രാജ്യാന്തര വാതക വിലയിലെ വർധന ഇന്ത്യയിലെ വാതക വിലയിൽ വരുത്തിയ ആഘാതം കുറച്ചുകൊണ്ട് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“പരിഷ്കരിച്ച ആഭ്യന്തര വാതക വിലനിർണ്ണയവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം ഉപഭോക്താക്കൾക്ക് ധാരാളം നേട്ടങ്ങൾ നൽകുന്നു. ഇത് ഈ മേഖലയ്ക്ക് അനുകൂലമായ ഒരു വികസനമാണ്."
The Cabinet decision relating to revised domestic gas pricing has many benefits for the consumers. It is a positive development for the sector. https://t.co/CT1d0eLwra
— Narendra Modi (@narendramodi) April 7, 2023