സങ്കീർണ്ണവും ദുഷ്‌കരവുമായ ആഴമേറിയ കൃഷ്ണ ഗോദാവരി തടത്തിൽ (കെജി-ഡിഡബ്ല്യുഎൻ-98/2 ബ്ലോക്ക്, ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന) ആദ്യമായി എണ്ണ ഉൽപ്പാദനം ആരംഭിക്കുന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; "ഇന്ത്യയുടെ ഊർജ്ജ യാത്രയിലെ ശ്രദ്ധേയമായ ഒരു ചുവടുവെയ്പ്പാണിത്, കൂടാതെ ആത്മനിർഭർ ഭാരതിനായുള്ള നമ്മുടെ ദൗത്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നിരവധി നേട്ടങ്ങൾ ഉണ്ടാക്കും."
This is a remarkable step in India’s energy journey and boosts our mission for an Aatmanirbhar Bharat. It will have several benefits for our economy as well. https://t.co/yaW7xozVQx
— Narendra Modi (@narendramodi) January 8, 2024