പിടിച്ചെടുത്ത 1,44,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു കൊണ്ട് മയക്കുമരുന്ന് നിർമാർജനത്തിൽ ഇന്ത്യ ചരിത്രപരമായ നാഴികക്കല്ലു കൈവരിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ നേട്ടത്തോടെ ഒരു വർഷം കൊണ്ട് 12,000 കോടി രൂപ വിലമതിക്കുന്ന 10 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചതിന്റെ അത്ഭുതകരമായ റെക്കോർഡ് ഇന്ത്യ കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ട്വീറ്റ് ചെയ്തു.
മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച മേഖലാ സമ്മേളനത്തിലാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. മയക്കുമരുന്ന് വിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉറച്ചതും അശ്രാന്തവുമായ പരിശ്രമത്തിന് ഇത് ഉദാഹരണമാണ്.
മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഗംഭീരം ! ഇന്ത്യയെ മയക്കുമരുന്ന് ഭീഷണിയിൽ നിന്ന് മുക്തമാക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ശക്തി പകരുന്നു."
Great! Adds strength to our efforts to make India free from the drugs menace. https://t.co/JT77u8aOqT
— Narendra Modi (@narendramodi) July 17, 2023