ഉദ്ഘാടനം ചെയ്തുകൊണ്ട്
പ്രധാനമന്ത്രി നടത്തിയ പ്രസംഗം
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ വിദ്യാസാഗര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫട്‌നവിസ്, സംസ്ഥാന മന്ത്രി ശ്രീ വിനോദ് താവ്‌ഡേ,
മുംബൈ സര്‍വകലാശാല വൈസ്ചാന്‍സിലര്‍ ശ്രീ ദേവേന്ദ്ര ഷിന്‍ന്റേ, രോമേഷ് വാദ്ധ്വാനിജി, സുനില്‍ വാദ്ധ്വാനിജി,
സഹോദരീ, സഹോദരന്മാരെ, ഇന്ന് ഇവിടെ വാദ്ധ്വാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഈ ഇന്‍സ്റ്റിറ്റ്യൂട്ട് യഥാര്‍ത്ഥ്യമാക്കുന്നതിന് ഒന്നിച്ചുനിന്ന രോമേഷ് വാദ്ധ്വാനിജിയേയും സുനില്‍ വാദ്ധ്വാദിജിയേയും മഹരാഷ്ട്ര ഗവണ്‍മെന്റിനേയും മുംബൈ സര്‍വകലാശാലയേയും ആദ്യമായി ഞാന്‍ അഭിനന്ദിക്കട്ടെ. പാവപ്പെട്ടവര്‍ക്ക് ഗുണകരമാകുന്ന ലോക നിലവാരത്തിലുള്ള ഒരു സ്ഥാപനം നിര്‍മ്മിക്കുകയെന്ന നല്ല ഉദ്ദേശ്യത്തോടെ പൊതു -സ്വകാര്യമേഖലകള്‍ക്ക് എങ്ങനെ ഒരുമിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി എനിക്ക് ആഗോളതലത്തിലുള്ള ഇന്ത്യവംശജരുമായി പലതരത്തിലുള്ള ആശയവിനിമയം നടത്താനായിട്ടുണ്ട്. ഇന്ത്യയില്‍ എന്തെങ്കിലും സംഭാവനകള്‍ ചെയ്യുന്നതിന് അവര്‍ക്ക് അതിയായ ആഗ്രഹമുള്ളതായി എനിക്ക് തോന്നിയിട്ടുമുണ്ട്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ആ ആഗ്രഹത്തിനോടൊപ്പം ഭാവിയിലെ സമ്പല്‍സമൃദ്ധവും ഊര്‍ജ്ജസ്വലവുമായ ഇന്ത്യയെക്കൂടി ശരിയായ രീതിയില്‍ ലയിപ്പിക്കുകയാണ് രോമേഷ്ജിയും സുനില്‍ജിയും ചെയ്തത്. ഇങ്ങനെ ചെയ്തതിലൂടെ അനുകരണീയമായ ഒരു വിലപ്പെട്ട മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സുഹൃത്തുക്കളെ, ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളില്‍ ഒന്നാണ്. കൃഷി മുതല്‍ ഏറോനോട്ടിക്ക് രംഗം വരെയും ബഹിരാകാശ ദൗത്യം മുതല്‍ സേവനദാനം വരെയും നാം ഇന്ന് സമാനതകളില്ലാത്ത തരത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. അതുപോലെ ചെറുത് മുതല്‍ വലിയ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് വരെ നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നുമുണ്ട്. സംഭവിക്കാനിരിക്കുന്ന നാലാമത്തെ വ്യവസായ വിപ്ലത്തിനെ നേരിടാന്‍ നാം എത്ര നല്ലരീതിയില്‍ എത്തി നില്‍ക്കുന്നുവെന്നതിന്റെ ചില സൂചകകങ്ങള്‍ മാത്രമാണിത്.
സുഹൃത്തുക്കളെ, കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ബോട്ടുകളുടെയും റോബോട്ടുകളുടേയും(യന്ത്രമനുഷ്യന്റേയും) വരവോടെ നമ്മുടെ ഉല്‍പ്പാദനക്ഷമത കൂടുതല്‍ ഉയരുമെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ അവിടെയും മനുഷ്യര്‍ക്കിടയില്‍ ആവര്‍ത്തിച്ച് ചില ഭയാശങ്കകള്‍ ഉയരുന്നുണ്ട്. മനസും യന്ത്രവും തമ്മിലുള്ള മത്സരത്തെക്കുറിച്ച്. അത്തരം ഭയാശങ്കകള്‍ അടിസ്ഥാനമില്ലാത്തതോ, പുതിയതോ അല്ല.
സാങ്കേതികവിദ്യയുടെ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും നാം ഇത്തരത്തിലുള്ള ചോദ്യങ്ങളേയും സംശയങ്ങളേയും അഭിമുഖീകരിച്ചിരുന്നു. ഇത് പില്‍ക്കാലത്ത് രണ്ട് വീക്ഷണങ്ങളിലേക്കാണ് നയിച്ചിട്ടുള്ളത്. ആദ്യമായി ആശയും അഭിലാഷവും കൊണ്ടുവരികയും രണ്ടാമത്തേത് നാശത്തിന്റെ ഭീതി കൊണ്ടുവരികയും ചെയ്യും.
വികസനത്തിന്റെ സമ്പൂര്‍ണ്ണമായ പുതിയ തലങ്ങളും മേഖലകളും സാങ്കേതികവിദ്യ തുറന്നുതരുന്നുണ്ട്. അവസരത്തിന്റെ പരിപൂര്‍ണ്ണമായ പുതിയ മാതൃകകളും തുറന്നുതരുന്നുണ്ട്. ഓരോ പുതിയ സാങ്കേതികവിദ്യയുടെ തരംഗത്തിനൊപ്പം പുതിയ നിരവധി അവസരങ്ങളും തുറക്കപ്പെടുന്നുണ്ട്.
നഷ്ടപ്പെട്ട് പോയതിനെക്കാള്‍ അനവധി അവസരങ്ങള്‍ എപ്പോഴും പുതുതായുണ്ടാകാറുണ്ട്. മനുഷ്യന്റെ വൈദഗ്ധ്യം എപ്പോഴും അവയെ അതിജീവിച്ചിട്ടുണ്ട്, ഭാവിയിലും അങ്ങനെ തന്നെ തുടരും. ഈ ആത്മവിശ്വാസം നമ്മുടെ പുരാതന ഇന്ത്യയില്‍ നിന്നാണ് എന്നില്‍ ഉത്ഭവിക്കുന്നത്. ശാസ്ത്രത്തേയും ആത്മീയതയും ഒന്നുപോലെ കൂട്ടിയോജിപ്പിച്ച് രണ്ടിന്റെയും സംയോജനത്തിലൂടെ മനുഷ്യരാശിക്ക് കൂടുതല്‍ നന്മയുണ്ടാക്കിയതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണത്.
ഞാന്‍ യജുര്‍വേദ തൈത്രേയത്തില്‍ നിന്നുള്ള ” സത്‌വേ സര്‍വം പ്രതിഷ്ഠതം (സത്യത്തിന്റെ പിന്തുടരലിലാണ് ശാസ്ത്രാന്വേഷണത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്) എന്ന ജ്ഞാന സൂക്തം ഓര്‍ക്കുകയാണ്.
സത്യാന്വേഷണത്തിന് സഹായിക്കുന്ന നമ്മുടെ മനസിന്റെ കഴിവുകളും ഈ പൗരാണിക ഗ്രന്ഥങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ശ്രദ്ധ (സമര്‍പ്പണം), മേഥാ (മാനസികശേഷി), മനീഷ (ബുദ്ധി),
മനസാ(മനസ്), ശാന്തി(സമാധാനം), ചിത്ത ( ബോധത്തിന്റെ ഉന്നത അവസ്ഥ), സ്മൃതി (ഓര്‍മ്മ), സ്മരണ ( പ്രത്യായനം), വിജ്ഞാനം( അറിവിന്റെ സമര്‍പ്പണം)
ശാസ്ത്രാന്വേഷണത്തില്‍ നിന്നുള്ള സത്യത്തിന്റെ പിന്തുടര്‍ച്ചയിലൂടെ മനുഷ്യരാശിയുടെ മികച്ച നന്മയ്ക്കായി ഈ അന്തിമ പരമാനന്ദത്തില്‍ എത്തിച്ചേരും. സാങ്കേതിവിദ്യയുടെ ഈ വീക്ഷണമാണ് എന്നെ പ്രചോദിതനാക്കിയതും ശാസ്ത്രത്തിന്റെ ഇത്തരത്തിലുള്ള മുന്നോട്ടുള്ള പ്രയാണമാണ് എനിക്ക് ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം നല്‍കുന്നതും.
കൃത്രിമ ബുദ്ധിയുടെ മുന്നോട്ടുള്ള പാത മനുഷ്യന്റെ താല്‍പര്യങ്ങളെ ആധാരമാക്കിയുള്ളതും അവര്‍ നയിക്കുന്നതുമായിരിക്കും. നമ്മുടെ ഉദ്ദേശ്യമായിരിക്കും കൃത്രിമബുദ്ധിയുടെ സംഭാവന നിര്‍ണ്ണയിക്കുക. ഓരോ വ്യവസായ വിപ്ലവത്തിലും സാങ്കേതികവിദ്യയുടെ നാനാവിധത്തിലുള്ള അളവുകോലില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. എന്താണോ സാങ്കേതിവിദ്യകൊണ്ട് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് അതിന് ഇത് മനുഷ്യന് കൂടുതല്‍ കരുത്ത് നല്‍കും. വികസനത്തിന്റെ ഈ ധാര്‍മ്മികതയാണ് എല്ലാ മനുഷ്യര്‍ക്കും തുല്യത ഉറപ്പാക്കുന്നത്. സാങ്കേതികവിദ്യയുടെ പ്രയാണം സമൂഹങ്ങള്‍ക്ക് സാങ്കേതികവിദ്യ ലഭ്യതയിലുണ്ടാകുന്ന വ്യത്യാസത്തിന്റെ ചെലവിലാകരുത്. ” എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം എന്ന ധാര്‍മ്മികതയില്‍ അടിയുറച്ചുകൊണ്ടായിരിക്കണം സാങ്കേതികവിദ്യയുടെ വളര്‍ച്ച.
സുഹൃത്തുക്കളെ, മനുഷ്യനെ അനാവശ്യമാക്കുന്നത് കുറച്ചുകൊണ്ട്, മനുഷ്യന്റെ കഴിവുകളെ വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യശേഷിയെ വികസിപ്പിക്കുന്ന തരത്തിലും കൃത്രിമ ബുദ്ധിയുണ്ടാക്കുന്നതില്‍ നമുക്ക് ലോകത്തിലെ പ്രധാന സ്ഥാനം കൈവരിക്കാനാകുമോ? മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങള്‍ എന്നത് കുറച്ചുകൊണ്ട്, മനുഷ്യരുടെ കഴിവുകേടുകള്‍ ശക്തികളാക്കി മാറ്റി മനുഷ്യരാശിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന മികച്ച മനുഷ്യരുള്ള ഒരു ഭാവി സൃഷ്ടിക്കാന്‍ നമുക്കാകുമോ?
സുഹൃത്തുക്കളെ, നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ ബിഗ് ഡാറ്റയും മനുഷ്യന്റെ അറിവുമാണ് കൃത്രിമബുദ്ധിയുടെ വിഭജനത്തില്‍ കിട്ടുക.
ഇന്ത്യയില്‍ കൃത്രിമ ബുദ്ധിയുണ്ടാക്കുകയും, കൃത്രിമ ബുദ്ധിയെ ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിപ്പിക്കുകയുമാണ് വേണ്ടത്.
കൃത്രിമ ബുദ്ധിക്ക് ഇന്ത്യയ്ക്ക് വേണ്ടി പരിഹരിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രശ്‌നം കണ്ടെത്താന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. നിരവധി ഭാഷകളും അതിലധികം ഭാഷാവൈവിദ്ധ്യങ്ങളുമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഈ ഭാഷകളിലും ഭാഷാ വൈവിദ്ധ്യത്തിലും വളരെ സുഗമമായി ആശയവിനിമയം നടത്താന്‍ ബുദ്ധിയുള്ള കൃത്രിമ ബുദ്ധി നമുക്കുണ്ടോ? ദിവ്യാംഗര്‍ നമ്മുടെ സമ്പാദ്യമാണെന്നും ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അവരെ ശാക്തീകരിക്കണമെന്നുമാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്.
ലക്ഷ്യങ്ങള്‍ നേടുന്നതിനായി അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിച്ച് അവരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉള്ളിലുള്ള കഴിവുകള്‍ പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരുന്നതിനും കഴിയുന്ന കൃത്രിമബുദ്ധിയും റോബോട്ടിക്‌സും നമുക്കുണ്ടോ? അദ്ധ്യാപകര്‍ക്കും കൃത്രിമബുദ്ധിക്കും സംയുക്തമായി അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കുറവ് പരിഹരിക്കാനാകുമോ? ഇത് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള നമ്മുടെ ഓരോ വിദ്യാര്‍ത്ഥിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് സഹായിക്കും. നമ്മുടെ ആരോഗ്യസുരക്ഷാ പ്രവര്‍ത്തകരുടെ ശേഷി വികസിപ്പിച്ച് രാജ്യത്തിന്റെ ഓരോ മൂലയിലും ഗുണനിലവാരമുള്ള ആരോഗ്യസുരക്ഷ എത്തിക്കുന്നതിന് കൃത്രിമ ബുദ്ധിക്ക് കഴിയുമോ? പ്രകൃതിദുരന്തം പ്രവചിക്കുന്നതിന് നമ്മെ സഹായിക്കാന്‍ കൃത്രിമ ബുദ്ധിക്ക് കഴിയുമോ? ശാരീരികമായി വെളിപ്പെടുന്നതിന് മുമ്പ് തന്നെ ഗുരുതരമായ ആരോഗ്യ സ്ഥിതി കണ്ടെത്തുന്നിന് കൃത്രിമ ബുദ്ധിക്ക് നമ്മെ സഹായിക്കാന്‍ കഴിയുമോ? കാലാവസ്ഥ, വിള, വിതയ്ക്കല്‍ ചാക്രികം എന്നിവയെ കുറിച്ച് കൃത്യമായ തീരുമാനം എടുക്കുന്നതിന് നമ്മുടെ കര്‍ഷകരെ സഹായിക്കാന്‍ കൃത്രിമബുദ്ധിക്ക് കഴിയുമോ?
സുഹൃത്തുക്കളെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ശക്തിയെ ദാരിദ്ര്യവും രോഗങ്ങളും ഇല്ലാതാക്കാന്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം നമ്മുടെ ഗവണ്‍മെന്റിനുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ പാവപ്പെട്ട, അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സമൃദ്ധികൊണ്ടുവരാന്‍ നമുക്ക് കഴിയും. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഡിജിറ്റല്‍ ഇന്ത്യ സംരംഭമെന്നതിലൂടെ ഇന്ത്യയെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹമാക്കിയും അറിവിന്റെ സമ്പദ്ഘടനയുമാക്കി മാററുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. ഭാരത്-നെറ്റിലൂടെ നമ്മുടെ ഗ്രാമീണര്‍ക്ക് നാം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നുണ്ട്. ഈ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങളാണ് സേവന വിതരണത്തിലെ നൂതനമായ ഐ.ടി പ്രശ്‌നങ്ങളുടെയും നൂതന ആപ്ലിക്കേഷനുകളുടെയും നട്ടെല്ല്.
കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ നൈപുണ്യ വികസന മിഷന്‍ ശരിയായ വൈദഗ്ധ്യമുള്ള തൊഴിലാളി ശക്തി ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. അടുത്ത ഏതാനും പതിറ്റാണ്ടുകളില്‍ ആഗോളതലത്തിലെ തന്നെ ആവശ്യം കണക്കിലെടുത്തുകൊണ്ടുള്ള തൊഴില്‍ശക്തിക്കാണ് ശ്രമിക്കുന്നത്. നവീനാശയങ്ങളുടെയും സംരംഭങ്ങളുടെയൂം സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി നാം അടല്‍ ഇന്നോവേറ്റിവ് മിഷനും ആരംഭിച്ചിട്ടുണ്ട്. ഇന്നോവേറ്റീവ് ഹബ്ബുകള്‍, ഗ്രാന്റ് ചലഞ്ചുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി പ്രധാനമായും സാങ്കേതികതയില്‍ ഊന്നിയുള്ള മറ്റ് സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി ലോകനിലവാരത്തിലുള്ള ഒരു വേദി ഉണ്ടാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളെ യുവ നവീനാശയക്കാരാക്കുന്നതിനാണ് രാജ്യത്തിലെങ്ങോളമിങ്ങോളമുള്ള സ്‌കൂള്‍ തലത്തിലെ ടിങ്കറിംഗ് ലാബോറട്ടറികളുടെ ഉദ്ദേശ്യം. ഈ നടപടികളിലൂടെ നാം വളര്‍ന്നുവരുന്ന സാങ്കേതികവിദ്യയോടൊപ്പം നീങ്ങുകയാണ് ലക്ഷ്യമാക്കുന്നത്, എന്തെന്നാല്‍ അവയെ ജനങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കാനാകും.
സുഹൃത്തുക്കളെ, ഈ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ക്കും, ഗവേഷകര്‍ക്കും, വഴികാട്ടികള്‍ക്കും, അവര്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ അവരുടെ ഹൃദയത്തില്‍ ഇന്ത്യയിലെ സാധാരണക്കാരോട് താല്‍പര്യമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവരുടെ പ്രയത്‌നങ്ങള്‍ക്ക് എല്ലാ നന്മകളും ഞാന്‍ നേരുന്നു. കൃത്രിമ ബുദ്ധിയെ ജനങ്ങള്‍ക്ക് ഗുണകരമായി എങ്ങനെ സുരക്ഷിതമായും ഉത്തരവാദിത്തത്തോടും ഉപയോഗിക്കാനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാവുന്ന സവിശേഷമായ ഒരു സ്ഥാനത്ത് ഇന്ത്യ എത്തണമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇത് നമ്മുടെ ജനങ്ങളുടെ സേവനത്തിനായി പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
നന്ദി!
This institute is a prime example of how the public sector and the private sector, can combine with good intention, to build a world-class institute, aimed at benefiting the poor: PM @narendramodi
— PMO India (@PMOIndia) February 18, 2018
With the arrival of Artificial Intelligence, Bots and Robots, there is no doubt that our productivity will further go up. But, there are also rising fears of human redundancy because there is a competition between the mind and the machine: PM @narendramodi
— PMO India (@PMOIndia) February 18, 2018
Technology opens entirely new spheres and sectors for growth, It also opens up an entirely new paradigm of opportunities. With each wave of new technology, many new opportunities arise: PM @narendramodi
— PMO India (@PMOIndia) February 18, 2018
New opportunities have always out-numbered the lost ones: PM @narendramodi
— PMO India (@PMOIndia) February 18, 2018
The road ahead for Artificial Intelligence depends on and will be driven by Human Intentions. It is our intention that will determine the outcomes of artificial intelligence: PM @narendramodi
— PMO India (@PMOIndia) February 18, 2018
The march of Technology cannot be at the expense of further increasing the difference between societies over access to technology. The evolution of Technology has to be rooted in the ethic of Sabka Saath, Sabka Vikas: PM @narendramodi
— PMO India (@PMOIndia) February 18, 2018
Can we take the global lead on creating Artificial Intelligence that is less about making humans redundant and more about enhancing human abilities and expanding human capacities: PM @narendramodi
— PMO India (@PMOIndia) February 18, 2018
Can we make the future less about machines displacing humans to a future about humans becoming better humans by converting their weaknesses into their strengths for the greater good of mankind: PM @narendramodi
— PMO India (@PMOIndia) February 18, 2018
We need to Make Artificial Intelligence in India and Make Artificial Intelligence work for India! I would urge all of you to identify the grand challenges that Artificial Intelligence can solve for India: PM @narendramodi
— PMO India (@PMOIndia) February 18, 2018
Can the combination of teachers and AI help us bridge the gap in teacher student ratio. This will help us deliver quality education to every student across India. Can AI help take quality healthcare to every corner of India by expanding capacities of healthcare workers: PM
— PMO India (@PMOIndia) February 18, 2018
Can Artificial Intelligence help us predict natural calamities?
— PMO India (@PMOIndia) February 18, 2018
Can Artificial Intelligence help us detect serious health conditions before they manifest physically? Can Artificial Intelligence help our farmers/ make the right decisions regarding weather, crop & sowing cycle: PM
Our Government is of the firm belief, that we can use this power of twenty-first century technology to eradicate poverty and disease. In doing so we can bring prosperity to our poor and under-privileged sections: PM @narendramodi
— PMO India (@PMOIndia) February 18, 2018