''നമ്മുടെ ഗോത്രവര്‍ഗ്ഗ സഹോദരങ്ങളും സഹോദരിമാരും മാറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു, സാദ്ധ്യമായ എല്ലാ സഹായവും ഗവണ്‍മെന്റ് നല്‍കി
'' ഗോധ്രയിലെ ഗോവിന്ദ് ഗുരു സര്‍വകലാശാലയും നര്‍മ്മദയിലെ ബിര്‍സ മുണ്ട സര്‍വകലാശാലയും ഉന്നതവിദ്യാഭ്യാസത്തിന്റെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ സംഭാവനചെയ്യും''
''വികസനത്തിലും നയരൂപീകരണത്തിലും വര്‍ദ്ധിച്ച പങ്കാളിത്തം ആദ്യമായി, ഗോത്രവര്‍ഗ്ഗ സമൂഹത്തിന് അനുഭവപ്പെടുന്നു''
''ഗോത്രവര്‍ഗ്ഗവിഭാഗങ്ങളുടെ അഭിമാനമായ സ്ഥലങ്ങളുടെയും വിശ്വാസ കേന്ദ്രങ്ങളുടെയും വികസനം ടൂറിസത്തിന് വളരെയധികം ഉത്തേജനം നല്‍കും''

ഗുജറാത്തിലെ പഞ്ച്മഹലിലെ ജംബുഗോഡയില്‍ ഏകദേശം 860 കോടിയോളം രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വ്വഹിച്ചു.

ഗുജറാത്തിലെ ആദിവാസി, ഗോത്രസമൂഹങ്ങള്‍ക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ദിവസം നേരത്തെ മംഗാര്‍ സന്ദര്‍ശിച്ചതും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഗോവിന്ദ് ഗുരുവിനും ആയിരക്കണക്കിന് ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഈ പ്രദേശവുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയിലെ ഗോത്രസമൂഹത്തിന്റെ മഹത്തായ ത്യാഗത്തിന് സാക്ഷിയായ ജംബുഗോഡയില്‍ സന്നിഹിതനായിരിക്കുന്നതില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ''ഷഹീദ് ജോറിയ പരമേശ്വര്‍, രൂപ് സിംഗ് നായക്, ഗലാലിയ നായക്, റവ്ജിദ നായക്, ബാബരിയ ഗല്‍മ നായക് തുടങ്ങിയ അനശ്വര പോരാളികളെ വന്ദിക്കുമ്പോള്‍ ഇന്ന് നാമെല്ലാവരും അഭിമാനംകൊണ്ട് നിറഞ്ഞിരിക്കുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു.

ഈ പ്രദേശത്തിന്റെയാകെ ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന്, നടക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികള്‍ നമ്മുടെ ഗോത്രവര്‍ഗ്ഗ കുട്ടികളെ വളരെയധികം സഹായിക്കുമെന്ന് ഗോവിന്ദ് ഗുരു സര്‍വകലാശാലയുടെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കാമ്പസിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

ജംബുഗോഡയെ ഒരു പുണ്യസ്ഥലത്തോട് ഉപമിച്ച പ്രധാനമന്ത്രി, ഗോത്രവര്‍ഗക്കാരുടെ ധീരതയുടെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെയും മഹത്തായ ചരിത്രം അനുസ്മരിച്ചു. 1857-ലെ വിപ്ലവത്തിന് ആക്കം കൂട്ടിയ നായിക്ദ പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പരമേശ്വര്‍ ജോറിയ പ്രസ്ഥാനത്തെ വിപുലീകരിക്കുകയും രൂപ് സിംഗ് നായ്ക്കും അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തു.1857ലെ കലാപത്തില്‍ നേതൃപരമായ പങ്ക് വഹിച്ച താന്ത്യാ തോപ്പേയുമായി ചേര്‍ന്ന് അദ്ദേഹം പോരാടി, പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ധീരഹൃദയരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ മരത്തിന് മുന്നില്‍ വണങ്ങാന്‍ അവസരം ലഭിച്ച സന്ദര്‍ഭവും പ്രധാനമന്ത്രി അനുസ്മരിച്ചു. 2012ല്‍ അവിടെ വച്ച് ഒരു പുസ്തകവും പുറത്തിറക്കി.

സ്‌കൂളുകള്‍ക്ക് രക്തസാക്ഷികളുടെ പേരിടുന്ന പാരമ്പര്യം ഗുജറാത്തില്‍ വളരെക്കാലത്തിന് മുന്‍പ് തുടങ്ങിയിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വാഡെക്കിലെയും ദണ്ഡിയപുരയിലെയും പ്രൈമറി സ്‌കൂളുകള്‍ക്ക് സന്ത് ജോറിയ പരമേശ്വറിന്റെയും രൂപ് സിംഗ് നായക്കിന്റെയും പേരാണ് നല്‍കിയിരിക്കുന്നത്. ഇന്ന്, ഈ സ്‌കൂളുകള്‍ തികച്ചും പുതിയ രൂപഭാവം കൈവരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് വിദ്യാഭ്യാസത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെ ഗോത്രസമൂഹത്തിന്റെയും സമൂഹത്തിന്റെ സംഭാവനയുടെയും പ്രധാന കേന്ദ്രങ്ങളായി മാറിയ ഈ സ്‌കൂളുകളില്‍ രണ്ട് ഗോത്ര നായകന്മാരുടെയും പ്രൗഡഗൗഭീരമായ പ്രതിമ ഉദ്ഘാടനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്തിനെ സേവിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുന്‍ ഗവണ്‍മെന്റ് സൃഷ്ടിച്ച വികസന വിടവ് തനിക്ക് പാരമ്പര്യമായി ലഭിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ വിദ്യാഭ്യാസം, പോഷകാഹാരം, വെള്ളം എന്നിവയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വലിയ അഭാവമായിരുന്നു ഉണ്ടായിരുന്നത്. ''ഈ സാഹചര്യം നേരിടാനായി, ഞങ്ങള്‍ സബ്ക പ്രയാസിന്റെ (എല്ലാവരുടെയും പ്രയത്‌നത്തിന്റെ) മനോഭാവത്തോടെ പ്രവര്‍ത്തിച്ചു'' അദ്ദേഹം പറഞ്ഞു. ''ഞങ്ങളുടെ ഗോത്രവര്‍ഗ്ഗ സഹോദരീസഹോദരന്മാര്‍ മാറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു, ഗവണ്‍മെന്റ് അവരുടെ സുഹൃത്തായതിനാല്‍ സാദ്ധ്യമായ എല്ലാ സഹായവും നല്‍കി''. ഈ മാറ്റം ഒരു ദിവസത്തെ അധ്വാനത്തിന്റെ ഫലമല്ലെന്നും ലക്ഷക്കണക്കിന് ഗോത്രവര്‍ഗ്ഗ കുടുംബങ്ങളുടെ അഹോരാത്രമുള്ള പ്രയത്‌നമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രൈമറി മുതല്‍ സെക്കന്‍ഡറി തലം വരെ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ആരംഭിച്ച പതിനായിരം പുതിയ സ്‌കൂളുകള്‍, ഡസന്‍ കണക്കിന് ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍, പെണ്‍മക്കള്‍ക്കുള്ള പ്രത്യേക റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ആശ്രമശാലകളും എന്നീ ഉദാഹരണങ്ങളും പ്രധാനമന്ത്രി നല്‍കി. പെണ്‍മക്കള്‍ക്ക് ബസുകളില്‍ നല്‍കുന്ന സൗജന്യ യാത്രാ സൗകര്യവും സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തങ്ങളുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ കന്യാ ശിക്ഷാ രഥത്തെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്‌കൂളിലെ ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം ഗോത്രവര്‍ഗ്ഗ മേഖലയെ നശിപ്പിക്കുന്ന മറ്റൊരു വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 11 സയന്‍സ് കോളേജുകളും 11 കൊമേഴ്‌സ് കോളേജുകളും 23 ആര്‍ട്‌സ് കോളേജുകളും നൂറുകണക്കിന് ഹോസ്റ്റലുകളും ഗോത്രവര്‍ഗ്ഗ ജില്ലകളില്‍ തുറന്നിട്ടുണ്ടെന്നും അറിയിച്ചു.

20-25 വര്‍ഷം മുമ്പ് ഗോത്രവര്‍ഗ്ഗ മേഖലയിലെ സ്‌കൂളുകളിലെ വലിയ കുറവിലേക്കും പ്രധാനമന്ത്രി വെളിച്ചം വീശി. ''ഇന്ന് ഇവിടെ 2 ഗോത്ര സര്‍വകലാശാലകളുണ്ട്, ഗോധ്രയിലെ ഗോവിന്ദ് ഗുരു സര്‍വകലാശാലയും നര്‍മ്മദയിലെ ബിര്‍സ മുണ്ട സര്‍വകലാശാലയും ഉന്നതവിദ്യാഭ്യാസത്തിന്റെ മികച്ച സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാമ്പസിന്റെ ഉദ്ഘാടനത്തിന് ശേഷം ഗോവിന്ദ് ഗുരു സര്‍വകലാശാലയിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. അഹമ്മദാബാദിലെ നൈപുണ്യ സര്‍വകലാശാലയുടെ പുതിയ കാമ്പസ് പഞ്ച്മഹല്‍ ഉള്‍പ്പെടെ എല്ലാ ഗോത്രവര്‍ഗ്ഗ മേഖലകളിലെയും യുവജനങ്ങള്‍ക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം പരാമര്‍ശിച്ചു. ''ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് നല്‍കാനുള്ള അംഗീകാരം ലഭിച്ച രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയാണിത്'', ശ്രീ മോദി അടിവരയിട്ടു.

കഴിഞ്ഞ 14-15 വര്‍ഷങ്ങളില്‍ ഒരു ലക്ഷം കോടിയിലധികം രൂപ ഈ പദ്ധതിക്ക് കീഴില്‍ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ചെലവഴിച്ചതായി കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഗോത്രവര്‍ഗ്ഗ ജില്ലകളുടെ സമഗ്ര വികസനത്തില്‍ വന്‍ബന്ധു കല്യാണ്‍ യോജന വഹിച്ച വലിയ പങ്കിന് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷം കോടി രൂപ കൂടി ചെലവഴിക്കാന്‍ ഗുജറാത്ത് ഗവണ്‍മെന്റ് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

പൈപ്പ് വെള്ള സൗകര്യങ്ങള്‍, സൂക്ഷ്മ ജലസേചനം, ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ക്ഷീരമേഖലയ്ക്ക് ഊന്നല്‍ നല്‍കല്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ നല്‍കികൊണ്ട് പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പ്രധാനമന്ത്രി പങ്കുവച്ചു. ഗോത്രവര്‍ഗ്ഗ സഹോദരിമാരെ ശാക്തീകരിക്കുന്നതിനും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് സഖി മണ്ഡലങ്ങള്‍ രൂപീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ ദ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ ഗോത്രവര്‍ഗ്ഗ യുവാക്കള്‍ക്ക് ലഭിക്കണമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, തൊഴിലധിഷ്ഠിത കേന്ദ്രങ്ങള്‍, ഐ.ടി.ഐകള്‍, കിസാന്‍ വികാസ് കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി ആധുനിക പരിശീലന കേന്ദ്രങ്ങള്‍ തുറന്നത് 18 ലക്ഷത്തോളം ഗോത്രവര്‍ഗ്ഗ യുവാക്കള്‍ക്ക് പരിശീലനം നേടുന്നതിനും ജോലി ലഭിക്കുന്നതിനും സഹായിച്ച കാര്യവും പരാമര്‍ശിച്ചു. .

ഗോത്രവര്‍ഗ്ഗ ജില്ലകളില്‍ ഡിസ്‌പെന്‍സറികള്‍ ഉണ്ടായിരുന്നില്ലെന്നും വലിയ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും നിസ്സാരമായ സൗകര്യങ്ങളുമാണ് ഉണ്ടായിരുന്നതെന്നും 20-25 വര്‍ഷം മുമ്പുണ്ടായിരുന്ന അരിവാള്‍ കോശ രോഗത്തിന്റെ വിപത്ത് ഉയര്‍ത്തിക്കാട്ടി, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇന്ന്, ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഗ്രാമതലത്തില്‍ നൂറുകണക്കിന് ചെറിയ ആശുപത്രികള്‍ സ്ഥാപിക്കുകയും ഗോത്രവര്‍ഗ്ഗ മേഖലകളില്‍ 1400-ലധികം ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തു'' അദ്ദേഹം പറഞ്ഞു. ഗോധ്ര മെഡിക്കല്‍ കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ പണി ദഹോദ്, ബനസ്‌കന്ത, വല്‍സാദ് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

''സബ്ക പ്രയാസ് (എല്ലാവരുടെയും പ്രയത്‌നം) കാരണം, ഗോത്രവര്‍ഗ്ഗ ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂര്‍ വൈദ്യുതിയുള്ള നല്ല റോഡുകള്‍ എത്തിയിരിക്കുന്നു''. 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന ഗുജറാത്തിലെ ആദ്യ ജില്ലയാണ് ഗോത്രവര്‍ഗ്ഗ ജില്ലയായ ഡാങ് എന്ന് അദ്ദേഹം അറിയിച്ചു, ഇത് ഗോത്രവര്‍ഗ്ഗ മേഖലകളില്‍ വ്യവസായങ്ങളുടെ വ്യാപനത്തിന് കാരണമായി. ''ഗുജറാത്തിന്റെ സുവര്‍ണ്ണ ഇടനാഴിയ്‌ക്കൊപ്പം ഇരട്ട നഗരങ്ങളും വികസിപ്പിക്കുകയാണ്. ഹലോല്‍-കലോലില്‍ വ്യാവസായിക വികസനം അതിവേഗം നടക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

ആദ്യമായി ഗേത്രവര്‍ഗ്ഗ സമൂഹത്തിന് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിച്ച് വന്‍ധന്‍ പോലുള്ള വിജയകരമായ പദ്ധതി നടപ്പാക്കിയത് ബി.ജെ.പി ഗവണ്‍ശമന്റാണെന്ന് ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ബ്രിട്ടീഷ് കാലം മുതല്‍ നിലനിന്നിരുന്ന മുള കൃഷിയും വില്‍പ്പനയും നിരോധിക്കുന്ന നിയമം ഗവണ്‍മെന്റ് അസാധുവാക്കി, വനോല്‍പ്പന്നങ്ങളോടുള്ള തുടര്‍ച്ചയായ അവഗണന അവസാനിപ്പിച്ചു, ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 80 വ്യത്യസ്ത വന ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം കൂടുതലായി നല്‍കിയതിന്റെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി നല്‍കി. ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതം സുഗമമാക്കുന്നതിനൊപ്പം അവരുടെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നതിനും കൂടിവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ''വികസനത്തിലും നയരൂപീകരണത്തിലും വര്‍ദ്ധിച്ച പങ്കാളിത്തം ആദ്യമായി, ഗോത്രവര്‍ഗ്ഗ സമൂഹത്തിന് അനുഭവപ്പെടുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ജന്‍ജാതിയ ഗൗരവ് ദിവസായി ആഘോഷിക്കാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു.

പാവപ്പെട്ടവരും, അധഃസ്ഥിതരും, പിന്നോക്ക നില്‍ക്കുന്നവരുമായ, ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ നിരന്തര പരിശ്രമവും പ്രധാനമന്ത്രി അടിവരയിട്ടു. സൗജന്യ റേഷന്‍ പദ്ധതി, സൗജന്യ കോവിഡ് വാക്‌സിനുകള്‍, പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ചികിത്സ, ഗര്‍ഭിണികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിന് വേണ്ട സഹായം നല്‍കല്‍, രാസവളങ്ങള്‍, വിത്തുകള്‍,വൈദ്യുതി ബില്ലുകള്‍ തുടങ്ങിയവയ്ക്ക് വേണ്ടി വായ്പ ലഭിക്കുന്നതിനായി ചെറുകിട കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന എന്നിവയുടെ ഉദാഹരണങ്ങളും പ്രധാനമന്ത്രി നല്‍കി. ''നേരിട്ടുള്ള സഹായമായിക്കോട്ടെ പക്കാ വീടുകള്‍, ശൗച്യാലയങ്ങള്‍, പാചകവാതക കണക്ഷനുകള്‍, കുടിവെള്ള കണക്ഷനുകള്‍ തുടങ്ങിയ സൗകര്യങ്ങളായിക്കോട്ടെ, ഇവയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗോത്രവര്‍ഗ്ഗക്കാരും ദളിതരും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുമാണ''്, ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഗോത്ര നായകന്മാരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് ചമ്പാനര്‍, പാവഗഢ്, സോമനാഥ്, ഹല്‍ദിഘാട്ടി എന്നിവയുടെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി നല്‍കി. ''ഇപ്പോള്‍ പാവഗഢ് ക്ഷേത്രം നവീകരിക്കുകയും, പൂര്‍ണ്ണതേജസ്സോടെ കൊടി ഉയര്‍ത്തുകയും ചെയ്തു, അതുപോലെ, അത് അംബാജി മാതാവിന്റെ ധാമായാലും ദേവമോഗ്ര മായുടെ ക്ഷേത്രമായാലും അവയുടെ വികസനത്തിനും നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്''അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വിനോദസഞ്ചാരം വഹിക്കുന്ന നിര്‍ണായക പങ്ക് പ്രധാനമന്ത്രി അംഗീകരിച്ചു. വിനോദസഞ്ചാരത്തിന്റെ വീക്ഷണകോണില്‍ നിന്ന് വളരെ സമ്പന്നമായ പഞ്ച്മഹല്‍, പുരാതന വാസ്തുവിദ്യയ്ക്ക് പേരുകേട്ട ചമ്പാനര്‍-പാവഗഡ്, ജംബുഗോഡയിലെ വന്യജീവികള്‍, ഹത്‌നി മാതാ വെള്ളച്ചാട്ടം, ധന്‍പുരിയിലെ ഇക്കോ ടൂറിസം സൈറ്റുകള്‍, കാടാ ഡാം, ധനേശ്വരി മാതാ ക്ഷേത്രം, ജന്‍ദ് ഹനുമാന്‍ ജി തുടങ്ങിയ സ്ഥലങ്ങളെ അദ്ദേഹം പരാമര്‍ശിക്കുകയും വരും ദിവസങ്ങളില്‍ ഈ സ്ഥലങ്ങള്‍ ഒരു വിനോദസഞ്ചാര സര്‍ക്യൂട്ടായി വികസിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതിന് അടിവരയിടുകയും ചെയ്തു. ''ഗോതവര്‍ഗ്ഗക്കാരുടെ അഭിമാനമായ സ്ഥലങ്ങളുടെയും വിശ്വാസ കേന്ദ്രങ്ങളുടെയും വികസനം ടൂറിസത്തിന് വളരെയധികം ഉത്തേജനം നല്‍കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ വികസനത്തിന്റെ വിശാലമായ വ്യാപ്തിയെ പ്രധാനമന്ത്രി പ്രശംസിക്കുകയും വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുവെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, അദ്ദേഹം പരാമര്‍ശിച്ചു. ''ഞങ്ങളുടെ ഉദ്ദേശം വ്യക്തമാണ്, കഠിനാദ്ധ്വാനവും അര്‍പ്പണബോധവും ഉപയോഗിച്ച് പ്രായോഗിക സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവരിക എന്നതാണ്. നമ്മള്‍ ഒരുമിച്ച് ഒരു വികസിത ഗുജറാത്തും വികസിത ഇന്ത്യയും കെട്ടിപ്പടുക്കും'', അദ്ദേഹം ഉപസംഹരിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
ജംബുഗോഡ, പഞ്ച്മഹല്‍ എന്നിവിടങ്ങളില്‍ 860 ഏകദേശം കോടിയോളം രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗോധ്രയിലെ ശ്രീ ഗോവിന്ദ് ഗുരു സര്‍വകലാശാലയുടെ പുതിയ കാമ്പസ്, വഡെക് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സന്ത് ജോറിയ പരമേശ്വര്‍ പ്രൈമറി സ്‌കൂളും, സ്മാരകവും, ദണ്ഡിയപുര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന രാജാ രൂപ് സിംഗ് നായക് പ്രൈമറി സ്‌കൂളും, സ്മാരകവും അദ്ദേഹം സമര്‍പ്പിച്ചു.

ഗോധ്രയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.680 കോടിയിലധികം ചെലവുവരുന്ന ഗോധ്ര മെഡിക്കല്‍ കോളേജിന്റെ വികസനത്തിനും കൗശല്യ - ദി സ്‌കില്‍ യൂണിവേഴ്‌സിറ്റിയുടെ വിപുലീകരണത്തിനും അദ്ദേഹം തറക്കല്ലിട്ടു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi