ജന്‍ ധന്‍ യോജന 6 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പിഎം-ജെഡിവൈ വിജയിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
”ആറ് വര്‍ഷം മുമ്പ്, ഈ ദിവസമാണ്, ബാങ്കിങ് സൗകര്യങ്ങളുടെ ഭാഗമാകാത്തവര്‍ക്കായുള്ള ബാങ്കിങ് സംവിധാനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ആരംഭിച്ചത്. ഈ സംരംഭം ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു; നിരവധി ദാരിദ്ര്യ നിര്‍മാര്‍ജന സംരംഭങ്ങള്‍ക്കിത് അടിത്തറ പാകി; കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്രദമായി.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയിലൂടെ നിരവധി കുടുംബങ്ങളുടെ ഭാവി സുരക്ഷിതമായി. ഗുണഭോക്താക്കളില്‍ ഏറിയ പങ്കും ഗ്രാമങ്ങളില്‍ നിന്നുള്ളവരും സ്ത്രീകളുമാണ്. പിഎം-ജെഡിവൈ ഒരു വിജയമാക്കിത്തീര്‍ക്കാന്‍ അക്ഷീണം യത്‌നിച്ച ഏവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.”- പ്രധാനമന്ത്രി പറഞ്ഞു.
Today, six years ago, the Pradhan Mantri Jan Dhan Yojana was launched with an ambitious aim of banking the unbanked. This initiative has been a game-changer, serving as the foundation for many poverty alleviation initiatives, benefitting crores of people. #6YearsOfJanDhanYojana pic.twitter.com/MPueAJGlKw
— Narendra Modi (@narendramodi) August 28, 2020
Thanks to the Pradhan Mantri Jan Dhan Yojana, the future of several families has become secure. A high proportion of beneficiaries are from rural areas and are women. I also applaud all those who have worked tirelessly to make PM-JDY a success. #6YearsOfJanDhanYojana pic.twitter.com/XqvCxop7AS
— Narendra Modi (@narendramodi) August 28, 2020