സാമൂഹ്യനീതിക്കു മാർഗം തെളിച്ച ശ്രീ കര്‍പ്പൂരി ഠാക്കുറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കര്‍പ്പൂരി ഠാക്കുറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ഈ തീരുമാനം രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനമേകുമെന്നു ശ്രീ മോദി പറഞ്ഞു. പിന്നാക്കക്കാരുടെയും നിരാലംബരുടെയും ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ:

"സാമൂഹ്യനീതിയുടെ ദീപസ്തംഭം, മഹാനായ ജൻ നായക് കർപ്പൂരി ഠാക്കൂർ ജിക്ക് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിൽത്തന്നെ  ഭാരതരത്‌ന നൽകാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചതിൽ ഞാൻ സന്തോഷവാനാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വക്താവ് എന്ന നിലയിലും സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും പോരാളി എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ തെളിവാണ് ഈ അഭിമാനകരമായ അംഗീകാരം.

അധഃസ്ഥിതരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വവും ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഘടനയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ അവാർഡ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, കൂടുതൽ നീതിയും സമത്വവുമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൗത്യം തുടരാൻ നമ്മളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു."

 

“मुझे इस बात की बहुत प्रसन्नता हो रही है कि भारत सरकार ने समाजिक न्याय के पुरोधा महान जननायक कर्पूरी ठाकुर जी को भारत रत्न से सम्मानित करने का निर्णय लिया है। उनकी जन्म-शताब्दी के अवसर पर यह निर्णय देशवासियों को गौरवान्वित करने वाला है। पिछड़ों और वंचितों के उत्थान के लिए कर्पूरी जी की अटूट प्रतिबद्धता और दूरदर्शी नेतृत्व ने भारत के सामाजिक-राजनीतिक परिदृश्य पर अमिट छाप छोड़ी है। यह भारत रत्न न केवल उनके अतुलनीय योगदान का विनम्र सम्मान है, बल्कि इससे समाज में समरसता को और बढ़ावा मिलेगा।”

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"