കേന്ദ്രീയ വിദ്യാലയത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
''വജ്രജൂബിലിയില്‍ കേന്ദ്രീയ വിദ്യാലയ കുടുംബത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍! ഈ ആദരണീയ വിദ്യാഭ്യാസ സമൂഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളെ ആഘോഷിക്കാനും അഭിനന്ദിക്കാനും ഉള്ള അവസരമാണിത്. വര്‍ഷങ്ങളായി, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ട് നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവിനും സമഗ്രമായ വികസനത്തിനും അവര്‍ നല്‍കിയ സംഭാവന തീര്‍ച്ചയായും പ്രശംസനീയമാണ്.
Greetings to all students, staff, supporting staff and alumni of the Kendriya Vidyalaya family on their Diamond Jubilee! It is an occasion to celebrate and admire the remarkable achievements of this esteemed educational community. Over the years, Kendriya Vidyalayas have played a…
— Narendra Modi (@narendramodi) December 15, 2023