അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ പ്രസിഡന്റ് അബ്ദുൽ ഫത്ത എൽ-സിസിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ സ്വാഗതം നേർന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2023 ജനുവരി 24 മുതൽ 26 വരെ പ്രസിഡന്റ് അബ്ദുൽ ഫത്ത എൽ-സിസി ഇന്ത്യ സന്ദർശിക്കുകയാണ് . ഇന്ത്യയിലേക്കുള്ള സീസിയുടെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണിത് . ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയും അദ്ദേഹമാണ്.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
" പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി. ഇന്ത്യയിലേക്ക് ഊഷ്മളമായ സ്വാഗതം. ഞങ്ങളുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യയിലേക്കുള്ള താങ്കളുടെ ചരിത്രപരമായ സന്ദർശനം എല്ലാ ഇന്ത്യക്കാർക്കും അത്യധികം സന്തോഷകരമായ കാര്യമാണ്. നാളത്തെ നമ്മുടെ ചർച്ചകൾക്കായി കാത്തിരിക്കുന്നു.."
Warm welcome to India, President Abdel Fattah el-Sisi. Your historic visit to India as Chief Guest for our Republic Day celebrations is a matter of immense happiness for all Indians. Look forward to our discussions tomorrow. @AlsisiOfficial
— Narendra Modi (@narendramodi) January 24, 2023