അടുത്തിടെ നടന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഇന്ത്യയുടെ ഗുസ്തി വൈഭവത്തിന് അടുത്തിടെ നടന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ തിളക്കമേറുകയാണ്. ഏറെ മികച്ച 9 മെഡലുകൾ നമ്മൾ ഉറപ്പിച്ചു, അതിൽ 6 എണ്ണം നേടിയിരിക്കുന്നത് നമ്മുടെ നാരി ശക്തിയാണ്. വളർന്നുവരുന്ന നമ്മുടെ ഗുസ്തിതാരങ്ങളുടെ ലോക ചാമ്പ്യൻഷിപ്പിലെ ശ്രദ്ധേയമായ പ്രകടനം അവരുടെ അക്ഷീണമായ സ്ഥിരോത്സാഹത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്. അവർക്ക് അഭിനന്ദനങ്ങൾ. ഒപ്പം അവരുടെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും.'
India's wrestling prowess shines brighter with its best ever performance at the recently held U-23 World Wrestling Championships as we secure outstanding 9 medals, of which 6 are won by our Nari Shakti. This remarkable performance of our upcoming wrestlers at the World…
— Narendra Modi (@narendramodi) November 2, 2023