ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിക്കുകയും മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
''സുപ്രധാനമായ വാര്‍ത്ത! സിംഹങ്ങള്‍ക്കും കടുവകള്‍ക്കും ശേഷം പുള്ളിപ്പുലികളുടെ സംഖ്യയും വര്‍ദ്ധിക്കുന്നു.
മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഈ പരിശ്രമങ്ങള്‍ നമ്മള്‍ നിര്‍ത്താതെ തുടരുകയും നമ്മുടെ മൃഗങ്ങള്‍ സുരക്ഷിതമായ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയൂം വേണം'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
Great news!
— Narendra Modi (@narendramodi) December 22, 2020
After lions 🦁 and tigers 🐅, the leopard 🐆 population increases.
Congratulations to all those who are working towards animal conservation. We have to keep up these efforts and ensure our animals live in safe habitats. https://t.co/gN0g8SBsF8