ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലെ ജീവഹാനിയിൽപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ദുഃഖത്തിന്റെ ഈ വേളയിൽ ഇന്ത്യ ഇന്തോനേഷ്യയ്ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലെ ജീവഹാനിയും, വസ്തുവകകൾക്കുണ്ടായ നാശനഷ്ടവും ദുഃഖകരമാണ്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ ഇന്ത്യ ഇന്തോനേഷ്യയ്ക്കൊപ്പം നിലകൊള്ളുന്നു. ".
Saddened by the loss of lives and damage to property from the earthquake in Indonesia. Deepest condolences to the victims and their families. Wish a speedy recovery to the injured. India stands with Indonesia in this hour of grief. @jokowi
— Narendra Modi (@narendramodi) November 22, 2022