വിവിധ മേഖലകളിൽ വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. താരം ടി20 മൈതാനത്തു നടത്തിയ ആവേശ്വോജ്വല പ്രകടനങ്ങളെയും ശ്രീ മോദി പ്രശംസിച്ചു.
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് ഈ ഓൾറൗണ്ടർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"പ്രിയപ്പെട്ട രവീന്ദ്ര ജഡേജ,
ഓൾറൗണ്ടർ എന്ന നിലയിൽ താങ്കൾ അസാധാരണമായ പ്രകടനമാണ് നടത്തിയത്. താങ്കളുടെ സ്റ്റൈലിഷ് സ്ട്രോക്ക് പ്ലേ, സ്പിൻ, മികച്ച ഫീൽഡിങ് എന്നിവയെ ക്രിക്കറ്റ് പ്രേമികൾ അഭിനന്ദിക്കുന്നു. വർഷങ്ങളായി ടി20 മൈതാനത്തു നടത്തിയ ആവേശ്വോജ്വല പ്രകടനങ്ങൾക്ക് നന്ദി. താങ്കളുടെ ഇനിയുള്ള ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ."
Dear @imjadeja,
— Narendra Modi (@narendramodi) June 30, 2024
You have performed exceptionally as an all-rounder. Cricket lovers admire your stylish stroke play, spin and superb fielding. Thank you for the enthralling T20 performances over the years. My best wishes for your endeavours ahead.