ദുബായിയില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ട്രി രാജോലിനയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ ബന്ധങ്ങളും പുരാതന ഭൂമിശാസ്ത്രപരമായ ബന്ധങ്ങളും ഇരു നേതാക്കളും തിരിച്ചറിഞ്ഞു. ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്ത അവര്‍, യുഎന്‍ ഉള്‍പ്പെടെ വിവിധ ബഹുരാഷ്ട്ര വേദികളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തെ അഭിനന്ദിച്ചു.
ഇന്ത്യ-മഡഗാസ്‌കര്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം വിഷന്‍ സാഗര്‍ - മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും എന്ന ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഒരു വികസ്വര രാജ്യമെന്ന നിലയില്‍, മഡഗാസ്‌കറിന്റെ വികസന യാത്രയില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമായ പങ്കാളിയായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
PM @narendramodi and President @SE_Rajoelina of Madagascar had a fruitful meeting in Dubai.
— PMO India (@PMOIndia) February 14, 2024
Their discussions focused on deepening bilateral ties between both the countries. The Prime Minister reassured Madagascar of India's unwavering support in its developmental journey. pic.twitter.com/IiJW2PFgYR