ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ് ) ടീമിന് അവരുടെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"കഠിനാധ്വാനികളായ എൻഡിആർഎഫ് ടീമിന് അവരുടെ രൂപീകരണ ദിനത്തിൽ ആശംസകൾ. അവർ പല രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്, പലപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും. എൻഡിആർഎഫ്ന്റെ ധൈര്യവും പ്രൊഫഷണലിസവും അങ്ങേയറ്റം പ്രചോദിപ്പിക്കുന്നതാണ്. അവരുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ.
ഗവണ്മെനുകൾക്കും നയരൂപകർത്താക്കൾക്കും ഒരു പ്രധാന വിഷയമാണ് ദുരന്തനിവാരണം. ദുരന്തങ്ങൾക്ക് ശേഷമുള്ള സാഹചര്യത്തെ ദുരന്തനിവാരണ സംഘങ്ങൾ ലഘൂകരിക്കുന്ന ഒരു പ്രതികരണ സമീപനത്തിന് പുറമേ, ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും നാം ചിന്തിക്കുകയും ഈ വിഷയത്തിൽ ഗവേഷണത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
'കോയലിഷൻ ഫോർ ഡിസാസ്റ്റർ റസിലന്റ് ഇൻഫ്രാസ്ട്രക്ചർ' എന്ന രൂപത്തിൽ ഇന്ത്യ ഒരു ശ്രമം നടത്തിയിട്ടുണ്ട്. നമ്മുടെ എൻഡിആർഎഫ് ടീമുകളുടെ കഴിവുകൾ കൂടുതൽ മികവാർന്നതാക്കു ന്നതിനു നാം പ്രവർത്തിക്കുന്നു, അതുവഴി ഏത് വെല്ലുവിളിയിലും പരമാവധി ജീവനും സ്വത്തും സംരക്ഷിക്കാനാകും.
Greetings to the hardworking @NDRFHQ team on their Raising Day. They are at the forefront of many rescue and relief measures, often in very challenging circumstances. NDRF’s courage and professionalism are extremely motivating. Best wishes to them for their future endeavours. pic.twitter.com/t7LlIpGy3l
— Narendra Modi (@narendramodi) January 19, 2022