പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവഡിയയിൽ 160 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു.
ഏകതാ നഗറിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഹെറിറ്റേജ് ട്രെയിൻ ഉൾപ്പെടെയുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു. തത്സമയ നർമ്മദാ ആരതി പദ്ധതി; കമലം പാർക്ക്; സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്കുള്ളിൽ ഒരു നടപ്പാത; 30 പുതിയ ഇ-ബസുകൾ, 210 ഇ-സൈക്കിളുകൾ, ഒന്നിലധികം ഗോൾഫ് കാർട്ടുകൾ; ഏകതാ നഗറിലെ സിറ്റി ഗ്യാസ് വിതരണ ശൃംഖലയും ഗുജറാത്ത് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ 'സഹകർ ഭവനും'. കൂടാതെ, കെവഡിയയിൽ ട്രോമ സെന്ററും സോളാർ പാനലും ഉള്ള ഉപജില്ലാ ആശുപത്രിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു.
കഴിഞ്ഞ ദിവസം രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.