ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് അവാർഡ് ലഭിച്ച ആശാ പ്രവർത്തകരുടെ മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു . ആരോഗ്യകരമായ ഇന്ത്യ ഉറപ്പാക്കുന്നതിൽ ആശാ പ്രവർത്തകർ മുൻപന്തിയിലാണെന്നും അവരുടെ സമർപ്പണവും നിശ്ചയദാർഢ്യവും പ്രശംസനീയമാണെന്നും ശ്രീ മോദി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ആശ പ്രവർത്തകരുടെ മുഴുവൻ ടീമിനും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. എല്ലാ ആശാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ആരോഗ്യകരമായ ഇന്ത്യ ഉറപ്പാക്കുന്നതിൽ അവർ മുൻപന്തിയിലാണ്. അവരുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും പ്രശംസനീയമാണ്."
Delighted that the entire team of ASHA workers have been conferred the @WHO Director-General’s Global Health Leaders’ Award. Congratulations to all ASHA workers. They are at the forefront of ensuring a healthy India. Their dedication and determination is admirable. https://t.co/o8VO283JQL
— Narendra Modi (@narendramodi) May 23, 2022