ഝാർഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്തിന്റെ ശോഭനമായ ഭാവി അദ്ദേഹം ആശംസിച്ചു.
ഝാർഖണ്ഡ് അതിന്റെ ധാതു വിഭവങ്ങൾക്കും ഗോത്ര സമൂഹത്തിന്റെ ധീരതയ്ക്കും ആത്മാഭിമാനത്തിനും പേരുകേട്ടതാണെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് ഝാർഖണ്ഡിലെ ജനങ്ങൾ സുപ്രധാന സംഭാവന നൽകിയിട്ടുണ്ട്.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ധാതു വിഭവങ്ങൾക്കും ആദിവാസി സമൂഹത്തിന്റെ ധീരതയ്ക്കും ആത്മാഭിമാനത്തിനും പേരുകേട്ടതാണ് ഝാർഖണ്ഡ്. ഇവിടെയുള്ള എന്റെ കുടുംബാംഗങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് സുപ്രധാനമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്ഥാന രൂപീകരണ ദിനത്തിൽ ഞാൻ ഝാർഖണ്ഡിലെ ജനങ്ങൾക്ക് എന്റെ ആശംസകൾ അറിയിക്കുകയും സംസ്ഥാനത്തിന്റെ ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്യുന്നു."
झारखंड अपनी खनिज संपदाओं के साथ-साथ जनजातीय समाज के साहस, शौर्य और स्वाभिमान के लिए सुविख्यात रहा है। यहां के मेरे परिवारजनों ने देश की उन्नति में अपना अहम योगदान दिया है। राज्य के स्थापना दिवस पर मैं उन्हें अपनी शुभकामनाएं देता हूं, साथ ही प्रदेश के उज्ज्वल भविष्य की कामना करता…
— Narendra Modi (@narendramodi) November 15, 2023