ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജിയുടെ ആദ്യ പ്രകാശ് പൂരബിന്റെ ശുഭവേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു.
”ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജി നമുക്കു സേവനത്തിന്റെയും അനുകമ്പയുടെയും പാഠങ്ങള്‍ പകര്‍ന്നുതരികയും അതുവഴി ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്തു. നീതിയുക്തവും സമത്വപൂര്‍ണവുമായ സമൂഹത്തിലേക്കുള്ള പാതയാണ് ഇത് വെട്ടിത്തുറന്നത്. അനീതിക്ക് വഴങ്ങരുതെന്നും ഇത് നമ്മെ പഠിപ്പിച്ചു. ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജിയുടെ ആദ്യ പ്രകാശ് പൂരബിന് എല്ലാ ആശംസകളും.
ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജി വിശുദ്ധ തത്വങ്ങളിലൂടെ ലോകത്തെ ദീപ്തമാക്കി.
അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിഖുകാര്‍ ആഗോളതലത്തില്‍ നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അവരുടെ ധൈര്യവും ദയയും അനിതരസാധാരണമാണ്.
ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജി മാനവരാശിയെ എന്നെന്നേക്കും നയിക്കട്ടെ”- പ്രധാനമന്ത്രി പറഞ്ഞു.
The Sri Guru Granth Sahib Ji teaches us service, compassion and furthers harmony. It lays out the path towards a just and equal society. It also teaches us never to bow to injustice. Best wishes on the first Parkash Purab of the Sri Guru Granth Sahib Ji. 🙏🏼 pic.twitter.com/t9t1eOxIH4
— Narendra Modi (@narendramodi) August 19, 2020