പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകാരോഗ്യ ദിനത്തിൽ തന്റെ ആശംസകൾ അറിയിക്കുകയും എല്ലാവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു. ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ഔഷധി പദ്ധതികൾ നമ്മുടെ പൗരന്മാർക്ക് നല്ല നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖല അതിവേഗം പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നിട്ടുണ്ട്. എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകുന്ന പ്രാദേശിക ഭാഷകളിൽ മെഡിസിൻ പഠനം സാധ്യമാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര  ഗവൺമെന്റ് നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ആരോഗ്യം പരമം ഭാഗ്യം സ്വാസ്ഥ്യം സർവ്വാർത്ഥസാധനം॥

ലോകാരോഗ്യ ദിനത്തിൽ ആശംസകൾ. എല്ലാവർക്കും നല്ല ആരോഗ്യവും ക്ഷേമവും നൽകി അനുഗ്രഹിക്കട്ടെ. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പ്രകടിപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. അവരുടെ കഠിനാധ്വാനമാണ് നമ്മുടെ ഭൂമിയെ  സംരക്ഷിക്കുന്നത്."

"ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര  ഗവൺമെന്റ് അക്ഷീണം പ്രയത്നിക്കുകയാണ്. നമ്മുടെ പൗരന്മാർക്ക് നല്ല നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന് രൂപം നൽകിയത്  നമ്മുടെ രാഷ്ട്രമാണ് എന്നതിൽ ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു."

"പിഎം ജൻ ഔഷധി പോലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു. താങ്ങാനാവുന്ന ആരോഗ്യപരിരക്ഷയിലുള്ള നമ്മുടെ  ശ്രദ്ധ ദരിദ്രർക്കും ഇടത്തരക്കാർക്കും ഗണ്യമായ നേട്ടം  ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി  ആയുഷ് ശൃംഖലയെ ശക്തിപ്പെടുത്തുകയാണ്. "

"കഴിഞ്ഞ 8 വർഷത്തിനിടയിൽ, മെഡിക്കൽ വിദ്യാഭ്യാസ മേഖല ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾക്ക് വിധേയമായി. നിരവധി പുതിയ മെഡിക്കൽ കോളേജുകൾ ഉയർന്നുവന്നിട്ടുണ്ട്. പ്രാദേശിക ഭാഷകളിൽ വൈദ്യപഠനം സാധ്യമാക്കാനുള്ള  ഗവൺമെന്റിന്റെ ശ്രമങ്ങൾ എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകും."

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman

Media Coverage

Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
India will always be at the forefront of protecting animals: PM Modi
March 09, 2025

Prime Minister Shri Narendra Modi stated that India is blessed with wildlife diversity and a culture that celebrates wildlife. "We will always be at the forefront of protecting animals and contributing to a sustainable planet", Shri Modi added.

The Prime Minister posted on X:

"Amazing news for wildlife lovers! India is blessed with wildlife diversity and a culture that celebrates wildlife. We will always be at the forefront of protecting animals and contributing to a sustainable planet."