തുറമുഖത്തെ കേന്ദ്രീകരിച്ചുള്ള വികസനത്തിനും തീരപ്രദേശങ്ങളെ സാമ്പത്തിക അഭിവൃദ്ധിക്കായി പ്രയോജനപ്പെടുത്തുന്നതി നുമുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ഊർജം പകരാൻ ദേശീയ നാവിക വാരം സഹായിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു
ദേശീയ നാവിക വാരാചരണത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ കുപ്പായത്തിൽ ആദ്യത്തെ നാവിക പതാക അണിയിച്ചതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 5 നനാണ് ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന്റെ മഹത്തായ ചരിത്രത്തെ ആഘോഷിക്കുന്ന ദേശീയ നാവിക ദിനം.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ദേശീയ മാരിടൈം വാരം നമ്മുടെ സമ്പന്നമായ സമുദ്ര ചരിത്രവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരമായി വർത്തിക്കട്ടെ. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിനും നമ്മുടെ തീരങ്ങളെ സാമ്പത്തിക അഭിവൃദ്ധിക്കായി ഉപയോഗപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഇത് ഊർജം പകരട്ടെ."
The National Maritime Day on April 5 celebrates the glorious history of India's maritime tradition. Honoured to pin the first Merchant Navy Flag on the lapel of Hon’ble PM Shri @narendramodi ji to mark the commencement of the National Maritime Week, 2023. pic.twitter.com/81VnCPh2zI
— Sarbananda Sonowal (@sarbanandsonwal) March 30, 2023