ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ കർഷകർക്കായി 7 കസ്റ്റം ഹയറിംഗ് സെന്ററുകൾ, സ്വയം സഹായ സംഘങ്ങൾക്കായി 9 പോളി ഗ്രീൻ ഹൌസുകൾ തുടങ്ങി നിരവധി പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിന്റെ ട്വീറ്റ് ത്രെഡുകൾ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ജമ്മു കശ്മീരിലെ ജനങ്ങളുടെ, പ്രത്യേകിച്ച് വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇപ്പോൾ ഉദ്ഘാടനം നടന്ന വികസന പ്രവർത്തനങ്ങളുടെ ശ്രദ്ധേയമായ ശ്രേണി.
The remarkable range of developmental works inaugurated stand as a testament to our commitment towards enhancing the quality of life for the people of Jammu and Kashmir, especially the aspirational districts. https://t.co/4nFo6RWuul
— Narendra Modi (@narendramodi) June 1, 2023