സ്വന്തം അമ്മയോടുള്ള ആദരമായി മരം നട്ടുപിടിപ്പിക്കാനും സുസ്ഥിരമായ ഭൂമിക്കു സംഭാവനയേകാനും കൂടുതൽപേർ മുന്നോട്ടുവരണമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർഥിച്ചു. ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന് ഊർജം പകർന്ന ഏവർക്കും ശ്രീ മോദി നന്ദി അറിയിച്ചു.
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദ്ര യാദവിന്റെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“#एक_पेड़_माँ_के_नाम ‘ഏക് പേഡ് മാ കേ നാമി’ന് ഊർജം പകർന്ന ഏവർക്കും നന്ദി. സ്വന്തം അമ്മയോടുള്ള ആദരസൂചകമായി മരം നട്ടുപിടിപ്പിക്കാനും സുസ്ഥിരമായ ഭൂമിക്കു സംഭാവനയേകാനും ഞാൻ ഏവരോടും അഭ്യർഥിക്കുന്നു.”
Gratitude to all those who have added momentum to #एक_पेड़_माँ_के_नाम. I urge more people to plant a tree in the honour of their Mother and contribute to a sustainable planet. https://t.co/HzbQJ2KNp0
— Narendra Modi (@narendramodi) November 16, 2024