പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് തമിഴ്നാട്ടിലെ ചെന്നൈയിലെ എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. വേദിയിൽ എത്തിയ പ്രധാനമന്ത്രി ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് പരിശോധിക്കുകയും കുട്ടികളുമായും ട്രെയിനിലെ ജീവനക്കാരുമായും സംവദിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ ചെന്നൈ, കോയമ്പത്തൂർ എന്നീ അത്ഭുത നഗരങ്ങൾക്ക് വന്ദേ ഭാരത് മികച്ച കണക്റ്റിവിറ്റി ഉറപ്പ് വരുത്തുന്നു. .ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ആ അവസരത്തിൽ യുവസുഹൃത്തുക്കളെ കാണുകയും ചെയ്തു.
പ്രധാനമന്ത്രിയോടൊപ്പം തമിഴ്നാട് ഗവർണർ ശ്രീ ആർ എൻ രവി, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു
The wonderful cities of Chennai and Coimbatore have even better connectivity thanks to the Vande Bharat Express. Flagged off the train and also met young friends on the occasion. pic.twitter.com/srlIf91PlL
— Narendra Modi (@narendramodi) April 8, 2023