പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.
അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് ഇപ്പോള്‍ 10,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടെന്ന് പിന്നീട് പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. നവീകരണം പൂര്‍ത്തിയായ ശേഷം ഇത് 60,000 ആയി ഉയരും. വന്ദേ ഭാരത്, നമോ ഭാരത് എന്നിവയ്ക്ക് ശേഷം പുതിയ ട്രെയിന്‍ ശ്രേണിയായ 'അമൃത് ഭാരത്' ട്രെയിനുകളെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ആദ്യത്തെ അമൃത് ഭാരത് ട്രെയിന്‍ അയോധ്യയിലൂടെ പോകുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ട്രെയിനുകള്‍ ലഭിച്ചതിന് ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള സേവനബോധമാണ് ആധുനിക അമൃത് ഭാരത് ട്രെയിനുകള്‍ക്ക് അടിത്തറ പാകിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ''ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും ദീര്‍ഘദൂരം സഞ്ചരിക്കുന്നവര്‍ക്കും കാര്യമായ വരുമാനമില്ലാത്തവര്‍ക്കും ആധുനിക സൗകര്യങ്ങള്‍ക്കും സുഖകരമായ യാത്രകള്‍ക്കും അര്‍ഹതയുണ്ട്. ദരിദ്രരുടെ ജീവിതത്തിന്റെ അന്തസ്സ് കണക്കിലെടുത്താണ് ഈ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ''രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് കാശിയില്‍ നിന്നാണ്. ഇന്ന് രാജ്യത്തെ 34 പാതകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഓടുന്നത്. കാശി, കത്ര, ഉജ്ജയിന്‍, പുഷ്‌കര്‍, തിരുപ്പതി, ഷിര്‍ദ്ദി, അമൃത്‌സര്‍, മധുര തുടങ്ങിയ എല്ലാ വലിയ വിശ്വാസകേന്ദ്രങ്ങളെയും വന്ദേ ഭാരത് ബന്ധിപ്പിക്കുന്നു. ഈ ശ്രേണിയില്‍, ഇന്ന് അയോധ്യക്ക് വന്ദേഭാരത് ട്രെയിനും സമ്മാനമായി ലഭിച്ചു'' - പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നു വിളിക്കുന്ന പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം ഘട്ടം 240 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലനമുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സ്റ്റേഷന്‍ കെട്ടിടം 'ഏവര്‍ക്കും പ്രാപ്യവും' 'ഐജിബിസി അംഗീകൃത ഹരിതമന്ദിരവും' ആയിരിക്കും.
അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ സൂപ്പര്‍ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളുടെ പുതിയ വിഭാഗമായ അമൃത് ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ശീതീകരിക്കാത്ത കോച്ചുകളുള്ള ഒരു എല്‍എച്ച്ബി പുഷ് പുള്‍ ട്രെയിനാണ് അമൃത് ഭാരത് ട്രെയിന്‍. മികച്ച വേഗതയ്ക്കായി ഈ ട്രെയിനിന്റെ രണ്ടറ്റത്തും ലോക്കോകളുണ്ട്. യാത്രക്കാര്‍ക്ക് ആകര്‍ഷകമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഇരിപ്പിടങ്ങള്‍, മികച്ച ലഗേജ് റാക്ക്, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതു വിവര സംവിധാനം തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇതു പ്രദാനം ചെയ്യുന്നു. ആറ് പുതിയ വന്ദേളാഗ് ഓഫ് ചെയ്തു.
ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് എക്സ്പ്രസ്, മാള്‍ഡ ടൗണ്‍-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്സ്പ്രസ് എന്നീ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു.
അമൃത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്ത സ്‌കൂള്‍ കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു.
ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതില്‍ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; അമൃത്‌സര്‍-ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; കോയമ്പത്തൂര്‍-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്; മംഗലാപുരം-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ്; ജല്‍ന-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്നു.
മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 2300 കോടി രൂപയുടെ മൂന്ന് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പദ്ധതികളില്‍ റൂമ ചക്കേരി-ചന്ദേരി മൂന്നാം ലൈന്‍ പദ്ധതി; ജൗന്‍പൂര്‍-അയോധ്യ-ബരാബങ്കി ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ ജൗന്‍പൂര്‍-തുളസി നഗര്‍, അക്ബര്‍പൂര്‍-അയോധ്യ, സോഹാവല്‍-പത്രംഗ, സഫ്ദര്‍ഗഞ്ച്-റസൗലി ഭാഗങ്ങള്‍; കൂടാതെ മല്‍ഹൂര്‍-ദാലിഗഞ്ച് റെയില്‍വേ സെക്ഷന്റെ ഇരട്ടിപ്പിക്കലും വൈദ്യുതവല്‍ക്കരണവും എന്നിവ ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് ഇപ്പോള്‍ 10,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടെന്ന് പിന്നീട് പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. നവീകരണം പൂര്‍ത്തിയായ ശേഷം ഇത് 60,000 ആയി ഉയരും. വന്ദേ ഭാരത്, നമോ ഭാരത് എന്നിവയ്ക്ക് ശേഷം പുതിയ ട്രെയിന്‍ ശ്രേണിയായ 'അമൃത് ഭാരത്' ട്രെയിനുകളെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ആദ്യത്തെ അമൃത് ഭാരത് ട്രെയിന്‍ അയോധ്യയിലൂടെ പോകുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ട്രെയിനുകള്‍ ലഭിച്ചതിന് ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള സേവനബോധമാണ് ആധുനിക അമൃത് ഭാരത് ട്രെയിനുകള്‍ക്ക് അടിത്തറ പാകിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ''ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും ദീര്‍ഘദൂരം സഞ്ചരിക്കുന്നവര്‍ക്കും കാര്യമായ വരുമാനമില്ലാത്തവര്‍ക്കും ആധുനിക സൗകര്യങ്ങള്‍ക്കും സുഖകരമായ യാത്രകള്‍ക്കും അര്‍ഹതയുണ്ട്. ദരിദ്രരുടെ ജീവിതത്തിന്റെ അന്തസ്സ് കണക്കിലെടുത്താണ് ഈ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ''രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് കാശിയില്‍ നിന്നാണ്. ഇന്ന് രാജ്യത്തെ 34 പാതകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഓടുന്നത്. കാശി, കത്ര, ഉജ്ജയിന്‍, പുഷ്‌കര്‍, തിരുപ്പതി, ഷിര്‍ദ്ദി, അമൃത്‌സര്‍, മധുര തുടങ്ങിയ എല്ലാ വലിയ വിശ്വാസകേന്ദ്രങ്ങളെയും വന്ദേ ഭാരത് ബന്ധിപ്പിക്കുന്നു. ഈ ശ്രേണിയില്‍, ഇന്ന് അയോധ്യക്ക് വന്ദേഭാരത് ട്രെയിനും സമ്മാനമായി ലഭിച്ചു'' - പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നു വിളിക്കുന്ന പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം ഘട്ടം 240 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലനമുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സ്റ്റേഷന്‍ കെട്ടിടം 'ഏവര്‍ക്കും പ്രാപ്യവും' 'ഐജിബിസി അംഗീകൃത ഹരിതമന്ദിരവും' ആയിരിക്കും. അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ സൂപ്പര്‍ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളുടെ പുതിയ വിഭാഗമായ അമൃത് ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ശീതീകരിക്കാത്ത കോച്ചുകളുള്ള ഒരു എല്‍എച്ച്ബി പുഷ് പുള്‍ ട്രെയിനാണ് അമൃത് ഭാരത് ട്രെയിന്‍. മികച്ച വേഗതയ്ക്കായി ഈ ട്രെയിനിന്റെ രണ്ടറ്റത്തും ലോക്കോകളുണ്ട്. യാത്രക്കാര്‍ക്ക് ആകര്‍ഷകമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഇരിപ്പിടങ്ങള്‍, മികച്ച ലഗേജ് റാക്ക്, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതു വിവര സംവിധാനം തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇതു പ്രദാനം ചെയ്യുന്നു. ആറ് പുതിയ വന്ദേളാഗ് ഓഫ് ചെയ്തു. ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് എക്സ്പ്രസ്, മാള്‍ഡ ടൗണ്‍-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്സ്പ്രസ് എന്നീ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. അമൃത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്ത സ്‌കൂള്‍ കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു. ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതില്‍ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; അമൃത്‌സര്‍-ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; കോയമ്പത്തൂര്‍-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്; മംഗലാപുരം-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ്; ജല്‍ന-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്നു. മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 2300 കോടി രൂപയുടെ മൂന്ന് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പദ്ധതികളില്‍ റൂമ ചക്കേരി-ചന്ദേരി മൂന്നാം ലൈന്‍ പദ്ധതി; ജൗന്‍പൂര്‍-അയോധ്യ-ബരാബങ്കി ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ ജൗന്‍പൂര്‍-തുളസി നഗര്‍, അക്ബര്‍പൂര്‍-അയോധ്യ, സോഹാവല്‍-പത്രംഗ, സഫ്ദര്‍ഗഞ്ച്-റസൗലി ഭാഗങ്ങള്‍; കൂടാതെ മല്‍ഹൂര്‍-ദാലിഗഞ്ച് റെയില്‍വേ സെക്ഷന്റെ ഇരട്ടിപ്പിക്കലും വൈദ്യുതവല്‍ക്കരണവും എന്നിവ ഉള്‍പ്പെടുന്നു.