ഉൾഫയുമായി ഒപ്പുവച്ച സമാധാനക്കരാർ അസമിന്റെ ശാശ്വതമായ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പഴയ വിമത സംഘമായ ഉൾഫയുമായി ഇന്ത്യാ ഗവൺമെന്റും അസം ഗവൺമെൻ്റും സമാധനക്കരാർ ഒപ്പുവെച്ചതായി അറിയിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എക്സിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അക്രമത്തിന്റെ പാത ഉപേക്ഷിക്കാനും എല്ലാ ആയുധങ്ങളും വെടിക്കോപ്പുകളും സർക്കാരിന് മുന്നിൽ സമർപ്പിക്കാനും നിയമത്താൽ സ്ഥാപിതമായ സമാധാനപരമായ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാനും രാജ്യത്തിന്റെ അഖണ്ഡത ഉയർത്തിപ്പിടിക്കാനും ഉൾഫ സമ്മതമറിയിച്ചിട്ടുണ്ട്.
ഈ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു: "സമാധാനത്തിലേക്കും വികസനത്തിലേക്കുമുള്ള അസമിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്നത്തെ ദിവസം അടയാളപ്പെടുത്തുന്നത്. ഈ കരാർ, അസമിൽ ശാശ്വതമായ പുരോഗതിക്ക് വഴിയൊരുക്കുന്നു. ഈ നേട്ടത്തിൽ പങ്കാളികളായ എല്ലാവരുടെയും പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഐക്യവും വളർച്ചയും എല്ലാവർക്കും അഭിവൃദ്ധിയുമുള്ള ഒരു ഭാവിയിലേക്ക് നമ്മൾ ഒന്നിച്ച് നീങ്ങുന്നു."
Today marks a significant milestone in Assam's journey towards peace and development. This agreement, paves the way for lasting progress in Assam. I commend the efforts of all involved in this landmark achievement. Together, we move towards a future of unity, growth, and… https://t.co/Y8sqPr1KPJ
— Narendra Modi (@narendramodi) December 29, 2023