ഇന്ത്യൻ സംഘം പാരാലിമ്പിക്സുകളിൽ രാജ്യത്തിനായി എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടം എന്ന റെക്കോർഡ് സ്വന്തമാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വളരെയധികം അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. കായികതാരങ്ങളുടെ അർപ്പണബോധത്തെയും ഉത്സാഹത്തെയും പ്രശംസിച്ച ശ്രീ മോദി, ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഓരോ കളിക്കാരനെയും അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഇന്ത്യ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു!
ഏതൊരു പാരാലിമ്പിക്സിലും നമ്മുടെ രാജ്യത്തിനായി എക്കാലത്തെയും ഉയർന്ന മെഡലുകൾ എന്ന റെക്കോർഡ് സവിശേഷതയാർന്ന നമ്മുടെ പാരാലിമ്പിക് സംഘം സ്വന്തമാക്കി. ഇതു നമ്മുടെ കായികതാരങ്ങളുടെ അർപ്പണബോധവും ഉത്സാഹവും നിശ്ചയദാർഢ്യവുമാണു വെളിപ്പെടുത്തുന്നത്. ഓരോ താരത്തിനും അഭിനന്ദനങ്ങൾ. #Cheer4Bharat”.
India is proud and delighted!
— Narendra Modi (@narendramodi) September 4, 2024
Our incredible Paralympic contingent has set a record for the highest ever medals for our country in any Paralympics. This shows the dedication, passion and determination of our athletes. Congrats to each and every player. #Cheer4Bharat