ലോക രക്തദാതാക്കളുടെ ദിനത്തിൽ രക്തദാതാക്കളെയും രക്തദാന യജ്ഞത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
"രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക" എന്ന സന്ദേശം പ്രചരിപ്പിച്ച് ലോക രക്തദാതാക്കളുടെ ദിനം ഇന്ന് രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആചരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രക്തദാൻ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രക്തദാതാക്കളെ അനുമോദിച്ചുകൊണ്ട് വിവിധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"എല്ലാ രക്തദാതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. അവരുടെ ദയയുള്ള പ്രവൃത്തി എണ്ണമറ്റ ജീവൻ രക്ഷിക്കാൻ ഇടയാക്കുന്നു. ഇത് ഇന്ത്യയുടെ സേവനത്തിന്റെയും അനുകമ്പയുടെയും ധാർമ്മികതയെ വീണ്ടും ഉറപ്പിക്കുന്നു."
I commend all the blood donors. Their act of kindness leads to countless lives being saved. It also reaffirms India's ethos of service and compassion. https://t.co/DrmuCU2rQ7
— Narendra Modi (@narendramodi) June 14, 2023