇ-വിസ സൗകര്യങ്ങളും വിനോദസഞ്ചാരികളെ ഗുജറാത്തിലേക്ക് കൊണ്ടുവരുന്നെന്നും അദ്ദേഹം പറഞ്ഞു.
''നിശ്ചയദാര്‍ഢ്യത്തിലൂടെയുള്ള നേട്ടങ്ങളുടെ വലിയ ഉദാഹരണമാണ് സൗരാഷ്ട്ര '', ഈ പ്രദേശത്തേക്കുള്ള ഓരോ സന്ദര്‍ശനവും എങ്ങനെയാണ് പുതിയ ഊര്‍ജം പകരുന്നതെന്നതിന് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സൗരാഷ്ട്രയിലെ ജനങ്ങള്‍ ഓരോ തുള്ളി വെള്ളത്തിനും വേണ്ടി കൊതിക്കുകയും പലായനത്തിന് നിര്‍ബന്ധിതരാവുകയും ചെയ്ത ദുഷ്‌കരമായ കാലങ്ങളെ ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, സൗരാഷ്ട്രയിലെ നൂറുകണക്കിന് ഗ്രാമങ്ങളില്‍ കുടിവെള്ളത്തിനും ജലസേചനത്തിനുമായി 1300 കിലോമീറ്റര്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് കമ്മീഷന്‍ ചെയ്ത സൗനി യോജനയിലേക്ക് വെളിച്ചം വീശുകയും ചെയ്തു. ഗുജറാത്തിനൊപ്പം സൗരാഷ്ട്രയിലെ മുഴുവന്‍ മേഖലയും വരും വര്‍ഷങ്ങളില്‍ വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''ദ്വാരകാധീശന്റെ അനുഗ്രഹങ്ങള്‍ നമുക്കുണ്ട്. നമ്മള്‍ ഒരുമിച്ച് വികസിത് സൗരാഷ്ട്രയും വികസിത് ഗുജറാത്തും നിര്‍മ്മിക്കും'', പ്രധാനമന്ത്രി മോദി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, പാര്‍ലമെന്റ് അംഗം ശ്രീ സി ആര്‍ പാട്ടീല്‍ എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പശ്ചാത്തലം
ഏകദേശം 980 കോടി രൂപ ചെലവില്‍ ഓഖ മെയിന്‍ലാന്റിനെയും (വന്‍കര) ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച സുദര്‍ശന്‍ സേതു പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 2.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളമേറിയ കേബിള്‍ സ്‌റ്റേയ്ഡ് പാലമാണ്.
ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല്‍ അലങ്കരിച്ചതും ഇരുവശത്തും ഭഗവാന്‍ കൃഷ്ണന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ അഭിമാനകരമായതും സവിശേഷമായതുമായതുമായ ഒരു നടപ്പാതയാണ് സുദര്‍ശന്‍ സേതുവില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ നടപ്പാതയുടെ മുകള്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പാലം ഗതാഗതം സുഗമമാക്കുകയും ദ്വാരകയ്ക്കും ബെയ്റ്റ്-ദ്വാരകയ്ക്കും ഇടയിലുള്ള ഭക്തരുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ബെയ്റ്റ് ദ്വാരകയിലെത്താന്‍ പാലം പണിയുന്നതിനുമുമ്പ് തീര്‍ഥാടകര്‍ക്ക് ബോട്ട് ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. ദേവഭൂമി ദ്വാരകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും ഈ മഹത്തരമായ പാലം വര്‍ത്തിക്കും.
നിലവില്‍ കടല്‍തീരത്തുള്ള ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതും, നിലവിലുള്ള പൈപ്പ്‌ലൈന്‍ എന്‍ഡ് പലമടങ്ങാക്കുന്നതും (പി.എല്‍.ഇ.എം) ഉപേക്ഷിക്കുക, മുഴുവന്‍ സംവിധാനവും (പൈപ്പ്‌ലൈനുകള്‍, പി.എല്‍.ഇ.എം, ഇന്റര്‍കണക്റ്റിംഗ് ലൂപ്പ് ലൈന്‍) അടുത്തുള്ള പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ഉള്‍പ്പെടുന്ന പൈപ്പ്‌ലൈന്‍ പദ്ധതി വാഡീനാറില്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു. രാജ്‌കോട്ട്-ഓഖ, രാജ്‌കോട്ട്-ജേതല്‍സര്‍-സോമനാഥ്, ജേതല്‍സര്‍-വാന്‍സ്ജലിയ റെയില്‍ വൈദ്യുതീകരണ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.
ദേശീയ പാത 927 ഡിയുടെ ധോറാജി-ജംകന്തോര്‍ണ-കലാവാദ് ഭാഗത്തിന്റെ വീതികൂട്ടല്‍, ജാംനഗറിലെ റീജണല്‍ സയന്‍സ് സെന്റര്‍; ജാംനഗറിലെ സിക്ക താപവൈദ്യുത നിലയത്തില്‍ ഫ്‌ളൂ ഗ്യാസ് ഡീസള്‍ഫറൈസേഷന്‍ (എഫ്.ജി.ഡി) സംവിധാനം സ്ഥാപിക്കല്‍ എന്നിവയ്ക്കും മറ്റുള്ളവയ്‌ക്കൊപ്പം പ്രധാനമന്ത്രി തറക്കല്ലിട്ടു.
मुझे बीते दिनों में देव-काज के निमित्त, देश के अनेक तीर्थों की यात्रा का सौभाग्य मिला है।
— PMO India (@PMOIndia) February 25, 2024
आज द्वारका धाम में भी उसी दिव्यता को अनुभव कर रहा हूं: PM @narendramodi pic.twitter.com/ZJVw2xbcb2
जिसका सपना देखा, जिसकी आधारशिला रखी, उसको पूरा किया: PM @narendramodi pic.twitter.com/j5zXB0al4Y
— PMO India (@PMOIndia) February 25, 2024
आधुनिक कनेक्टिविटी समृद्ध और सशक्त राष्ट्र के निर्माण का रास्ता है: PM @narendramodi pic.twitter.com/cyOWzxKL6h
— PMO India (@PMOIndia) February 25, 2024