നാഗ്പൂരിനെയും ബിലാസ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് നാഗ്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ പ്രധാനമന്ത്രി പരിശോധിക്കുകയും ട്രെയിനിനുള്ളിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ലോക്കോമോട്ടീവ് എഞ്ചിന്റെ കൺട്രോൾ സെന്റർ പരിശോധിച്ച ശ്രീ. മോദി നാഗ്പൂർ, അജ്‌നി റെയിൽവേ സ്‌റ്റേഷനുകളുടെ വികസന പദ്ധതികളുടെ അവലോകനവും നടത്തി. നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രാ സമയം 7-8 മണിക്കൂറിൽ നിന്ന് 5 മണിക്കൂർ 30 മിനിറ്റായി കുറയും.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“നാഗ്പൂരിനും ബിലാസ്പൂരിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കും. "
Flagged off the Vande Bharat Express between Nagpur and Bilaspur. Connectivity will be significantly enhanced by this train. pic.twitter.com/iqPZqXE4Mi
— Narendra Modi (@narendramodi) December 11, 2022
नागपूर-बिलासपूर वंदे भारत एक्स्प्रेसला हिरवा झेंडा दाखवला. या ट्रेनमुळे दळणवळणात लक्षणीय वाढ होईल. pic.twitter.com/KLWGbnQwPr
— Narendra Modi (@narendramodi) December 11, 2022