ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും പി എം ഇലവൻ ക്രിക്കറ്റ് ടീമുമായും കൂടിക്കാഴ്ച നടത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച തുടക്കത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസിൻ്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“എൻ്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി @AlboMP യെ ഇന്ത്യൻ ടീമിനോടും, പി എം ഇലവൻ ടീമിനോടുമൊപ്പം കണ്ടതിൽ സന്തോഷമുണ്ട്. പരമ്പരയിൽ ടീം ഇന്ത്യ മികച്ച തുടക്കത്തിലാണ്, 1.4 ബില്യൺ ഇന്ത്യക്കാർ മെൻ ഇൻ ബ്ലൂവിന് വേണ്ടി ശക്തമായി നിലകൊള്ളുന്നു. ആവേശകരമായ ഗെയിമുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്."
Glad to see my good friend Prime Minister @AlboMP with the Indian and PM’s XI teams.
— Narendra Modi (@narendramodi) November 28, 2024
Team India is off to a great start in the series and 1.4 billion Indians are strongly rooting for the Men in Blue.
I look forward to exciting games ahead. https://t.co/Oc7UWBKSGh