ഇന്ത്യൻ ചരിത്രത്തോടും സംസ്കാരത്തോടും ആഗോള തലത്തിൽ കാണുന്ന താൽപര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ സംസ്കാരം ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ചരിത്രത്തോടും സംസ്‌കാരത്തോടുമുള്ള അതിരില്ലാത്ത ഈ ആവേശം അങ്ങേയറ്റം സന്തോഷകരമാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി തൻ്റെ വിദേശ സന്ദർശനങ്ങളിൽ നിന്നുള്ള അനുഭവക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു :
"ഇന്ത്യൻ സംസ്കാരം ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നു!
ഞാൻ എവിടെ ചെന്നാലും അവിടെ നമ്മുടെ ചരിത്രത്തോടും സംസ്‌കാരത്തോടുമുള്ള അതിയായ ആവേശം ഞാൻ കാണുന്നു, അത് അങ്ങേയറ്റം സന്തോഷകരമാണ്. ഇതാ അത്തരത്തിലൊരു കാഴ്ച"
Indian culture resonates globally!
— Narendra Modi (@narendramodi) November 28, 2024
Wherever I go, I see immense enthusiasm towards our history and culture, which is extremely gladdening. Here is a glimpse… pic.twitter.com/IXmOCYgYgW