'സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ: നഗര ഭൂപ്രകൃതി മാറുന്നു' സമ്മേളനവും മേളയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഖ്നൌവില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ രാജ്‌നാഥ് സിംഗ്, ശ്രീ ഹര്‍ദീപ് പുരി, ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ, ശ്രീ കൗശല്‍ കിഷോര്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍ (പിഎംഎവൈ-യു) വീടുകളുടെ താക്കോല്‍ ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലെ 75,000 ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഡിജിറ്റലായി നല്‍കി. കൂടാതെ ഉത്തര്‍പ്രദേശിലെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ സ്മാര്‍ട്ട് സിറ്റി ദൗത്യം, അമൃത് എന്നിവയുടെ കീഴില്‍ 75 നഗര വികസന പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ലഖ്നൌ, കാണ്‍പൂര്‍, വാരാണസി, പ്രയാഗ്‌രാജ്, ഗോരഖ്പൂര്‍, ഝാന്‍സി, ഘാസിയാബാദ് എന്നിവയുള്‍പ്പെടെ ഏഴ് നഗരങ്ങള്‍ക്കായി ഫെയിം-II പ്രകാരം 75 ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു; കേന്ദ്ര ഗവണ്‍മെന്റിന്റെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ വിവിധ മുന്‍നിര ദൗത്യങ്ങള്‍ക്ക് കീഴില്‍ നടപ്പാക്കിയ 75 പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു കോഫി ടേബിള്‍ ബുക്ക് പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ലഖ്നൌവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ (ബിബിഎയു) ശ്രീ അടല്‍ ബിഹാരി വാജ്പേയി ചെയര്‍ സ്ഥാപിക്കുന്നതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ആവാസിനൊപ്പം ഗ്യാസ് സിലിണ്ടര്‍, ശുചിമുറി, വൈദ്യുതി, ജല കണക്ഷന്‍, റേഷന്‍ കാര്‍ഡ് മുതലായ മറ്റ് പദ്ധതികള്‍ പ്രയോജനപ്പെടുത്തിയെന്ന് ആഗ്രയിലെ ശ്രീമതി വിംലേഷുമായി സംവദിക്കുമ്പോള്‍, ഗുണഭോക്താവ് പ്രധാനമന്ത്രിയെ അറിയിച്ചു. ഗവണ്‍മെന്റ് പദ്ധതികള്‍, അവരുടെ കുട്ടികളെ, പ്രത്യേകിച്ച് അവരുടെ പെണ്‍മക്കളെ പഠിപ്പിക്കുന്നതിനു പ്രയോജനപ്പെടുത്തണ മെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സ്വാമിത്വ യോജനയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചോ എന്നാണ് പാല്‍ വില്‍പന നടത്തുന്ന കാണ്‍പൂരിലെ രാം ജങ്കി ജിയുമായി സംവദിച്ചുകൊണ്ട് പ്രധാനമന്ത്രി ചോദിച്ചത്. പതിനായിരം രൂപ വായ്പ ലഭിച്ചുവെന്നും അത് കച്ചവടത്തില്‍ നിക്ഷേപിച്ചതായും അവര്‍ അറിയിച്ചു. ബിസിനസ്സിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ലളിത്പൂരിലെ പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോ്ക്താവ് ശ്രീമതി ബബിതയുടെ ഉപജീവനമാര്‍ഗത്തെക്കുറിച്ചും പദ്ധതിയിലെ അനുഭവത്തെ ക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു. ജന്‍ധന്‍ അക്കൗണ്ട് നേരിട്ട് ഗുണഭോക്താക്കള്‍ക്ക് പണം കൈമാറാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയാണ് ഏറ്റവും കൂടുതല്‍ ദരിദ്രരെ സഹായിക്കുന്നത്, അദ്ദേഹം പറഞ്ഞു. സ്വാമിത്വ യോജനയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഗുണഭോക്താക്കളുമായി വളരെ ശാന്തമായും എന്നാല്‍ ചടുലവും രസകരവുമായാണ് പ്രധാനമന്ത്രി സംവദിച്ചത്. തികച്ചും അനൗപചാരികവും സ്വതസിദ്ധവുമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍.
എല്ലാ സ്വത്തുക്കളും വീട്ടിലെ പുരുഷന്മാരുടെ പേരിലുള്ള സാഹചര്യത്തിന് ചില തിരുത്തലുകള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള 80 ശതമാനത്തിലധികം വീടുകളും രജിസ്റ്റര്‍ ചെയ്യുന്നത് സ്ത്രീകളുടെ പേരിലാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ പേരിലോ അവര്‍ സംയുക്ത ഉടമകളായിട്ടോ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അടല്‍ ബിഹാരി വാജ്പേയിയെപ്പോലെ ഒരു ദേശീയ ദാര്‍ശനികനെ ഭാരതമാതാവിനു സമര്‍പ്പിച്ചതിന് പ്രധാനമന്ത്രി ലഖ്‌നൗവിനെ അഭിനന്ദിച്ചു. 'ഇന്ന്, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി, അടല്‍ ബിഹാരി വാജ്പേയി ചെയര്‍ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ സ്ഥാപിക്കുകയാണ്,' അദ്ദേഹം പ്രഖ്യാപിച്ചു.
പിഎം ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തില്‍ മുമ്പത്തേക്കാള്‍ വന്‍ വര്‍ദ്ധനവ് ഉള്ളത് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നഗരങ്ങളില്‍ 1.13 കോടിയിലധികം പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതില്‍ 50 ലക്ഷത്തിലധികം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ചേരികളില്‍ താമസിക്കുന്നവരും ഉറപ്പുള്ള വീടുകള്‍ ഇല്ലാത്തവരുമായ മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കോടീശ്വരന്മാരാകാനുള്ള അവസരം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാജ്യത്ത് ഏകദേശം 3 കോടി വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, അവയുടെ വില നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. ഈ ആളുകള്‍ ലക്ഷപ്രഭുക്കളായി മാറിയിരിക്കുന്നു,''.ശ്രീ മോദി പറഞ്ഞു. യുപിയിലെ ഇപ്പോഴത്തെ ഭവന വിതരണത്തിന് മുമ്പ്, 18000 ല്‍ അധികം വീടുകള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും 18 വീടുകള്‍ പോലും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. പദ്ധതികള്‍ നടപ്പാക്കുന്നതു മുന്‍ ഗവണ്‍മെന്റുകള്‍ നീട്ടിക്കൊണ്ടു പോയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള നിലവിലെ ഗവണ്‍മെന്റ് അധികാരമേറ്റതിനുശേഷം, 9 ലക്ഷത്തിലധികം ഭവന യൂണിറ്റുകള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് കൈമാറിയതായും 14 ലക്ഷം യൂണിറ്റുകള്‍ വിവിധ ഘട്ടങ്ങളിലായി നിര്‍മാണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഈ വീടുകളില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു.
നഗര മധ്യവര്‍ഗത്തിന്റെ പ്രശ്‌നങ്ങളും വെല്ലുവിളികളും മറികടക്കാന്‍ ഗവണ്‍മെന്റ് വളരെ ഗൗരവമേറിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിയമം അത്തരമൊരു പ്രധാന നടപടിയാണ്. ഈ നിയമം മുഴുവന്‍ ഭവന മേഖലയെയും അവിശ്വാസത്തില്‍ നിന്നും വഞ്ചനയില്‍ നിന്നും പുറത്തെത്താന്‍ സഹായിക്കുകയും എല്ലാ പങ്കാളികളെയും സഹായിക്കുകയും ശാക്തീകരി ക്കുകയും ചെയ്തു.
എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ ഓരോ വര്‍ഷവും ഏകദേശം 1000 കോടി രൂപ നഗരസഭകള്‍ ലാഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഈ തുക മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നഗരത്തില്‍ താമസിക്കുന്ന ആളുകളുടെ വൈദ്യുതി ബില്ലും എല്‍ഇഡി വളരെയധികം കുറച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യ മൂലം നഗരമേഖലയില്‍ വലിയ മാറ്റമുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തെ 70 ലധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുടെ അടിസ്ഥാനം സാങ്കേതികവിദ്യയാണ്. 'ഇന്ന്, നമ്മള്‍ പറയേണ്ടത് 'പെഹ്‌ലെ ആപ്'- അഥവാ 'താങ്കൾ ആദ്യം എന്നതിന് പകരം സാങ്കേതിക വിദ്യ ആദ്യം'', എന്നാണെന്ന് സംസ്‌കാരത്തിന് പേരുകേട്ട നഗരത്തില്‍ വച്ചു പ്രധാനമന്ത്രി തമാശ രൂപേണ പറഞ്ഞു.
പ്രധാനമന്ത്രി സ്വാനിധി യോജന പ്രകാരം തെരുവ് കച്ചവടക്കാര്‍ ബാങ്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ 2500 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് 2500 കോടിയിലധികം രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ യുപിയിലെ 7 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ സ്വാനിധി യോജന പ്രയോജനപ്പെടുത്തി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ അദ്ദേഹം വസ്തു കച്ചവട ക്കാരെ അഭിനന്ദിച്ചു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് രാജ്യം അതിവേഗം മെട്രോ സര്‍വീസുകൾ വ്യാപിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ല്‍ മെട്രോ സര്‍വീസ് 250 കിലോമീറ്ററില്‍ താഴെയായിരുന്നു. ഇന്ന് അത് ഏകദേശം 750 കിലോമീറ്റര്‍ വ്യാപ്തിയിലായി. രാജ്യത്ത് ഇപ്പോള്‍ 1000 കിലോമീറ്ററിലധികം മെട്രോ പാതകളുടെ നിര്‍മാണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
मुझे इस बात की भी खुशी होती है कि देश में पीएम आवास योजना के तहत जो घर दिए जा रहे हैं, उनमें 80 प्रतिशत से ज्यादा घरों पर मालिकाना हक महिलाओं का है या फिर वो ज्वाइंट ओनर हैं: PM @narendramodi
— PMO India (@PMOIndia) October 5, 2021
लखनऊ ने अटल जी के रूप में एक विजनरी, मां भारती के लिए समर्पित राष्ट्रनायक देश को दिया है।
— PMO India (@PMOIndia) October 5, 2021
आज उनकी स्मृति में, बाबा साहब भीमराव आंबेडकर यूनिवर्सिटी में अटल बिहारी वाजपेयी चेयर स्थापित की जा रही है: PM @narendramodi
2014 के बाद से हमारी सरकार ने पीएम आवास योजना के तहत शहरों में 1 करोड़ 13 लाख से ज्यादा घरों के निर्माण की मंजूरी दी है।
— PMO India (@PMOIndia) October 5, 2021
इसमें से 50 लाख से ज्यादा घर बनाकर, उन्हें गरीबों को सौंपा भी जा चुका है: PM @narendramodi
मेरे जो साथी, झुग्गी-झोपड़ी में जिंदगी जीते थे, उनकी पास पक्की छत नहीं थी, ऐसे तीन करोड़ परिवारों को लखपति बनने का अवसर मिला है।
— PMO India (@PMOIndia) October 5, 2021
प्रधानमंत्री आवास योजना के तहत देश में जो करीब-करीब 3 करोड़ घर बने हैं, आप उनकी कीमत का अंदाजा लगाइए।
ये लोग लखपति बने हैं: PM @narendramodi
हमारे यहां कुछ महानुभाव कहते हैं कि मोदी ने क्या किया?
— PMO India (@PMOIndia) October 5, 2021
आज पहली बार मैं ऐसी बात बताना चाहता हूं जिसके बाद बड़े-बड़े विरोधी, जो दिन रात हमारा विरोध करने में ही अपनी ऊर्जा खपाते हैं, वो मेरा ये भाषण सुनने के बाद टूट पड़ेंगे: PM @narendramodi
शहरी मिडिल क्लास की परेशानियों और चुनौतियों को भी दूर करने का हमारी सरकार ने बहुत गंभीर प्रयास किया है।
— PMO India (@PMOIndia) October 5, 2021
Real Estate Regulatory Authority यानि रेरा कानून ऐसा एक बड़ा कदम रहा है।
इस कानून ने पूरे हाउसिंग सेक्टर को अविश्वास और धोखाधड़ी से बाहर निकालने में बहुत बड़ी मदद की है: PM
LED स्ट्रीट लाइट लगने से शहरी निकायों के भी हर साल करीब 1 हज़ार करोड़ रुपए बच रहे हैं।
— PMO India (@PMOIndia) October 5, 2021
अब ये राशि विकास के दूसरे कार्यों में उपयोग में लाई जा रही है।
LED ने शहर में रहने वाले लोगों का बिजली बिल भी बहुत कम किया है: PM @narendramodi
भारत में पिछले 6-7 वर्षों में शहरी क्षेत्र में बहुत बड़ा परिवर्तन टेक्नोलॉजी से आया है।
— PMO India (@PMOIndia) October 5, 2021
देश के 70 से ज्यादा शहरों में आज जो इंटीग्रेटेड कमांड एंड कंट्रोल सेंटर चल रहे हैं, उसका आधार टेक्नोलॉजी ही है: PM @narendramodi
पीएम स्वनिधि योजना के तहत रेहड़ी-पटरी वालों को, स्ट्रीट वेंडर्स को बैंकों से जोड़ा जा रहा है।
— PMO India (@PMOIndia) October 5, 2021
इस योजना के माध्यम से 25 लाख से ज्यादा साथियों को 2500 करोड़ रुपए से अधिक की मदद दी गई है।
इसमें भी यूपी के 7 लाख से ज्यादा साथियों ने स्वनिधि योजना का लाभ लिया है: PM @narendramodi
आज भारत मेट्रो सेवा का देश भर के बड़े शहरों में तेजी से विस्तार कर रहा है।
— PMO India (@PMOIndia) October 5, 2021
2014 में जहां 250 किलोमीटर से कम रूट पर मेट्रो चलती थी, वहीं आज लगभग 750 किलोमीटर में मेट्रो दौड़ रही है।
देश में आज एक हज़ार किलोमीटर से अधिक मेट्रो ट्रैक पर काम चल रहा है: PM @narendramodi