ഉത്തർപ്രദേശിലെ മഹോബയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കർഷകർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനും ഈ പദ്ധതികൾ സഹായകമാകും. അർജുൻ സഹായക് പദ്ധതി, രതൗലി വീർ പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്-ചില്ലി സ്പ്രിംഗ്ളർ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികളുടെ സഞ്ചിത ചെലവ് 2000 കോടിയിലേറെയാണ്. മഹോബ, ഹമീർപൂർ, ബന്ദ, ലളിത്പൂർ ജില്ലകളിലെ ഏകദേശം 65000 ഹെക്ടർ സ്ഥലത്തെ ജലസേചനത്തിന് ഇത് ഉപകരിക്കും, മേഖലയിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികൾ പ്രദേശത്തിന് കുടിവെള്ളവും ലഭ്യമാക്കും. ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അടിമത്തത്തിന്റെ കാലഘട്ടത്തിൽ ഇന്ത്യയിൽ പുതിയ അവബോധം ഉണർത്തിയ ഗുരു നാനാക്ക് ദേവ് ജിയുടെ ജൻമദിനത്തിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഇന്ത്യയുടെ ധീര പുത്രി, ബുന്ദേൽഖണ്ഡിന്റെ അഭിമാനം, റാണി ലക്ഷ്മിഭായിയുടെ ജയന്തിയാണിതെന്നും ഇന്ന് അദ്ദേഹം ഓർമിച്ചു.
ഡൽഹിയിലെ അടച്ചിട്ട മുറികളിൽ നിന്ന് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗവൺമെന്റ് എങ്ങനെ വന്നുവെന്നതിന് കഴിഞ്ഞ 7 വർഷത്തിനിടെ മഹോബ സാക്ഷ്യം വഹിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "രാജ്യത്തെ പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജീവിതത്തിൽ വലിയതും അർത്ഥവത്തായതുമായ മാറ്റങ്ങൾ വരുത്തിയ അത്തരം പദ്ധതികൾക്കും അത്തരം തീരുമാനങ്ങൾക്കും ഈ ഭൂമി സാക്ഷിയാണ്", പ്രധാനമന്ത്രി പറഞ്ഞു. മുസ് ലിം സ്ത്രീകളെ മുത്തലാഖിന്റെ വിപത്തിൽ നിന്ന് മോചിപ്പിക്കുമെന്ന തന്റെ വാഗ്ദാനം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇവിടെ നിന്നുള്ള ആ വാഗ്ദാനമാണ് നിറവേറ്റപ്പെട്ടത്. ഉജ്ജ്വല 2.0 യും ഇവിടെ നിന്നാണ് ആരംഭിച്ചത്.
കാലക്രമേണ ഈ പ്രദേശം ജല വെല്ലുവിളികളുടെയും കുടിയേറ്റത്തിന്റെയും കേന്ദ്രമായി മാറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി ആലോചിച്ചു. ഈ പ്രദേശം ജലപരിപാലനത്തിന് പേരുകേട്ട ചരിത്ര കാലത്തെ അദ്ദേഹം അനുസ്മരിച്ചു. ക്രമേണ, മുൻ ഗവൺമെൻ്റുകളുടെ കീഴിൽ, ഈ പ്രദേശം വൻതോതിലുള്ള അവഗണനയ്ക്കും അഴിമതി നിറഞ്ഞ ഭരണത്തിനും വിധേയമായി. “ഈ പ്രദേശത്ത് ആളുകൾ തങ്ങളുടെ പെൺമക്കളെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറാൻ തുടങ്ങിയ ഒരു ഘട്ടത്തിലേക്ക് സാഹചര്യം എത്തി, ഇവിടെയുള്ള പെൺമക്കൾ മിച്ച ജലമുള്ള പ്രദേശത്ത് വിവാഹത്തിനായി കൊതിക്കാൻ തുടങ്ങി. മഹോബയിലെ ജനങ്ങൾക്കും ബുന്ദേൽഖണ്ഡിലെ ജനങ്ങൾക്കും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാം”, പ്രധാനമന്ത്രി പറഞ്ഞു.
മുൻ ഗവൺമെൻ്റ് ബുന്ദേൽഖണ്ഡ് കൊള്ളയടിച്ച് സ്വന്തം കുടുംബങ്ങൾക്ക് നന്മ ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. "നിങ്ങളുടെ കുടുംബങ്ങളുടെ ജലപ്രശ്നത്തെക്കുറിച്ച് അവർ ഒരിക്കലും ആശങ്കപ്പെട്ടിരുന്നില്ല", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പതിറ്റാണ്ടുകളായി ബുന്ദേൽഖണ്ഡിലെ ജനങ്ങൾ തങ്ങളെ കൊള്ളയടിക്കുന്ന ഗവൺമെൻ്റുകളെയാണ് കണ്ടിട്ടുള്ളത്. ബുന്ദേൽഖണ്ഡിലെ ജനങ്ങൾ ആദ്യമായി ഗവൺമെൻ്റ് ഈ നാടിൻ്റെ വികസനത്തിനായി പ്രവർത്തിക്കുന്നത് കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.. "മുൻ ഗവൺമെൻ്റുകൾ ഉത്തർപ്രദേശിനെ കൊള്ളയടിച്ചതിൽ മടുത്തില്ല, ഞങ്ങൾ ജോലി ചെയ്തു മടുത്തില്ല". സംസ്ഥാനത്തെ മാഫിയകളെ ബുൾഡോസറിനാൽ തകർക്കുമ്പോൾ അഭിമുഖീകരിക്കുമ്പോൾ, ചില ആളുകൾ കരയുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ഈ ഇടപെടൽ തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
കർഷകരെ പ്രശ്‌നങ്ങളിൽ അകപ്പെടുത്തുകയാണ് ചില രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനമെന്നു പ്രധാനമന്ത്രി പറഞ്ഞു. അവർ പ്രശ്നങ്ങളുടെ രാഷ്ട്രീയം ചെയ്യുന്നു, ഞങ്ങൾ ദേശീയ പരിഹാര നയമാണ് പിന്തുടരുന്നത്. എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം കെൻ-ബെത്വ ലിങ്കിനുള്ള പരിഹാരം നമ്മുടെ സ്വന്തം ഗവൺമെൻ്റ് കണ്ടെത്തി.
രാജവംശ ഗവൺമെൻ്റുകൾ കർഷകരെ ഇല്ലായ്മയിൽ മാത്രം നിർത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “കർഷകരുടെ പേരിൽ അവർ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു, പക്ഷേ ഒരു പൈസ പോലും കർഷകനിലെത്തിയില്ല. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് ഇതുവരെ 1,62,000 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബുന്ദേൽഖണ്ഡിൽ നിന്നുള്ള കുടിയേറ്റം തടയുന്നതിനായി ഈ മേഖലയെ തൊഴിലിൽ സ്വയംപര്യാപ്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേയും യുപി പ്രതിരോധ ഇടനാഴിയും ഇതിന് വലിയ തെളിവാണ്.
പ്രദേശത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിക്കുകയും 'കർമയോഗികളുടെ' 'ഇരട്ട എഞ്ചിൻ' ഗവൺമെന്റിന്' കീഴിൽ പ്രദേശത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുകയും ചെയ്തു.
गुलामी के उस दौर में भारत में नई चेतना जगाने वाले गुरुनानक देव जी का आज प्रकाश पर्व भी है।
— PMO India (@PMOIndia) November 19, 2021
मैं देश और दुनिया के लोगों को गुरु पूरब की भी शुभकामनाएं देता हूं।
आज ही भारत की वीर बेटी, बुंदेलखंड की शान, वीरांगना रानी लक्ष्मीबाई की जयंती भी है: PM @narendramodi
बीते 7 सालों में हम कैसे सरकार को दिल्ली के बंद कमरों से निकालकर देश के कोने-कोने में ले आए हैं, महोबा उसका साक्षात गवाह है।
— PMO India (@PMOIndia) November 19, 2021
ये धरती ऐसी योजनाओं, ऐसे फैसलों की साक्षी रही है, जिन्होंने देश की गरीब माताओं-बहनों-बेटियों के जीवन में बड़े और सार्थक बदलाव किए हैं: PM @narendramodi
समय के साथ यही क्षेत्र पानी की चुनौतियों और पलायन का केंद्र कैसे बन गया?
— PMO India (@PMOIndia) November 19, 2021
क्यों इस क्षेत्र में लोग अपनी बेटी को ब्याहने से कतराने लगे, क्यों यहां की बेटियां पानी वाले क्षेत्र में शादी की कामना करने लगीं।
इन सवालों के जवाब महोबा के लोग, बुंदेलखंड के लोग जानते हैं: PM
बुंदेलखंड को लूटकर पहले की सरकार चलाने वालों ने अपने परिवार का भला किया।
— PMO India (@PMOIndia) November 19, 2021
आपका परिवार बूंद-बूंद के लिए तरसता रहे, इससे उनको कोई सरोकार नहीं रहा: PM @narendramodi
दशकों तक बुंदेलखंड के लोगों ने लूटने वाली सरकारें देखीं हैं।
— PMO India (@PMOIndia) November 19, 2021
पहली बार बुंदेलखंड के लोग, यहां के विकास के लिए काम करने वाली सरकार को देख रहे हैं।
वो उत्तर प्रदेश को लूटकर नहीं थकते थे, हम काम करते-करते नहीं थकते हैं: PM @narendramodi
किसानों को हमेशा समस्याओं में उलझाए रखना ही कुछ राजनीतिक दलों का आधार रहा है।
— PMO India (@PMOIndia) November 19, 2021
ये समस्याओं की राजनीति करते हैं और हम समाधान की राष्ट्रनीति करते हैं।
केन-बेतवा लिंक का समाधान भी हमारी ही सरकार ने निकाला है, सभी पक्षों से संवाद करके रास्ता निकाला है: PM @narendramodi
परिवारवादियों की सरकारें किसानों को सिर्फ अभाव में रखना चाहती थीं।
— PMO India (@PMOIndia) November 19, 2021
वो किसानों के नाम से घोषणाएं करते थे, लेकिन किसान तक पाई भी नहीं पहुंचती थी।
जबकि पीएम किसान सम्मान निधि से हमने अब तक 1 लाख 62 हज़ार करोड़ रुपए सीधे किसानों के बैंक खातों में भेजे हैं: PM @narendramodi
हम बुंदेलखंड से पलायन को रोकने के लिए इस क्षेत्र को रोज़गार में आत्मनिर्भर बनाने के लिए प्रतिबद्ध हैं।
— PMO India (@PMOIndia) November 19, 2021
बुंदेलखंड एक्सप्रेसवे और यूपी डिफेंस कॉरिडोर भी इसका एक बहुत बड़ा प्रमाण है: PM @narendramodi