സംസ്ഥാന രൂപീകരണ ദിനത്തിൽ ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ അറിയിച്ചു.
ഛത്തീസ്ഗഢിനെ ഒരു സവിശേഷ സംസ്ഥാനമാക്കി മാറ്റുന്നത് അവിടുത്തെ ജനങ്ങളുടെ ഊർജ്ജസ്വലതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഈ സംസ്ഥാനത്തിന്റെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതിൽ നമ്മുടെ ഗോത്രവർഗ സമൂഹങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. സംസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും എല്ലാവരേയും ആകർഷിക്കുന്നു. പ്രകൃതിഭംഗിയും സാംസ്‌കാരിക പ്രൗഢിയും നിറഞ്ഞ ഛത്തീസ്ഗഢിന് ശോഭനമായ ഒരു ഭാവി ഞാൻ ആശംസിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഛത്തീസ്ഗഢിലെ എന്റെ എല്ലാ സഹോദരീസഹോദരന്മാർക്കും സംസ്ഥാന രൂപീകരണദിനത്തിന്റെ അനേകം ആശംസകൾ. ഇവിടുത്തെ ജനങ്ങളുടെ ഊർജ്ജസ്വലത ഈ സംസ്ഥാനത്തെ ഒരു സവിശേഷ സംസ്ഥാനമാക്കി മാറ്റുന്നു. ഈ സംസ്ഥാനത്തിന്റെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതിൽ നമ്മുടെ ഗോത്രവർഗ്ഗ സമൂഹങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. സംസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും എല്ലാവരേയും ഇങ്ങോട്ട് ആകർഷിക്കുന്നു. പ്രകൃതിഭംഗിയും സാംസ്‌കാരിക പ്രൗഢിയും നിറഞ്ഞ ഛത്തീസ്ഗഢിന് ശോഭനമായ ഒരു ഭാവി ഞാൻ ആശംസിക്കുന്നു.'
छत्तीसगढ़ के अपने सभी भाइयों और बहनों को राज्य के स्थापना दिवस की ढेरों शुभकामनाएं। यहां के लोगों की जीवंतता इसे एक विशेष राज्य बनाती है। इस राज्य की संस्कृति को समृद्ध बनाने में हमारे आदिवासी समुदायों का बहुत ही अहम योगदान है। प्रदेश की गौरवशाली परंपरा और सांस्कृतिक विरासत हर…
— Narendra Modi (@narendramodi) November 1, 2023