ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടയില്‍ ഉസ്‌ബെസ്‌ക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 2021ല്‍ പ്രസിഡന്റായി റെയ്‌സി അധികാരമേറ്റതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ജനങ്ങള്‍ തമ്മിലുള്ള വളരെ ശക്തമായ ബന്ധങ്ങളുള്‍പ്പെടെ ചരിത്രപരവും നാഗരീകവുമായ ബന്ധങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ടതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഷാഹിദ് ബെഹ്‌സ്തി ടെര്‍മിനല്‍, ചബഹാര്‍ തുറമുഖ വികസന പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും പ്രാദേശിക ബന്ധിപ്പിക്കല്‍ മേഖലയില്‍ ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര, പ്രാദേശിക സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നതിനുള്ള ഇന്ത്യയുടെ മുന്‍ഗണനകളും സമാധാനപരവും സുസ്ഥിരവും സുരക്ഷിതവുമായ അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്നതിന് പ്രാതിനിധ്യവും ഉള്‍ച്ചേര്‍ക്കുന്നതുമായ ഒരു രാഷ്ട്രീയ വിതരണത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ജെ.സി.പി.ഒ.എ (സംയുക്ത സമഗ്ര കർമ്മപദ്ധതി ) ചര്‍ച്ചകളുടെ സ്ഥിതിയെ കുറിച്ച് പ്രസിഡണ്ട് റൈസി പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രസിഡന്റ് റെയ്‌സിയെ സൗകര്യമുണ്ടാകുമ്പോള്‍ എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.
Held wide-ranging discussions with President Ebrahim Raisi. We talked about the growing India-Iran friendship and the scope to boost ties in sectors like energy, commerce and connectivity. pic.twitter.com/jrGI6ut7kM
— Narendra Modi (@narendramodi) September 16, 2022