പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടി രൂപയുടെ വൈദ്യുതി, റെയിൽ, റോഡ് മേഖലകളുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു.
56,000 കോടി രൂപയിലധികം വിലമതിക്കുന്ന 30-ലധികം വികസന പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുകയോ തറക്കല്ലിടുകയോ ചെയ്യുന്നതിനാൽ, തെലങ്കാനയുമായി മാത്രമല്ല, രാജ്യമെമ്പാടും ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് ആദിലാബാദിന്റെ ഭൂമി സാക്ഷിയാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഊർജം, പരിസ്ഥിതി സുസ്ഥിരത, റോഡ് സമ്പർക്കസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
കേന്ദ്ര ഗവണ്മെന്റും തെലങ്കാന സംസ്ഥാനവും ഏകദേശം 10 വർഷം പൂർത്തിയാക്കിയതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും ഗവണ്മെന്റ് നൽകുന്നുണ്ടെന്നും പറഞ്ഞു. തെലങ്കാനയുടെ വൈദ്യുതി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്ന 800 മെഗാവാട്ട് ശേഷിയുള്ള എൻടിപിസി യൂണിറ്റ് 2 ഇന്ന് ഉദ്ഘാടനം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. അംബാരി - ആദിലാബാദ് - പിംപൽഖുടി റെയിൽപാതകളുടെ വൈദ്യുതവൽക്കരണം പൂർത്തിയാക്കിയതും ആദിലാബാദ്, ബേല, മുലുഗു എന്നിവിടങ്ങളിലെ രണ്ട് പ്രധാന ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം പരാമർശിച്ചു. ഇന്നത്തെ ഈ ആധുനിക റെയിൽ-റോഡ് പദ്ധതികൾ തെലങ്കാനയുടെയും മുഴുവൻ പ്രദേശത്തിന്റെയും വികസനത്തിന് ആക്കം കൂട്ടുമെന്നും അതേസമയം യാത്രാസമയം കുറയ്ക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും എണ്ണമറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന തത്വം പ്രധാനമന്ത്രി ആവർത്തിച്ചു. മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥയോടൊപ്പം രാജ്യത്ത് വിശ്വാസം വളരുമെന്നും നിക്ഷേപം ലഭിക്കുന്നതോടെ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാദത്തിൽ 8.4 ശതമാനം വളർച്ച കൈവരിച്ച ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെന്നതിനാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉയർന്ന വളർച്ചാ നിരക്കിനെ ചുറ്റിപ്പറ്റിയുള്ള ആഗോള ചർച്ചകൾ അദ്ദേഹം പരാമർശിച്ചു. “ഈ വേഗതയിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും” - തെലങ്കാനയുടെ സമ്പദ്‌വ്യവസ്ഥയുടെ ഉയർന്ന വളർച്ചയും ഇത് അർത്ഥമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തെലങ്കാന പോലുള്ള പ്രദേശങ്ങളോടു നേരത്തെ കാട്ടിയ അവഗണന അനുസ്മരിച്ചപ്രധാനമന്ത്രി, കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ പുതിയ വഴികൾ എടുത്തുപറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതൽ വിഹിതം നൽകിയത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസനം എന്നാൽ അങ്ങേയറ്റം പാവപ്പെട്ടവരുടെയും ദളിതരുടെയും ഗോത്രവർഗക്കാരുടെയും പിന്നാക്കക്കാരുടെയും നിരാലംബരുടെയും വികസനമാണ്”- അദ്ദേഹം പറഞ്ഞു. 25 കോടിയിലധികം പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നും ദരിദ്രർക്കുള്ള ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികൾക്കാണ് ഇതിന്റെ ഖ്യാതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 5 വർഷത്തിനുള്ളിൽ ഇത്തരം പദ്ധതികൾ കൂടുതൽ വ്യാപകമാക്കുമെന്ന് പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ, മുഖ്യമന്ത്രി ശ്രീ രേവന്ത റെഡ്ഡി, കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
രാജ്യത്തുടനീളം വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. എൻടിപിസിയുടെ 800 മെഗാവാട്ട് ശേഷിയുള്ള തെലങ്കാന സൂപ്പർ താപവൈദ്യുത പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രധാനമന്ത്രി തെലങ്കാനയിലെ പെദ്ദപ്പള്ളിയിൽ നാടിനു സമർപ്പിച്ചു. അൾട്രാ-അതിനിർണായക സാങ്കേതികവിദ്യ അടിസ്ഥാനമാക്കി, ഈ പദ്ധതി തെലങ്കാനയിലേക്ക് 85% വൈദ്യുതി വിതരണം ചെയ്യും; കൂടാതെ, ഇന്ത്യയിലെ എൻടിപിസിയുടെ എല്ലാ പവർ സ്റ്റേഷനുകളിലും ഏകദേശം 42% ഏറ്റവും ഉയർന്ന വൈദ്യുതി ഉൽപ്പാദനകാര്യക്ഷമത ഉണ്ടായിരിക്കും. പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രിയാണു നിർവഹിച്ചത്.
ഝാർഖണ്ഡിലെ ഛത്രയിൽ നോർത്ത് കരൺപുര സൂപ്പർ തെർമൽ പവർ പദ്ധതിയുടെ 660 മെഗാവാട്ട് ശേഷി വരുന്ന യൂണിറ്റ്-2, പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. പരമ്പരാഗത ജലാധിഷ്ഠിത ശീതീകരണ കണ്ടൻസറുകളെ അപേക്ഷിച്ച് ജല ഉപഭോഗം മൂന്നിലൊന്നായി കുറയ്ക്കുന്ന ഇത്രയും വലിയ അളവിലുള്ള എയർ കൂൾഡ് കണ്ടൻസർ (എസിസി) ഉപയോഗിച്ച് വിഭാവനം ചെയ്ത രാജ്യത്തെ ആദ്യത്തെ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്രോജക്ടാണിത്. ഈ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ തുടക്കം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ സിപട്ടിൽ ഫ്ലൈ ആഷ് അടിസ്ഥാനമാക്കിയുള്ള ലൈറ്റ് വെയ്റ്റ് അഗ്രഗേറ്റ് പ്ലാൻ്റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു; കൂടാതെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റിലേക്കുള്ള എസ് ടി പി വെള്ളം എത്തിക്കാനുള്ള സംവിധാനത്തിനും അദ്ദേഹം തുടക്കമിട്ടു.
ഉത്തർപ്രദേശിലെ സോൻഭദ്രയിൽ സിങ്ഗ്രൗലി സൂപ്പർ തെർമൽ പവർ പ്രോജക്റ്റ്, സ്റ്റേജ്-മൂന്ന് (2x800 മെഗാവാട്ട്) ന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു; ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ലാറയിൽ ഫ്ലൂ ഗ്യാസ് CO2-ഇൽ നിന്ന് 4G എത്തനോൾ നിർമിക്കുന്ന പ്ലാൻറ്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ സിംഹാദ്രിയിൽ സമുദ്രജലത്തിൽ നിന്ന് ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പ്ലാൻ്റ് ; കൂടാതെ ഛത്തീസ്ഗഡിലെ കോർബയിൽ ഫ്ലൈ ആഷ് അടിസ്ഥാനമാക്കിയുള്ള FALG അഗ്രഗേറ്റ് പ്ലാന്റ് എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
ഏഴ് പദ്ധതികളുടെ ഉദ്ഘാടനവും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഒരു പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ദേശീയ ഗ്രിഡ് ശക്തിപ്പെടുത്തുന്നതിൽ ഈ പദ്ധതികൾ നിർണായക പങ്ക് വഹിക്കും.
നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ്റെ (എൻഎച്ച്പിസി) 380 മെഗാവാട്ട് സോളാർ പദ്ധതി രാജസ്ഥാനിലെ ജയ്‌സാൽമീറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ നിന്ന് പ്രതിവർഷം 792 ദശലക്ഷം യൂണിറ്റ് ഹരിതവൈദ്യുതി ഉത്പാദിപ്പിക്കും.
ഉത്തർപ്രദേശിലെ ജലൗനിൽ ബുന്ദേൽഖണ്ഡ് സൗർ ഊർജ ലിമിറ്റഡിൻ്റെ (BSUL) 1200 മെഗാവാട്ട് ജലൗൺ അൾട്രാ മെഗാ റിന്യൂവബിൾ എനർജി പവർ പാർക്കിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 2400 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കും.
ഉത്തർപ്രദേശിലെ ജലൗണിലും കാൺപൂർ ദെഹത്തും സത്‌ലജ് ജൽ വിദ്യുത് നിഗത്തിൻ്റെ (എസ്‌ജെവിഎൻ) മൂന്ന് സൗരോർജ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികൾക്ക് ആകെ 200 മെഗാവാട്ട് ശേഷിയുണ്ട്. ഈ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നൈത്വാർ മോറി ജലവൈദ്യുത നിലയവും അനുബന്ധ ട്രാൻസ്മിഷൻ ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലും അസമിലെ ധുബ്രിയിലും SJVN-ൻ്റെ രണ്ട് സോളാർ പദ്ധതികളുടെയും ഹിമാചൽ പ്രദേശിലെ 382 മെഗാവാട്ട് സുന്നി അണക്കെട്ട് ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു.
യുപിയിലെ ലളിത്പൂർ ജില്ലയിൽ ടസ്‌കോയുടെ 600 മെഗാവാട്ട് ലളിത്പൂർ സോളാർ പവർ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. പ്രതിവർഷം 1200 ദശലക്ഷം യൂണിറ്റ് ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പുനരുപയോഗ ഊർജത്തിൽ നിന്ന് 2500 മെഗാവാട്ട് വൈദ്യുതി വേർതിരിക്കുന്നതിനുള്ള റെന്യൂവിൻ്റെ കൊപ്പൽ -നരേന്ദ്ര ട്രാൻസ്മിഷൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് ഈ അന്തർ സംസ്ഥാന പ്രസരണ പദ്ധതി സ്ഥിതി ചെയ്യുന്നത്. ദാമോദർ വാലി കോർപ്പറേഷൻ്റെയും ഇൻഡിഗ്രിഡിൻ്റെയും മറ്റ് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈദ്യുതി മേഖലയിലേതിന് പുറമെ വിവിധ റോഡ്, റെയിൽ പദ്ധതികളുടെയും ആരംഭം പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ യാഥാർത്ഥ്യമായി. പുതുതായി വൈദ്യുതീകരിച്ച അംബരി - അദിലാബാദ് - പിംപൽഖുതി റെയിൽ പാത പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. തെലങ്കാനയെ മഹാരാഷ്ട്രയുമായും തെലങ്കാനയെ ഛത്തീസ്ഗഡുമായും ബന്ധിപ്പിക്കുന്ന NH-353B, NH-163 എന്നീ രണ്ട് പ്രധാന ദേശീയ പാത പദ്ധതികളുടെ നിർമാണത്തിനും അദ്ദേഹം അടിത്തറയിട്ടു.
जिस विकास का सपना तेलंगाना के लोगों ने देखा था, उसे पूरा करने में केंद्र सरकार हर तरह से सहयोग कर रही है: PM pic.twitter.com/8I3Z7ksFP2
— PMO India (@PMOIndia) March 4, 2024
राज्यों के विकास से देश का विकास। pic.twitter.com/11cmY9t9wf
— PMO India (@PMOIndia) March 4, 2024