ഡിഎംഡികെ സ്ഥാപകനും നടനുമായ ശ്രീ വിജയകാന്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
തമിഴ്നാട് രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ശ്രീ വിജയകാന്തിന്റെ പൊതുസേവനത്തെ അദ്ദേഹം അനുസ്മരിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ശ്രീ വിജയകാന്ത് ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഖമുണ്ട്. തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹം പൊതുസേവനത്തിൽ അഗാധമായി പ്രതിജ്ഞാബദ്ധനായിരുന്നു. തമിഴ്നാടിന്റെ രാഷ്ട്രീയത്തിൽ ശാശ്വതമായ സ്വാധീനം അദ്ദേഹം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത ഒരു ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹം എനിക്ക് ഒരു അടുത്ത സുഹൃത്തായിരുന്നു, വർഷങ്ങളായി അദ്ദേഹവുമായി നടത്തിയിട്ടുള്ള ഇടപഴകലുകൾ ഞാൻ സ്നേഹപൂർവം ഓർക്കുന്നു. ഈ സങ്കടകരമായ വേളയിൽ, എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും അസംഖ്യം അനുയായികളോടും ഒപ്പമാണ്. ഓം ശാന്തി ."
Extremely saddened by the passing away of Thiru Vijayakanth Ji. A legend of the Tamil film world, his charismatic performances captured the hearts of millions. As a political leader, he was deeply committed to public service, leaving a lasting impact on Tamil Nadu’s political… pic.twitter.com/di0ZUfUVWo
— Narendra Modi (@narendramodi) December 28, 2023
திரு. விஜயகாந்த் அவர்களின் மறைவு மிகுந்த வருத்தத்தை அளிக்கிறது. தமிழ்த் திரைப்பட உலகின் ஜாம்பவானான இவரது வசீகர நடிப்புத்திறன் கோடிக்கணக்கானவர்களின் இதயங்களைக் கவர்ந்தது. ஒரு அரசியல் தலைவராக, அவர் பொதுமக்கள் சேவையில் தீவிர அர்ப்பணிப்புடன் செயல்பட்டார், தமிழக அரசியல் களத்தில்… pic.twitter.com/XXct01yYsW
— Narendra Modi (@narendramodi) December 28, 2023