വാരാണസിയിൽ 644 കോടി രൂപ ചെലവിൽ 3.85 കിലോമീറ്റർ നീളമുള്ള പൊതുഗതാഗത റോപ്പ് വേയുടെ നിർമാണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വാരണാസിയിൽ 644 കോടി രൂപ ചെലവിൽ നിർമിക്കുന്ന 3.85 കിലോമീറ്റർ നീളമുള്ള പൊതുഗതാഗത റോപ്പ്‌വേയെക്കുറിച്ച് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ട്വീറ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“വിശ്വാസത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ സംഗമം! വാരണാസിയിൽ ഒരുക്കുന്ന ഈ റോപ്പ് വേ ഭക്തർക്ക് യാത്രാനുഭവം വളരെ രസകരവും അവിസ്മരണീയവുമാക്കുക മാത്രമല്ല, ബാബ വിശ്വനാഥന്റെ ദർശനം സാധ്യമാക്കുകയും ചെയ്യും.
आस्था और टेक्नोलॉजी का अद्भुत संगम! वाराणसी में तैयार हो रहे इस रोप-वे से श्रद्धालुओं के लिए यात्रा का अनुभव बहुत रोचक और यादगार तो होगा ही, इससे बाबा विश्वनाथ के दर्शन में भी उन्हें बहुत सुविधा होगी। https://t.co/AMbBQsdEdr
— Narendra Modi (@narendramodi) March 29, 2023