ദലൈലാമയുടെ 89-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ദലൈലാമ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു. ദലൈലാമയ്ക്ക് നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“അദ്ദേഹത്തിൻ്റെ 89-ാം ജന്മദിനത്തിൽ, വിശുദ്ധ @ദലൈലാമയ്ക്ക് എന്റെ ആശംസകൾ അയച്ചു. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.
Sent my greetings to His Holiness @DalaiLama on the occasion of his 89th birthday. Pray for his quick recovery after knee surgery, good health and long life.
— Narendra Modi (@narendramodi) July 6, 2024