It is an impressive fact that there have been improvements in 9 out of 10 parameters in Ease of Doing Business - such as Ease of Getting Electricity, Ease of Paying Taxes etc: PM
India will develop, will grow only when our states develop: PM Modi
We are creating a transparent eco-system for the creation of new India that minimizes the need for face to face interactions with Government agencies: PM
In the last 3 years we have abolished more than 1400 acts that had ceased to be relevant: PM Modi
Potential + Policy + Performance equals Progress: PM Modi
There are two factors that are the hallmark of the way this Government works – reform oriented budget and result oriented policies: PM
Our budget is not limited to outlay, our budget is not limited to outputs. Our budget is an outcome budget: PM Modi
The structural and policy changes that the Government has made are dedicated to the welfare of the poorest and most vulnerable of our society: PM
The Government will now provide, under Ayushman Bharat, health insurance for Rs. 5 lakh per annum to every poor family in the country: PM Modi
The Government will spend Rupees one lakh crore in the next 4 years to strengthen and improve the education system, says the PM

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി വിജയസാഗര്‍ റാവു ജി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഇവിടെ സന്നിഹിതരായിരിക്കുന്ന ഇന്ത്യയില്‍ നിന്നും പുറത്തുനിന്നുമുള്ള വ്യവസായികള്‍, മറ്റു വിശിഷ്ടാതിഥികള്‍, നിങ്ങളെല്ലാവരെയും മാഗ്നറ്റിക് മഹാരാഷ്ട്രയിലേക്ക് സ്വാഗതം ചെയ്യുന്നു.

 

ശാസ്ത്രത്തിന്റെ ഗുണപരമായ വിശദാംശങ്ങളേക്കുറിച്ച് എനിക്ക് വളരെയൊന്നും അറിയില്ല. എന്നാല്‍ കാന്തശക്തിയുള്ള ഒന്നിന് രണ്ടു ദിശകളും വ്യാപ്തിയുമുണ്ടെന്ന് ഞാനറിഞ്ഞിട്ടുണ്ട്. ഇവിടെ വരുന്നതിനു മുമ്പ് ഞാന്‍ നവി മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട പരിപാടികളിലും ജെഎന്‍പിടിയിലും പങ്കെടുത്തു. ആ രണ്ടു പരിപാടികളും ആകര്‍ഷണത്തിന്റെ മേഖലയില്‍ മഹാരാഷ്ട്രയുടെ ദിശയും വ്യാപ്തിയും കാണിച്ചു തന്നു. അതിനു പുറമേ, കേന്ദ്രവുമായി നിങ്ങള്‍ വളരെ അടുത്താണെങ്കില്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജത്തിന്റെയും കാന്തശക്തിയുടെയും അനുഭവം കൂടുതലായിരിക്കും എന്നതൊരു വസ്തുതയാണ്. ഇന്ന്, മഹാരാഷ്ട്ര മാഗ്നറ്റിക്കിന്റെ കാന്തിക വഴികള്‍ എങ്ങനെ ആധികാരികമാകുമെന്നതിനു നിങ്ങളുടെ ഉത്സാഹവും സൂക്ഷ്മശ്രദ്ധയും ഈ ആശ്ചര്യകരമായ പരിതസ്ഥിതിയും തെളിവാണ്.

സുഹൃത്തുക്കളേ, സഹകരണാത്മക-മല്‍സരാധിഷ്ഠിത ഫെഡറലിസത്തിന് ഈ സമ്മേളനം ഗംഭീരമായ  ഒരു ഉദാഹരണമാണ്. രാജ്യത്ത് ഇന്ന് എല്ലാ സംസ്ഥാനങ്ങളും തമ്മില്‍ മല്‍സരത്തിന്റെ ഒരു രീതിയും എതിര്‍വാദത്തിന്റെ ഒരു രീതിയുമുണ്ട്. അടിസ്ഥാനസൗകര്യം, കൃഷി, വസ്ത്രം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, സൗരോര്‍ജ്ജം എന്നിവയിലേക്കും മറ്റു പല മേഖലകളിലേക്കും നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരം സമ്മേളനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ചു വിവിധ മേഖലകളിലേക്കുള്ള നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

‘അസമിന്റെ മികവ്- നിക്ഷേപ ഉച്ചകോടി’യില്‍ പങ്കെടുക്കുന്നതിന് സമീപകാലത്ത് എനിക്ക് അവസരം ലഭിച്ചു. വടക്കു കിഴക്ക് നിക്ഷേപത്തിന് ഇത്തരമൊരു ഗംഭീര ബ്രാന്‍ഡിംഗിനെക്കുറിച്ച് നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ക്കും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

ഝാര്‍ഖണ്ഡും മധ്യപ്രദേശും നിരവധി മറ്റു സംസ്ഥാനങ്ങളും ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. ഗുജറാത്തില്‍ തുടങ്ങിയ പരമ്പരയുടെ ഫലപ്രാപ്തി രാജ്യത്തുടനീളം ഇന്ന് കാണാനാകുന്നു.

സുഹൃത്തുക്കളേ, ഈ സമ്മേളനം സംഘടിപ്പിച്ചതിന് മഹാരാഷ്ട്ര സര്‍ക്കാരിനെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ മൂന്നു വര്‍ഷം മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി പുതിയ മുന്‍കൈ ശ്രമങ്ങള്‍ നടത്തി. എളുപ്പത്തില്‍ വ്യവസായം ചെയ്യാനാകുന്നതിനെക്കുറിച്ചുള്ള ലോകബാങ്ക് റാങ്കിംഗില്‍ ഉയരത്തിലെത്താന്‍ സംസ്ഥാനത്തിന്റെ ഈ പ്രയത്‌നങ്ങള്‍ വലിയ തോതില്‍ സംഭാവന ചെയ്തു. മഹാരാഷ്ട്രയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ഫഡ്‌നാവിസ് ഗവണ്‍മെന്റ് നടപ്പാക്കിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചു. വേഗത്തില്‍ വ്യവസായങ്ങള്‍ ചെയ്യാനാകുന്നതു സംബന്ധിച്ച പത്ത് മാനദണ്ഡങ്ങളില്‍ ഒമ്പതിലുമുണ്ടായ മികവ്, വൈദ്യുതി ലഭിക്കുന്നതും നികുതി അടയ്ക്കാനുള്ള അനായാസവും; ഈ കാര്യങ്ങളെല്ലാം സ്വന്തം നിലയില്‍ അവര്‍ ശ്രദ്ധേയമാക്കിയ ഘടകങ്ങളാണ്.

നയപരമായ പരിഷ്‌കരണങ്ങളിലൂടെ ഭരണനിര്‍വഹണം വികസിപ്പിക്കുന്നതില്‍ പുതിയ ഒരു പ്രവര്‍ത്തന സംസ്‌കാരം കൊണ്ടുവരുമ്പോള്‍ ഇത്തരം സമഗ്ര പരിഷ്‌കരണം മാത്രമേ സാധിക്കുകയുള്ളു. പദ്ധതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതികളെ അനാവശ്യ തടസങ്ങളില്‍ നിന്നു രക്ഷിക്കാനുള്ള കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍; വകുപ്പുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിക്കുമ്പോള്‍, സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് തീരുമാനങ്ങളെടുക്കുമ്പോള്‍.

ഇത്തരത്തില്‍ മാത്രമേ ഞാന്‍ നേരത്തേ പറഞ്ഞ കാന്തികമായ ഒന്ന് സൃഷ്ടിക്കാനാവുകയുള്ളു. അതിന്റെ ഫലപ്രാപ്തി സംസ്ഥാനത്തെ നിക്ഷേപത്തിലും സംസ്ഥാനത്തിന്റെ വികസനത്തിലും ദൃശ്യമാകും. അടിസ്ഥാനസൗകര്യ പദ്ധതികളുടെ മൊത്തം ചെലവിന്റെ കാര്യത്തില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലായിരിക്കുന്നതിനു കാരണം ഇതാണ്. ഫ്രോസ്റ്റ് ആന്റ് സുള്ളിവന്‍ നടത്തിയ ശ്രേണി നിശ്ചയിക്കലില്‍ മൊത്തത്തിലുള്ള വികസനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി മഹാരാഷ്ട്രയെയാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് 2016-17ല്‍ വന്ന ആകെ നിക്ഷേപത്തിന്റെ ഏകദേശം 51 ശതമാനവും മഹാരാഷ്ട്രയിലേക്കു മാത്രമാണ് ഒഴുകിയത്. സമാനമായി, 2016 ഫെബ്രുവരിയില്‍ ഇവിടെ നടത്തിയ ഇന്ത്യയില്‍ നിര്‍മിക്കൂ വാരാചരണത്തില്‍ വ്യവസായ മേഖലയ്ക്ക് നാലുലക്ഷം കോടിയോളം രൂപ മൂല്യമുള്ള കരാറുകളാണ് ഒപ്പുവച്ചത്. രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്കായുള്ള പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

      മഹാരാഷ്ട്രയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഡല്‍ഹി- മുംബൈ വ്യവസായ ഇടനാഴി ലോകത്തിലെ പ്രധാനപ്പെട്ട നൂറ് നവീന പദ്ധതികളിലൊന്നായി എണ്ണപ്പെടുന്നു. നവി മുംബൈ വിമാനത്താവള നിര്‍മാണം, മുംബൈ ഗതാഗത തുറമുഖ ശൃംഖലയുടെ നിര്‍മാണം എന്നിവ ഈ പ്രദേശത്തു ജീവിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ ജീവിതങ്ങളില്‍ വലിയ മാറ്റം വരുത്തിയിരിക്കുന്നു. ഇതിനു പുറമേ, മുംബൈ, നവി മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വികസിപ്പിക്കാന്‍ പോകുന്ന 350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ശൃംഖല ഈ മേഖലയിലെ നിക്ഷേപത്തിലും വികസനത്തിലും പുതിയ സാധ്യതകള്‍ സൃഷ്ടിക്കും.

സുഹൃത്തുക്കളേ, മഹാരാഷ്ട്ര സമൃദ്ധി ഇടനാഴി എന്ന പുതിയ പദ്ധതിയേക്കുറിച്ച് ഇപ്പോള്‍ നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകള്‍, കാര്‍ഷിക-കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയ്ക്ക് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ നല്‍കാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.  മഹാരാഷ്ട്രയില്‍ നിര്‍മിക്കുന്ന 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഭീര സമ്പര്‍ക്ക അതിവേഗ പാതയും സ്മാര്‍ട് സിറ്റികളില്‍ ദേശീയപാതയുടെ വശങ്ങളില്‍ 24 പുതിയ ടൗണ്‍ഷിപ്പുകള്‍ വികസിപ്പിക്കുന്നതും മറ്റും 20 മുതല്‍ 25 ലക്ഷം പേര്‍ക്കെങ്കിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാകും.

രാജ്യത്തെ സംസ്ഥാനങ്ങളില്‍ ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയുടെ ലക്ഷ്യം മുന്നില്‍ക്കാണുന്ന ആദ്യ സംസ്ഥാനം മഹാരാഷ്ട്രയാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ശിവജി മഹാരാജിന്റെ മണ്ണില്‍ ഒരു ലക്ഷ്യവും ബുദ്ധിമുട്ടുള്ളതാകില്ല. ആ അനുഗ്രഹംകൊണ്ട് മഹാരാഷ്ട്ര ലക്ഷ്യം നേടുമെന്നും ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തുന്ന ആദ്യ സംസ്ഥാനമായി മാറുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്.

      സുഹൃത്തുക്കളേ, സംസ്ഥാനങ്ങള്‍ വികസിപ്പിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാവുകയുള്ളു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം വന്‍കിട ലക്ഷ്യങ്ങളിലൂന്നാന്‍ നാം പ്രാപ്തരാകുന്ന വിധം ഇന്ത്യയുടെ ശേഷി വളരുന്നുവെന്നതിന്റെ പ്രതീകമാണ് മഹാരാഷ്ട്രയുടെ വികസനം. മാറുന്ന സാഹചര്യത്തിന്റെയും മാറുന്ന ചിന്തയുടെയും ജീവിക്കുന്ന ഉദാഹരണമാണിത്.

ഇന്ത്യ ആദ്യമായി കോടി ഡോളര്‍ സമ്പദ്ഘടനാ ക്ലബില്‍ പ്രവേശിച്ചപ്പോള്‍ ഉണ്ടായ വലിയ തലക്കെട്ടുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എങ്കിലും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കുംഭകോണങ്ങള്‍ മൂലം വളര്‍ച്ചാ സഞ്ചാരപഥം പിന്നോട്ടായി. പിന്നീട് രാജ്യത്ത് വ്യത്യസ്ഥമായ ഒരു പരിസ്ഥിതി നടപ്പായി. കോടി ഡോളര്‍ ക്ലബ് കാര്യം ചര്‍ച്ചയായില്ല; പക്ഷേ, ദുര്‍ബലമായ അഞ്ച് ചര്‍ച്ച ചെയ്യപ്പെട്ടു.

കഴിഞ്ഞ മൂന്നര വര്‍ഷമായി ഗവണ്‍മെന്റ് നടത്തിവരുന്ന സുസ്ഥിര ശ്രമങ്ങളുടെ ഫലമായി ഇപ്പോള്‍ വീണ്ടും അഞ്ച് കോടി ഡോളര്‍ ക്ലബ് കഥ വീണ്ടും ചര്‍ച്ചയായി മാറി. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇന്ത്യ അഞ്ചു കോടി ഡോളര്‍ ക്ലബില്‍ ചേരുമെന്ന് ലോകത്തെ ഒന്നാം നിര സ്ഥാനനിര്‍ണയ ഏജന്‍സികള്‍ പറയുന്നു.

സുഹൃത്തുക്കളേ, ഈ ആത്മവിശ്വാസം അനായാസം എത്തിച്ചേര്‍ന്നതല്ല. ജന സൗഹൃദപരവും വികസന സൗഹൃദപരവും നിക്ഷേപ സൗഹൃദപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പിന്നിലെ ആക്കത്തിന് ഒരു കാഴ്ചപ്പാടും പ്രയത്‌നവുമുണ്ട്. ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഏറ്റവും കുറച്ചുകൊണ്ട് ആ തലത്തിലേക്കുള്ള ഭരണനിര്‍വഹണം നാം ഏറ്റെടുത്തിരിക്കുന്നു.

      സുഹൃത്തുക്കളേ, തനതു കാഴ്ചപ്പാടുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിനു പുരോഗതിയുണ്ടാവുകയുള്ളു,  ആ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായിരിക്കണം. ഭറണകൂടം നയങ്ങളാല്‍ നയിക്കപ്പെടുകയും ഭരണനിര്‍വഹണം മികവുള്ളതും ഗവണ്‍മെന്റ് ഉത്തരവാദിത്തമുള്ളതുമാകുന്ന ആ ദിശയിലാണ് നാം നീങ്ങുന്നത്;  ജനാധിപത്യം അവിടെ പങ്കാളിത്ത ജനാധിപത്യമായിരിക്കുകയും ചെയ്യും. പുതിയ ഒരു ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് സംവിധാനത്തെ ഏറ്റവും കുറച്ചു മാത്രം ആശ്രയിക്കുന്ന സുതാര്യമായ ഒരു പരിതസ്ഥിതി നാം രാജ്യത്തു വികസിപ്പിക്കും. ഇക്കാര്യം നേടിയെടുക്കുന്നതിന് ചട്ടങ്ങള്‍ ലളിതമാക്കുകയും നിയമങ്ങള്‍ ഭേഗദതി ചെയ്യേണ്ടതുണ്ടെങ്കില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും വേണം. നിയമങ്ങള്‍ റദ്ദാക്കേണ്ടതുണ്ടെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കുകയും വേണം.

കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് 1400ല്‍ അധികം നിയമങ്ങള്‍ റദ്ദാക്കിയതിനേക്കുറിച്ച് നിങ്ങളില്‍ ചിലര്‍ തീര്‍ച്ചയായും അവബോധമുള്ളവരായിരിക്കും. പുതിയ നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നില്ലെന്നും ശരിക്കും ലളിതമാക്കുമെന്നും ഉറപ്പു വരുത്തണം. ഭരണനിര്‍വഹണത്തില്‍ മനുഷ്യ ഇടപെടല്‍ കുറച്ചുകൊണ്ടുവരാനാണ് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തൊഴില്‍ നിയമങ്ങളായാലും നികുതി പരിഹാരമാണെങ്കിലും എല്ലാ പ്രക്രിയകളും സാങ്കേതികവിദ്യയിലൂടെ എളുപ്പമാക്കാനാണ് നാം ശ്രമിക്കുന്നത്.

സുഹൃത്തുക്കളേ, ദേശീയപാത നിര്‍മാണമാകട്ടെ, പുതിയ റെയില്‍പ്പാതകള്‍ സ്ഥാപിക്കുന്നതിലാകട്ടെ, റെയില്‍പ്പാതകളുടെ വൈദ്യുതീകരണമാകട്ടെ, ഗവണ്‍മെന്റുണ്ടാക്കുന്ന വീടുകളുടെ നിര്‍മാണമാകട്ടെ പദ്ധതികളുടെ നടപ്പാക്കല്‍ വേഗത സൗരോര്‍ജ്ജത്തിന്റെ ശേഷികൊണ്ടാണ് സാധ്യമാക്കുന്നത്. നടപ്പാക്കല്‍ വേഗത ഇരട്ടിയോ മൂന്നിരട്ടിയോ ആക്കിയ അമ്പതിലധികം മേഖലകളുടെ പേരുകള്‍ എനിക്ക് പറയാനാകും.

സുഹൃത്തുക്കളേ, ഒരു കൈയില്‍ നാം വിഭവങ്ങളുടെ മതിയായ വിനിയോഗം ഉറപ്പാക്കുകയും മറുകൈയില്‍ വിഭവാധിഷ്ഠിത വികസന നയങ്ങളില്‍ മുന്നേറുകയും ബജറ്റ് അധിഷ്ഠിത നയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. നമ്മുടെ ഗവണ്‍മെന്റ് നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ ബജറ്റുപ്രകാരവും പരിഷ്‌കരണത്തെക്കുറിച്ചുള്ള നമ്മുടെ ആലോചനകള്‍ ബജറ്റുമായി ബന്ധപ്പെട്ടതുമായിരിക്കും. ഈ കാര്യങ്ങള്‍ രാജ്യത്ത് പുതിയ ഒരു പ്രവര്‍ത്തന സംസ്‌കാരം വികസിപ്പിക്കുക മാത്രമല്ല, സാമൂഹിക-സാമ്പത്തിക ജീവിതം പരിഷ്‌കരിക്കുകയും ചെയ്യും.

റെയില്‍ ബജറ്റ് ഇപ്പോള്‍ പൊതുബജറ്റിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. നേരത്തേ ഉണ്ടായിരുന്ന ആസൂത്രണ-ആസൂത്രണേതര സാങ്കല്‍പ്പിക മതില്‍ നാം തകര്‍ത്തു.  ബജറ്റ് അവതരണം നാം ഒരു മാസം മുമ്പേ ആക്കി. ഈ തീരുമാനങ്ങളുടെയെല്ലാം ഭാഗമായി വകുപ്പുകള്‍ക്ക് അനുവദിക്കുന്ന പണം സമയത്തിനു മുമ്പേ നല്‍കുകയും ഇപ്പോള്‍ വകുപ്പുകള്‍ക്കു പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യുന്നു. കാലവര്‍ഷം മൂലം നടപ്പാക്കാന്‍ വൈകുന്ന ജോലികളും പരിഗണനാര്‍ഹമായ വിധം കുറഞ്ഞു. എന്തുതരം ഘടനാപരമായ പരിഷ്‌കാരങ്ങളും നയപരമായ ഇടപെടലുകളും ഗവണ്‍മെന്റ് നടത്തിയാലും അതിന്റെ മെച്ചം രാജ്യത്തെ കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും പട്ടികജാതിക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ഓരോ വര്‍ഷം ചെല്ലുന്തോറും ബജറ്റിന്റെ ഗതി.

സുഹൃത്തുക്കളേ, നമ്മുടെ ബജറ്റ് മുടക്കുമുതലില്‍ മാത്രം ഒതുങ്ങുന്നില്ല; നമ്മുടെ ബജറ്റ് ഉല്‍പ്പാദനത്തില്‍ മാത്രവും ഒതുങ്ങുന്നില്ല. നമ്മുടെ ബജറ്റുകളുടെ ഊന്നല്‍ അനന്തരഫലങ്ങളിലാണ്. 2002 ആകുമ്പോഴേയ്ക്കും എല്ലാവര്‍ക്കും വീടുണ്ടാക്കുന്നതിനും 2019 എത്തുമ്പോഴേയ്ക്കും എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുന്നതിനും നാം ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കുകയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ രണ്ടു പദ്ധതികള്‍ – എല്ലാവര്‍ക്കും കലര്‍പ്പില്ലാത്ത ഇന്ധനം, എല്ലാവര്‍ക്കും ആരോഗ്യം- കൂടുതല്‍ വേഗത്തിലാക്കി. ഉജ്ജ്വല പദ്ധതിക്കു കീഴില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിയുടെ ലക്ഷ്യം ഞങ്ങള്‍ അഞ്ചു കോടിയില്‍ നിന്ന് എട്ടു കോടി കുടുംബങ്ങളിലേക്ക് ഉയര്‍ത്തി. ഇന്ത്യയിലെ ഏകദേശം 25 കോടി കുടുംബങ്ങളില്‍ എട്ടു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ പോകുന്നു. ഇവയെല്ലാം വെറും പദ്ധതികളല്ല, ഞങ്ങള്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ദിശയാണ്. രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമവും സാമൂഹികവും സാമ്പത്തികവുമായ ഉള്‍ക്കൊള്ളലിന്റെ തത്വശാസ്ത്രവും ബഡ്ജറ്റിന്റെ അടിസ്ഥാനത്തിലാണ്. ജന്‍ധന്‍ യോജന, ശുചിത്വഭാരത മിഷന്‍, നൈപുണ്യ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, മുദ്രാ പദ്ധതി, സ്റ്റാന്റപ്പ് ഇന്ത്യ എന്നിവ പോലുള്ള പദ്ധതികള്‍ രാജ്യത്തെ പാവപ്പെട്ടവരെയും താഴ്ന്ന മധ്യവര്‍ഗ്ഗത്തെയും മധ്യവര്‍ഗ്ഗത്തെയും യുവജനങ്ങളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നു.

സുഹൃത്തുക്കളേ, ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രഖ്യാപിച്ച വലിയ സംരംഭം ലോകത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചു. രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകളും അവരുടെ മാനേജ്‌മെന്റും ഇവിടെ സന്നിഹിതരാണ്. ഒരു കുടുംബത്തിനു മുഴുവന്‍ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് എന്തു ശമ്പളമാണ് കിട്ടുന്നതെന്ന് നിങ്ങള്‍ക്കു നന്നായി അറിയാം. സാധാരണഗതിയില്‍, 60-70000 രൂപ മുതല്‍ ഒന്ന്-ഒന്നര ലക്ഷം രൂപ വരെ പ്രതിമാസ വരുമാനമുള്ളവരാണ് ഇത്തരം ആരോഗ്യ പരിരക്ഷ കിട്ടുന്നത്.

ആയുഷ്മാന്‍ ഭാരത് യോജനയ്ക്കു കീഴില്‍ രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമുള്ള ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സ് നല്‍കാന്‍ തീരുമാനിച്ച ഗവണ്‍മെന്റിന്റെ രീതി ഇതാണ്. പത്ത് കോടിയോളം കുടുംബങ്ങള്‍ക്ക്, അതായത് അമ്പത് കോടി ആളുകള്‍ക്കാണ് ഇതിന്റെ മെച്ചം കിട്ടാന്‍ പോകുന്നത്. പഴക്കം ചെന്ന രോഗങ്ങള്‍ ചികിത്സിക്കുന്നതിന്റെ കടുത്ത സാമ്പത്തിക പ്രശ്‌നത്തിന്റെ ഇരട്ട പ്രഹരത്തില്‍ നിന്ന് ഈ പദ്ധതി ജനങ്ങളെ സംരക്ഷിക്കുന്നു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ പ്രധാനപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ ഒന്നര ലക്ഷം ചികില്‍സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ ഏതുവിധം രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ മാറ്റുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. കുറഞ്ഞ ചെലവില്‍ ചികില്‍സ നല്‍കുന്ന രാജ്യത്തെ ആരോഗ്യപരിരക്ഷാ സ്ഥാപനങ്ങള്‍, പുതിയ ഡോക്ടര്‍മാര്‍, പുതിയ പാരാമെഡിക്കല്‍ ജീവനക്കാര്‍, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരോഗ്യപരിരക്ഷാ മേഖലയിലെ മുഴുവന്‍ വ്യക്തികള്‍ എന്നിവര്‍ക്ക് ഈ പദ്ധതി വളരെയധികം പ്രാധാന്യം നല്‍കുന്നു.

രാജ്യത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ ഒരു പുതിയ സംരംഭം തുടങ്ങി. നാലു വര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ ചെലവിട്ട്  രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി ഞങ്ങളുടെ ഗവണ്‍മെന്റ് രൂപപ്പെടുത്താന്‍ പോവുകയാണ്. സമാനമായി, രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും എംഎസ്എംഇ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരില്‍ സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന് മുദ്ര പദ്ധതിയുടെ സാധ്യതകള്‍ ഞങ്ങള്‍ വിപുലപ്പെടുത്താന്‍ പോകുന്നു. ഈ പദ്ധതി തുടങ്ങി, ഇതുവരെ പത്തര കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചു. ബാങ്ക് ഗാരന്റി ഇല്ലാതെ 4.60 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കി. ഈ വര്‍ഷത്തെ ബഡ്ജറ്റിലും മൂന്നു ലക്ഷം കോടി രൂപ മുദ്ര വായ്പകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇത്തരം ദൗത്യങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവരുടെയും മധ്യവര്‍ഗത്തിന്റെയും ജീവിതം അനായാസമാക്കുന്നത് മെച്ചപ്പെടുത്തും. കൂടുതല്‍ പേരുടെ ജീവിതം കൂടുതല്‍ അനായാസമാകുമ്പോള്‍ കൂടുതല്‍ ആളുകള്‍ ശാക്തീകരിക്കപ്പെടും. കൂടുതല്‍ ആളുകള്‍ ശാക്തീകരിക്കപ്പെടുന്നത് നമ്മുടെ സാമൂഹിക, സാമ്പത്തിക വികസനം വേഗത്തിലാക്കും. ഉദാഹരണത്തിന് ഞാന്‍ രാജ്യത്തെ ഗ്രാമീണ മേഖലയെക്കുറിച്ചു പറയുകയാണെങ്കില്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ 14 ലക്ഷം കോടിയിലേറെ കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ അടിസ്ഥാന സൗകര്യത്തിന് ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കുന്നതാണെങ്കിലും മൂന്നു ലക്ഷത്തിലധികം കിലോമീറ്റര്‍ ദൂരം ഗ്രാമീണ റോഡ് നിര്‍മിക്കുന്നതിനും 51 ലക്ഷം പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും രണ്ടു കോടിയോളം പുതിയ കക്കൂസുകള്‍ നിര്‍മിക്കുന്നതിനും 1.75 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനും കൂടി ഉപയോഗിക്കുന്നു.

ഈ പ്രയത്‌നങ്ങളെല്ലാം കാര്‍ഷിക വളച്ചയ്ക്ക് പ്രോല്‍സാഹനമേകുകയും ഗ്രാമീണ മേഖലയില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ വര്‍ഷം അടിസ്ഥാനസൗകര്യത്തിനു വേണ്ടിയുള്ള ചെലവ് ബജറ്റില്‍ ഒന്നര ലക്ഷം കോടി രൂപയിലധികമാക്കി. പുതിയ പാലങ്ങള്‍, പുതിയ റോഡുകള്‍, പുതിയ മെട്രോ, പുതിയ വിമാനത്താവളങ്ങള്‍ എന്നിവ മുംബൈ പോലുള്ള നഗരങ്ങളുടെ പരമാവധി ആഗ്രങ്ങള്‍ക്ക് അനുസൃതമാണ്. പ്രത്യേകിച്ചും രാജ്യത്തെ മധ്യവര്‍ഗ്ഗത്തിന്റെ അഭിലാഷങ്ങള്‍ക്ക്.

സുഹൃത്തുക്കളേ, ആഗോളതലത്തിലെ അലോസരങ്ങളും അതൃപ്തികളും പരിഗണിച്ചുകൊണ്ടുതന്നെ നാം ഭാവിയുടെ പട്ടിക തയ്യാറാക്കുകയും ഇപ്പോഴത്തേതിനൊപ്പം ഭാവിയിലെയും ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കുകയും വേണം. നാം അത് യോജിച്ചു നിര്‍വഹിക്കും. രാജ്യത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടും രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസിലാക്കിക്കൊണ്ടും നാം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ പുതിയ ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു സാധിക്കുകയുള്ളു. അപ്പോള്‍ മാത്രമേ രാജ്യത്തിന്റെ വിശാല ഭൂവിഭാഗങ്ങളോടു നീതി പുലര്‍ത്താന്‍ നമുക്ക് സാധിക്കുകയുള്ളു. മഹാരാഷ്ട്ര ഗവണ്‍മെന്റും സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനവും ദശലക്ഷക്കണക്കിന് ജനങ്ങളും തങ്ങളുടെ ദൃഢപ്രതിജ്ഞ പൂര്‍ത്തീകരിക്കുകയും വ്യവസ്ഥാപിത സമയപരിധിക്കുള്ളില്‍ അവര്‍ അത് നിര്‍വഹിക്കുകയും ചെയ്യുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. 

മാഗ്നറ്റിക് മഹാരാഷ്ട്രയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സംസ്ഥാനത്തെ കഠിനാധ്വാനികളായ ജനങ്ങളെയും വ്യവസായികളെയും നന്ദി അറിയിച്ചുകൊണ്ട് ഞാനെന്റെ പ്രസംഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഒരിക്കല്‍ക്കൂടി ഈ സമ്മേളനത്തിന് ഞാനെന്റെ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു.

സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ട് രാജ്യത്തിന്റെ വികസനം നടപ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന ഇന്ത്യയില്‍ നിന്നും പുറത്തുനിന്നുമുള്ള വിശിഷ്ടാതികള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. ലോകത്തിലെ ആറിലൊന്നു ജനസംഖ്യക്ക് അത് ഗുണകരമാകുമെങ്കില്‍ അത് ലോകത്തിന് എത്രത്തോളം ഗുണകരമാകും എന്ന് നിങ്ങള്‍ക്ക് വളരെ നന്നായി സങ്കല്‍പ്പിക്കാന്‍ കഴിയും.

 

നിങ്ങള്‍ക്ക് വളരെ നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Biz Activity Surges To 3-month High In Nov: Report

Media Coverage

India’s Biz Activity Surges To 3-month High In Nov: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to participate in ‘Odisha Parba 2024’ on 24 November
November 24, 2024

Prime Minister Shri Narendra Modi will participate in the ‘Odisha Parba 2024’ programme on 24 November at around 5:30 PM at Jawaharlal Nehru Stadium, New Delhi. He will also address the gathering on the occasion.

Odisha Parba is a flagship event conducted by Odia Samaj, a trust in New Delhi. Through it, they have been engaged in providing valuable support towards preservation and promotion of Odia heritage. Continuing with the tradition, this year Odisha Parba is being organised from 22nd to 24th November. It will showcase the rich heritage of Odisha displaying colourful cultural forms and will exhibit the vibrant social, cultural and political ethos of the State. A National Seminar or Conclave led by prominent experts and distinguished professionals across various domains will also be conducted.