ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ ഇന്ന് നിലവിൽ വന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് ഇത് ഒരു നിര്‍ണ്ണായക നിമിഷമാണെന്ന് ശ്രീ മോദി പറഞ്ഞു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു;
"ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ ഇന്ന് പ്രാബല്യത്തിൽ വരുന്നതിൽ സന്തോഷമുണ്ട്. ഇത് ഞങ്ങളുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് ഒരു നിര്‍ണ്ണായക നിമിഷമാണ് . ഇത് ഞങ്ങളുടെ വ്യാപാര-സാമ്പത്തിക ബന്ധങ്ങളുടെ ബൃഹത്തായ സാധ്യതകൾ തുറക്കുകയും ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള ബിസിനസുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഉടൻ തന്നെ താങ്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നു.
Glad that IndAus ECTA is entering into force today. It is a watershed moment for our Comprehensive Strategic Partnership. It will unlock the enormous potential of our trade and economic ties and boost businesses on both sides. Look forward to welcoming you in India soon. @AlboMP https://t.co/aBGKvKCtZq
— Narendra Modi (@narendramodi) December 29, 2022