2022 ദേശീയ ഗെയിംസിൽ പങ്കെടുത്ത എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിക്കുകയും മെഡൽ നേടിയ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ദേശീയ ഗെയിംസ് 2022 ന്റെ മഹത്തായ വിജയത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ കായികതാരങ്ങൾ പരക്കെ അഭിനന്ദിച്ചുവെന്നും, പുനരുപയോഗം, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കൽ, ശുചിത്വം വർധിപ്പിക്കൽ എന്നിവയിൽ കൂടുതൽ അവബോധം വളർത്തുന്നത് ഉൾപ്പെടെയുള്ള സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ദേശീയ ഗെയിംസ് ഓർമ്മിക്കപ്പെടുമെന്നും പറഞ്ഞു. ഗെയിംസിന് ആതിഥ്യമരുളിയ ഗുജറാത്ത് ജനതയെയും ഗവണ്മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ദേശീയ ഗെയിംസ് 2022 ഇന്നലെ സമാപിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുകയും കായികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്ത എല്ലാ കായികതാരങ്ങളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഗെയിംസിൽ മെഡൽ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. എല്ലാ കായികതാരങ്ങൾക്കും അവരുടെ ഭാവി പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ.
“ഈ വർഷത്തെ ദേശീയ ഗെയിംസ് വിവിധ കാരണങ്ങളാൽ സവിശേഷമായിരുന്നു. കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ കായികതാരങ്ങൾ പരക്കെ അഭിനന്ദിച്ചു. പരമ്പരാഗത കായിക വിനോദങ്ങളിലെ വ്യാപകമായ പങ്കാളിത്തവും സവിഷേശതകളിൽ ഒന്നായിരുന്നു.
“പുനരുപയോഗം, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കൽ, ശുചിത്വം വർധിപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് 2022 ദേശീയ ഗെയിംസ് ഓർമ്മിക്കപ്പെടും. ഗെയിംസിന് ആതിഥ്യമരുളിയതിന് ഗുജറാത്തിലെ ജനങ്ങളെയും ഗവണ്മെന്റിനെയും അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
The National Games 2022 concluded yesterday. I salute every athlete who took part and enhanced the spirit of sportsmanship. Congratulations to all those who won medals in the games. Proud of their accomplishments. My best wishes to all athletes for their future endeavours. pic.twitter.com/QQL0xE8u1N
— Narendra Modi (@narendramodi) October 13, 2022

This year's National Games were special for various reasons. The sporting infra was widely appreciated by the athletes. The widespread participation in traditional sports was also among the highlights.
— Narendra Modi (@narendramodi) October 13, 2022