കുവൈറ്റിലെ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റിലെ രാജകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും അനുശോചനം അറിയിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിർഭാഗ്യകരമായ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ട്. കുവൈറ്റിലെ രാജകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും നമ്മുടെ അഗാധമായ അനുശോചനം അറിയിക്കുന്നു."
Deeply saddened to learn about the unfortunate demise of His Highness Sheikh Nawaf Al-Ahmed Al-Jaber Al-Sabah. We convey our deepest condolences to the Royal family, the leadership and the people of Kuwait.
— Narendra Modi (@narendramodi) December 16, 2023