ഇൻഡോറിലെ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ശ്രീ മോദി മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിക്കുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇൻഡോറിലെ അപകടത്തിൽ അങ്ങേയറ്റം വേദനയുണ്ട്. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ജിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി . സംസ്ഥാന ഗവണ്മെന്റ് രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ദ്രുതഗതിയിൽ നേതൃത്വം നൽകുന്നു. ദുരിതബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം എന്റെ പ്രാർത്ഥനകൾ."
Extremely pained by the mishap in Indore. Spoke to CM @ChouhanShivraj Ji and took an update on the situation. The State Government is spearheading rescue and relief work at a quick pace. My prayers with all those affected and their families.
— Narendra Modi (@narendramodi) March 30, 2023