എയിംസ്, വളം പ്ലാന്റ്, ഐസിഎംആർ കേന്ദ്രം എന്നിവ ഇവയിൽപ്പെടും
ഡബിൾ എൻജിൻ ഗവണ്മെന്റ് വികസന പ്രവർത്തനങ്ങളുടെ വേഗത ഇരട്ടിയാക്കുന്നു: പ്രധാനമന്ത്രി
"ദാരിദ്യ്രദുരിതമുള്ളവരെയും ചൂഷണം ചെയ്യപ്പെടുന്നവരെയും കുറിച്ച് ചിന്തിക്കുന്ന ഗവണ്മെന്റ് കഠിനാധ്വാനം ചെയ്യുകയും ഫലം നേടുകയും ചെയ്യുന്നു"
അസാധ്യമായതൊന്നും ഇല്ലെന്ന പുതിയ ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങു്
കരിമ്പ് കർഷകരുടെ പ്രയോജനത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് യുപി ഗവണ്മെന്റിനെ അഭിനന്ദിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു.

എയിംസിന്റെയും വളം പ്ലാന്റിന്റെയും ഉദ്ഘാടനത്തിനും ഗോരഖ്പൂരിൽ ഐസിഎംആറിന്റെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടത്തിനും പ്രധാനമന്ത്രി യുപിയിലെ ജനങ്ങളെ അഭിനന്ദിച്ചു. 5 വർഷം മുമ്പ് എയിംസിനും വളം പ്ലാന്റിനും തറക്കല്ലിട്ടതും ഇന്ന് രണ്ടും ഉദ്ഘാടനം ചെയ്തതും ഒരിക്കൽ ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കുന്ന ഗവണ്മെന്റിന്റെ പ്രവർത്തന ശൈലിക്ക് അടിവരയിടുന്നതായി അദ്ദേഹം അനുസ്മരിച്ചു.

ഇരട്ട എൻജിൻ ഗവണ്മെന്റ് ഉള്ളപ്പോൾ വികസന പ്രവർത്തനങ്ങളുടെ വേഗത ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നല്ല ഉദ്ദേശത്തോടെ പ്രവർത്തിക്കുമ്പോൾ ദുരന്തങ്ങൾ പോലും തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരെയും ദുർബലരെയും അവശത അനുഭവിക്കുന്നവരെയും കുറിച്ച് കരുതുന്ന ഒരു ഗവണ്മെന്റ് ഉള്ളപ്പോൾ, അത് കഠിനാധ്വാനം ചെയ്യുകയും അവരെ ഒപ്പം കൊണ്ടുവന്ന് ഫലം കാണിക്കുകയും ചെയ്യുന്നു. പുതിയ ഇന്ത്യ തീരുമാനിച്ചാൽ  അസാധ്യമായി ഒന്നുമില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങെന്നും   അദ്ദേഹം പറഞ്ഞു.

ത്രിമുഖ  സമീപനത്തിലൂടെ, യൂറിയയ്ക്ക്  100% വേപ്പെണ്ണ പുരട്ടൽ  അവതരിപ്പിച്ചുകൊണ്ട് ഗവൺമെന്റ് യൂറിയയുടെ ദുരുപയോഗം അവസാനിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡുകൾ നൽകുന്നതിലൂടെ അവരുടെ കൃഷിയിടത്തിന് എന്ത് വളം വേണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. യൂറിയ ഉൽപ്പാദനം വർധിപ്പിക്കാൻ ഗവണ്മെന്റ്  ഊന്നൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദനം വർധിപ്പിക്കാൻ അടച്ചിട്ട വളം പ്ലാന്റുകളും വീണ്ടും തുറക്കാൻ നിർബന്ധിതരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 വളം പ്ലാന്റുകൾ പൂർത്തിയാകുന്നതോടെ 60 ലക്ഷം ടൺ യൂറിയ രാജ്യത്ത് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ കരിമ്പ് കർഷകർക്കായി നടത്തിയ അഭൂതപൂർവമായ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ഉത്തർപ്രദേശ് ഗവണ്മെന്റിനെ അഭിനന്ദിച്ചു. കരിമ്പ് കർഷകർക്ക് ലാഭകരമായ വില അടുത്തിടെ300/-  രൂപ വരെ വർദ്ധിപ്പിച്ചതിനും കഴിഞ്ഞ 10 വർഷങ്ങളിൽ മുൻ ഗവൺമെന്റുകൾ കരിമ്പ് കർഷകർക്ക് നൽകിയതിന് തുല്യമായ തുക നൽകിയതിനും അദ്ദേഹം ഗവണ്മെന്റിനെ  അഭിനന്ദിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ രാജ്യത്ത് ഒരു എയിംസ് മാത്രമാണുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആറ് എയിംസിന് കൂടി അനുമതി നൽകിയിരുന്നു. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 16 പുതിയ എയിംസുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ രാജ്യത്തുടനീളം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു മെഡിക്കൽ കോളേജെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് തന്റെ ഗവണ്മെന്റിന്റെ  ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഈ മേഖലയിലെ കർഷകർക്ക്  തൊഴിലവസരങ്ങൾ നൽകുന്നതിൽ  ഗൊരഖ്പൂരിലെ വളം പ്ലാന്റിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്ലാന്റിന് ഇത്ര പ്രാധാന്യമുണ്ടായിട്ടും വീണ്ടും തുറക്കാൻ മുൻ ഗവൺമെന്റുകൾ  താൽപര്യം കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പൂരിൽ എയിംസ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കപ്പെടുന്നത് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ 2017ന് മുമ്പ് ഗവണ്മെന്റ്  ഭരിച്ചിരുന്നവർ ഗൊരഖ്പൂരിൽ എയിംസ് നിർമിക്കാൻ ഭൂമി നൽകുന്നതിന് എല്ലാത്തരം ന്യായങ്ങളും നിരത്തി. പ്രദേശത്തെ ജാപ്പനീസ് മസ്തിഷ്ക ജ്വരത്തിന്റെ കാര്യത്തിൽ ഗണ്യമായ കുറവും പ്രദേശത്തെ മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളുടെ  വളർച്ചയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എയിംസും ഐസിഎംആർ സെന്ററും ഉപയോഗിച്ച് ജാപ്പനീസ് മസ്തിഷ്ക ജ്വരത്തിനെതിരായ പോരാട്ടം പുതിയ ശക്തി പ്രാപിക്കും, അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ  അധികാര രാഷ്ട്രീയം, അഴിമതികൾ, മാഫിയകൾ എന്നിവയെ പ്രധാനമന്ത്രി വിമർശിച്ചു. ഇത്തരം ശക്തികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ന് നമ്മുടെ ഗവണ്മെന്റ്  പാവപ്പെട്ടവർക്കായി  ഗോഡൗണുകൾ തുറന്നിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രി എല്ലാ വീടുകളിലും ഭക്ഷണം എത്തിക്കുന്ന തിരക്കിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിയിലെ 15 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ പ്രധാനമന്ത്രി ഗരീബ്കല്യൺ അന്ന യോജന ഹോളിക്ക് ശേഷവും  ദീർഘിപ്പിച്ചിരുന്നു . ക്രിമിനലുകൾക്ക് സംരക്ഷണം നൽകിക്കൊണ്ട് മുൻ ഗവൺമെന്റുകൾ  യുപിയുടെ പേര് അപകീർത്തിപ്പെടുത്തിയിരുന്നു. ഇന്ന് മാഫിയ ജയിലിലാണ്, നിക്ഷേപകർ യുപിയിൽ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നു. അതാണ് ഇരട്ട എഞ്ചിന്റെ ഇരട്ട വികസനം. അതുകൊണ്ടാണ് ഇരട്ട എൻജിൻ ഗവൺമെന്റിൽ  യുപിക്ക് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi